Home Featured ബംഗളൂരു:നഗരത്തിൽ 247 പെഡസ്ട്രിയൻ ക്രോസിങ്ങുകള്‍ നിർമ്മിക്കാനിരുങ്ങി ബി.ബി.എം.പി

ബംഗളൂരു:നഗരത്തിൽ 247 പെഡസ്ട്രിയൻ ക്രോസിങ്ങുകള്‍ നിർമ്മിക്കാനിരുങ്ങി ബി.ബി.എം.പി

ബംഗളൂരു: റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം കൂടുതല്‍ സംഭവിക്കുന്നയിടങ്ങളില്‍ ബൃഹദ് ബംഗളൂരു മഹാ നഗര പാലികെ (ബി.ബി.എം.പി) 247 പെഡസ്ട്രിയൻ ക്രോസിങ്ങുകള്‍ നിർമിക്കുന്നു.രണ്ടു മുതല്‍ മൂന്നു ലക്ഷം വരെയാണ് ഓരോ ക്രോസിങ് നിർമിക്കാനും ചെലവ് കണക്കാക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ നിർമാണ പ്രവൃത്തികള്‍ തുടങ്ങും. ദിവസവും നിരവധി പേരാണ് നഗരത്തില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടത്തില്‍ പെടുന്നത്.

പുലികേശിനഗർ, ബ്യാട്ടരായനപുര, ഹൈ ഗ്രൗണ്ട്, ജെ.ബി നഗർ, ബാനസവാടി, തലഘട്ടപുര എന്നിവിടങ്ങളിലാണ് അപകടം കൂടുതലെന്നാണ് കണ്ടെത്തല്‍. ട്രാഫിക് പൊലീസ് കഴിഞ്ഞ വർഷം തന്നെ ഇത്തരം ക്രോസിങ്ങുകള്‍ നിർമിക്കാനാവശ്യപ്പെട്ടിരുന്നെങ്കിലും ഫണ്ടിന്‍റെ അപര്യാപ്തതയും മറ്റ് മരാമത്ത് പ്രവൃത്തികള്‍ നടക്കുന്നതുമൂലവും പദ്ധതി വൈകുകയായിരുന്നുവെന്നും കഴിഞ്ഞ മാസം സർക്കാർ തുക അനുവദിച്ചിട്ടുണ്ടെന്നും ബി.ബി.എം.പി അധികൃതർ പറഞ്ഞു

പ്രണയിച്ചയാളെ വിവാഹം ചെയ്തു; വിവാഹ സല്‍ക്കാരത്തിനിടെ മുളകുപൊടിയെറിഞ്ഞ് വധുവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; വധുവിന്റെ അമ്മയ്ക്കും സഹോദരനുമെതിരെ പരാതി..

ഹൈദരാബാദ്: വിവാഹസല്‍ക്കാരത്തിനിടെ വധുവിനെ തട്ടിക്കൊട്ടുപോകാന്‍ ശ്രമം. പ്രണയ വിവാഹത്തെ എതിർത്തിട്ടും പിന്മാറാഞ്ഞതിനെത്തുടർന്നാണ് വധുവിനെ ബന്ധുക്കള്‍ വിവാഹ ചടങ്ങിനിടെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരിയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.തിങ്കളാഴ്ചയായിരുന്നു സംഭവം. വധുവിന്റെ അമ്മയും സഹോരനും മറ്റ് ബന്ധുക്കളുമെത്തിയാണ് വധുവിനെ ബലമായി പിടിച്ചുവലിച്ച്‌ കൊണ്ടുപോകാൻ ശ്രമിച്ചത്. ഇതിനിടെ എതിർക്കാൻ ശ്രമിച്ച വരന്റെ ബന്ധുക്കളുടെ നേരെ മുളകുപൊടി എറിയുകയും ചെയ്തു.നരസറാവോപേട്ടിലെ വെറ്ററിനറി സയര്‍സ് കോളേജില്‍ പഠിക്കുന്നതിനിടെയാണ് സ്‌നേഹയും ബാട്ടിന വെങ്കടനന്ദുവും പ്രണയത്തിലായത്.

ഏപ്രില്‍ 13ന് ക്ഷേത്രത്തില്‍ വെച്ച്‌ ഇരുവരും വിവാഹിതരായി. തുടര്‍ന്ന് വെങ്കട്ടനന്ദുവിന്റെ വീട്ടുകാര്‍ ബന്ധുക്കളെ വിളിച്ച്‌ വിവാഹ സല്‍ക്കാരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വിവരം സ്‌നേഹയുടെ വീട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്നു.ചടങ്ങിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടെയാണ് സ്‌നേഹയുടെ വീട്ടുകാര്‍ ഇവിടെയെത്തിയത്. സ്‌നേഹയുടെ അമ്മ പത്മാവതി, ബന്ധുക്കളായ ചരണ്‍ കുമാര്‍, ചന്ദു, നക്കാ ഭാരത് തുടങ്ങിയവരാണ് എത്തിയത്. വരനും ബന്ധുക്കളും ചേര്‍ന്ന് ഇവരുടെ ശ്രമം തടയുകയായിരുന്നു. ഇതിനിടെ വരന്റെ ഒരു ബന്ധുവിന് ഗുരുതരമായി പരിക്കേറ്റതായി പരാതിയുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വരന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group