Home Featured നവകേരള ബസിന് റൂട്ടായി; സര്‍വീസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍

നവകേരള ബസിന് റൂട്ടായി; സര്‍വീസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍

നവകേരള ബസ് അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസിയില്‍ ആലോചന. കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തും. കൂടിയ നിരക്കില്‍ ആയരിക്കും സര്‍വീസ് നടത്തുക. സ്‌റ്റേറ്റ് ക്യാരേജ് പെര്‍മിറ്റിന്റെ നടപടികള്‍ പൂര്‍ത്തിയായാല്‍ നവകേരള ബസിന്റെ സര്‍വീസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും. ബസ് മാസങ്ങളായി വെറുതെ കിടക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് കോണ്‍ടാക്ട് ക്യാരേജ് പെര്‍മിറ്റ് മാറ്റി സ്റ്റേജ് ക്യാരേജാക്കിയിരുന്നു.അരലക്ഷം രൂപ ചെലവില്‍ മുഖ്യമന്ത്രിക്കായി ബസില്‍ സ്ഥാപിച്ച സീറ്റ് അഴിച്ചുമാറ്റിയിട്ടുണ്ട്. ഭാവിയില്‍ വിഐപി യാത്രക്കായി ഈ സീറ്റ് സൂക്ഷിക്കാനാണ് തീരുമാനം. ബസില്‍ യാത്രക്കാരുടെ ലഗേജ് വെക്കാന്‍ ഇടമില്ലാത്തതിനാല്‍ സീറ്റുകള്‍ പുനഃക്രമീകരിച്ച് സ്ഥലമൊരുക്കിയിട്ടുണ്ട്.

ബസിന്റെ നിറവും വശങ്ങളിലെ ഗ്രാഫിക്‌സും മാറ്റിയിട്ടില്ല.1.15 കോടി മുടക്കില്‍ ഭാരത് ബെന്‍സില്‍ നിന്നായിരുന്നു നവകേരള യാത്രക്കായി ബസ് വാങ്ങിയത്. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനായിരുന്നു പദ്ധതിയെങ്കിലും അതുണ്ടായില്ല. ഭാരത് ബെന്‍സിന്റെ ഈ ബസ് പിന്നീട് നവകേരള സദസിന് ശേഷം പുതുക്കി പണിയുന്നതിനായി ബെംഗളൂരുവിലെ വര്‍ക്ക് ഷോപ്പിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മാസങ്ങളോളം വര്‍ക്ക് ഷോപ്പില്‍ കിടന്ന വാഹനം പിന്നീട് കെഎസ്ആര്‍ടിസിയുടെ പാപ്പനംകോട്ടെ വര്‍ക് ഷോപ്പിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ബസ് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലേക്ക് മാറ്റാന്‍ തീരുമാനമെടുക്കുന്നത്.

കീടനാശിനിയുടെ സാന്നിധ്യം; സിംഗപ്പൂരില്‍ എവറസ്റ്റ് ഫിഷ് കറി മസാല തിരിച്ചുവിളിച്ചു

സിംഗപ്പൂർ: സിംഗപ്പൂരില്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത എവറസ്റ്റ് ഫിഷ്‍കറി മസാല തിരിച്ചുവിളിച്ചു. മനുഷ്യ ശരീരത്തിന് ഹാനികരമായ കീടനാശിനിയായ എഥിലീൻ ഓക്സൈഡിന്റെ അമിത സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.സിംഗപ്പൂർ ഫുഡ് ഏജൻസിയാണ്(എസ്.എഫ്.എ) എവറസ്റ്റ് ഫുഡ് മസാല തിരിച്ചുവിളിക്കാൻ ഉത്തരവിട്ടത്.കാർഷിക ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന കീടനാശിനിയാണ് എഥിലീൻ ഓക്സൈഡ്. എന്നാല്‍ ഇത് ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. എവറസ്റ്റ് ഫിഷ് കറി മസാലയിലെ ഉയർന്ന അളവിലുള്ള എഥിലീൻ ഓക്സൈഡിന്റെ സാന്നിധ്യം ഉപഭോക്താക്കള്‍ക്ക് ആരോഗ്യപരമായ അപകടസാധ്യത സൃഷ്ടിക്കുന്നതായി എസ്.എഫ്.എ പറഞ്ഞു.ഈ ഉല്‍പ്പന്നം ഉപയോഗിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കില്‍ വൈദ്യസഹായം തേടണമെന്നും നിർദേശമുണ്ട്. സംഭവത്തില്‍ എവറസ്റ്റ് കമ്ബനി പ്രതികരിച്ചിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group