Home Featured പാക് കടലിടുക്ക് നീന്തികടക്കുന്നതിനിടെ ഹൃദയാഘാതം;ബെംഗളൂരു സ്വദേശി മരിച്ചു

പാക് കടലിടുക്ക് നീന്തികടക്കുന്നതിനിടെ ഹൃദയാഘാതം;ബെംഗളൂരു സ്വദേശി മരിച്ചു

ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തികടക്കാൻ ശ്രമിക്കുന്നതിനിടെ 78-കാരൻ 78-കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ശ്രീലങ്കയിലെ തലൈമാന്നാറിൽ നിന്ന് തമിഴ്‌നാട്ടിലെ ധനുഷ്‌കോടി ദ്വീപിലേക്ക് നീന്തുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ബെംഗളൂരു സ്വദേശി ഗോപാൽ റാവുവാണ് മരിച്ചത്.ശ്രീലങ്കയിൽ നിന്ന് പാക് കടലിടുക്കിലൂടെ ഇന്ത്യയിലേക്ക് റിലേ നീന്തൽ പരിപാടി നടത്തിയ 31 അംഗ നീന്തൽ സംഘത്തിലെ അംഗമാണ് റാവു. സംഘം ഇന്നലെയാണ് ശ്രീലങ്കയിലേക്ക് പോയത്.

ഇന്നലെ രാത്രി 12.10-നാണ് ശ്രീലങ്കയിലെ തലൈമാന്നാറിൽ നിന്ന് ധനുഷ്കോടിയിലേക്ക് നീന്താൻ തുടങ്ങിയത്. നീന്തുന്നതിനിടെ റാവുവിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കരയിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.റിലേ നീന്തലിന് ആവശ്യമായ എല്ലാ മുൻകരുതലുകളും സംഘം സ്വീകരിച്ചിരുന്നതായി പൊലീസ് അറിയിച്ചു. ‌മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി രാമേശ്വരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. രാമേശ്വരം ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group