ബെംഗളൂരു: കർണാടകത്തിൽ ബി.ജെ.പി.യും ജെ.ഡി.എസും കൈകോർത്തതിന്റെ ഫലം നിർണയിക്കാൻപോകുന്ന മണ്ഡലങ്ങളിലെ ജനവിധി വെള്ളിയാഴ്ച. ജെ.ഡി.എസിന് സ്വാധീനമുള്ള ഓൾഡ് മൈസൂരു, ബെംഗളൂരു മേഖലകളിലുൾപ്പെടെ 14 മണ്ഡലങ്ങളാണ് സംസ്ഥാനത്തെ ആദ്യഘട്ട വോട്ടെടുപ്പിനൊരുങ്ങുന്നത്.എൻ.ഡി.എ. സഖ്യത്തിൽ ജെ.ഡി.എസ്. മത്സരിക്കുന്ന മാണ്ഡ്യയും ഹാസനും കോലാറും വെള്ളിയാഴ്ച പോളിങ് ബൂത്തിലെത്തും. ഈ മണ്ഡലങ്ങളിലെയും ജെ.ഡി.എസിന് ശക്തിയുള്ള മറ്റു മണ്ഡലങ്ങളിലെയും ജനവിധി സഖ്യത്തിന്റെ ഭാവിനിർണയിക്കും.ജെ.ഡി.എസ്. കോട്ടയായ മാണ്ഡ്യ പിടിക്കാനിറങ്ങിയ പാർട്ടിയിലെ കരുത്തനായ എച്ച്.ഡി. കുമാരസ്വാമിക്ക് കോൺഗ്രസ് വെല്ലുവിളിയുയർത്തുന്നുണ്ട്.
കർഷകരും സാധാരണക്കാരും ഭൂരിഭാഗം വോട്ടർമാരായ മണ്ഡലത്തിൽ സർക്കാരിന്റെ വാഗ്ദാനപദ്ധതികളാണ് കോൺഗ്രസ് തുറുപ്പുശീട്ടായി ഇറക്കിയത്. കോൺഗ്രസിന്റെ സ്റ്റാർ ചന്ദ്രുവിനെക്കാൾ ശക്തനായ സ്ഥാനാർഥിയാണെന്നതും കർഷകരുടെ പാർട്ടിയെന്ന ജെ.ഡി.എസിന്റെ പേരും വൊക്കലിഗ സമുദായത്തിന്റെ പിന്തുണയും കുമാരസ്വാമിക്ക് തുണയാകും.പക്ഷേ, ബി.ജെ.പി.യുമായി കൈകോർത്ത പാർട്ടിക്കൊപ്പമുള്ള ന്യൂനപക്ഷവോട്ടുകൾ തിരിയുമോയെന്ന് വ്യക്തമല്ല. കുമാരസ്വാമിക്ക് പിന്തുണപ്രഖ്യാപിച്ചെങ്കിലും സുമലത ഇതുവരെ മാണ്ഡ്യയിൽ പ്രചാരണത്തിനിറങ്ങിയിട്ടില്ല.
ഹാസനിൽ ജെ.ഡി.എസിന്റെ സിറ്റിങ് എം.എൽ.എ. പ്രജ്വൽ രേവണ്ണയും വെല്ലുവിളി നേരിടുന്നുണ്ട്. ദേവഗൗഡയുടെ തട്ടകമായ ഇവിടെ ജെ.ഡി.എസിനുള്ള ജനപിന്തുണ പ്രജ്വലിനെ തുണയ്ക്കും. ഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വൽ. മണ്ഡലത്തിൽ സുപരിചിതനായ ശ്രേയസ് പട്ടേലാണ് കോൺഗ്രസ് സ്ഥാനാർഥി.അവസാനനിമിഷം ബി.ജെ.പി. ജെ.ഡി.എസിന് വിട്ടുകൊടുത്ത മണ്ഡലമാണ് കോലാർ. മല്ലേഷ് ബാബുവാണ് സ്ഥാനാർഥി. കോൺഗ്രസിനും ശക്തിയുള്ള മണ്ഡലത്തിൽ അവരുടെ സ്ഥാനാർഥിപ്രഖ്യാപനം കീറാമുട്ടിയായിരുന്നു.
ചേരിതിരിവ് രൂക്ഷമായതോടെ മണ്ഡലത്തിനു പുറത്തുനിന്നുള്ള കെ.വി. ഗൗതമിനെ സ്ഥാനാർഥിയാക്കുകയായിരുന്നു.കർണാടകത്തിലെ കോൺഗ്രസിന്റെ ഏക ലോക്സഭാ മണ്ഡലമായ ബെംഗളൂരു റൂറലിലെ മത്സരവും ഉറ്റുനോക്കുന്നതാണ്. സിറ്റിങ് എം.പി.യും കോൺഗ്രസിലെ കരുത്തനുമായ ഡി.കെ. സുരേഷിനോട് ദേവഗൗഡയുടെ മരുമകൻ ഡോ. സി.എൻ. മഞ്ജുനാഥാണ് താമരചിഹ്നത്തിൽ ഏറ്റുമുട്ടുന്നത്.
ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിൽനിന്ന് എതിർപ്പുഭയന്ന് ബെംഗളൂരു നോർത്തിലെത്തിയ കേന്ദ്രമന്ത്രി ശോഭാ കരന്തലജെയുടെ ഭാവിയെന്താകുമെന്നും വെള്ളിയാഴ്ച ജനം നിശ്ചയിക്കും.സൗത്ത് മണ്ഡലത്തിൽ യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യക്കെതിരേ മുൻ കോൺഗ്രസ് എം.എൽ.എ. സൗമ്യ റെഡ്ഡി ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്. മൈസൂരുവിൽ യുവരാജാവായ യദുവീർ കൃഷ്ണരാജദത്ത വൊഡയാർക്ക് കോൺഗ്രസിന്റെ എം. ലക്ഷ്മണയെക്കാൾ ജനങ്ങളിൽ സ്വാധീനമുണ്ടോയെന്നും വെള്ളിയാഴ്ച വിധിയെഴുതും.
രാത്രികാലങ്ങളില്‍ പിസ്സയ്ക്കും ഐസ്ക്രീമിനും നിരോധനം; റെസ്റ്റോറന്റുകളും ബാറുകളും നേരത്തെ അടയ്ക്കാനും നിര്‍ദ്ദേശം; ടൂറിസം കുറയ്ക്കാൻ പഠിച്ചപണി പതിനെട്ടും പയറ്റി ഈ നഗരം
വിനോദസഞ്ചാരം മികച്ച വരുമാന മാർഗ്ഗമാക്കി മാറ്റുന്ന പല രാജ്യങ്ങളെപ്പറ്റിയും നാം കേട്ടിട്ടുണ്ട്. വിനോദസഞ്ചാരികളെ ആകർഷിക്കുവാൻ പല രാജ്യങ്ങളും നടത്തുന്ന പരിശ്രമങ്ങളും നമുക്കറിയാം.എന്നാല്‍ സഞ്ചാരികളുടെ ഒഴുക്ക് മൂലം പൊറുതിമുട്ടിയ രാജ്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാനാകുമോ? എന്നാല്‍ ഉണ്ടെന്ന് തന്നെയാണ് ഉത്തരം.ഇറ്റലിയിലെ മിലാനാണ് അമിത വിനോദസഞ്ചാരം കൊണ്ടുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നത്. ഏറ്റവുമൊടുവിലായി സന്ദർശകരുടെ എണ്ണം കുറയ്ക്കാനുള്ള നടപടികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മിലാൻ . ഇതിന്റെ ഭാഗമായി ഫാഷൻ തലസ്ഥാനം കൂടിയായ മിലാൻ, പ്രവൃത്തിദിവസങ്ങളില്‍ 12.30 നും വാരാന്ത്യങ്ങളില്‍ 1.30 നും ശേഷം പിസ്സയ്ക്കും ഐസ്ക്രീമിനും നിരോധനം ഏർപ്പെടുത്തി.
കൂടാതെ റെസ്റ്റോറന്റുകളും ബാറുകളും നേരത്തെ അടയ്ക്കാനും ഭരണകൂടം ആവശ്യപ്പെട്ടു.താമസക്കാരുടെ സമാധാനവും ആരോഗ്യവും, വ്യാപാരികളുടെയും സംരംഭകരുടെയും സ്വതന്ത്രമായ പ്രവർത്തനവും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് ഞങ്ങള്‍ ഉറപ്പാക്കാൻ ശ്രമിക്കുന്നതെന്ന് മിലാനിലെ ഡെപ്യൂട്ടി മേയർ വ്യക്തമാക്കി. രാത്രി വൈകിയും നഗരങ്ങളിലെ തിരക്കും ശബ്ദായമാനമായ അന്തരീക്ഷവും കുറയ്ക്കുകയും ഭരണകൂടം ലക്ഷ്യമിടുന്നുണ്ട്.ഇത്തരം നടപടികള്‍ പ്രഖ്യാപിക്കുന്ന ആദ്യത്തെ ഇറ്റാലിയൻ നഗരമല്ല മിലാൻ . സന്ദർശകരെ നിയന്ത്രിക്കുന്നതിനായി വെനീസില്‍ വസന്തകാലത്ത് ടൂറിസ്റ്റ് നികുതി ഏർപ്പെടുത്തുന്നുണ്ട്.
നഗരത്തില്‍ പ്രവേശിക്കുന്നതിന് സന്ദർശകർ അധിക ഫീസ് നല്‍കണം. ബിനാലെ പോലുള്ള പരിപാടികളില്‍ ജനത്തിരക്ക് കുറയ്ക്കുകയും ഇത് വഴി ഉദ്ദേശിക്കുന്നുണ്ട്.നെതർലാൻഡ്സിന്റെ തലസ്ഥാനനഗരമായ ആംസ്റ്റർഡാം കഴിഞ്ഞ വർഷം “സ്റ്റേ എവേ ” എന്ന പേരിലുള്ള പ്രചാരണം ആരംഭിച്ചിരുന്നു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളില്‍ നിന്നുമുള്ള ശല്യമുണ്ടാക്കുന്ന സന്ദർശകരെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് പരിപാടി ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആംസ്റ്റർഡാം ചില പ്രദേശങ്ങളില്‍ കഞ്ചാവ് വലിക്കുന്നതിന് നിരോധനം പ്രഖ്യാപിച്ചു. ഇതിന് പുറമേ മദ്യപാനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുകയും കഫേകള്‍, ബാറുകള്‍, സെക്സ് ക്ലബ്ബുകള്‍ എന്നിവ നേരത്തേ അടച്ചുപൂട്ടുകയും ചെയ്യുന്നുണ്ട്.