Home Featured ബംഗളൂരു: നഗരത്തിൽ ഉപേക്ഷിക്കപ്പെട്ട 1412 വാഹനങ്ങള്‍ കണ്ടെത്തി

ബംഗളൂരു: നഗരത്തിൽ ഉപേക്ഷിക്കപ്പെട്ട 1412 വാഹനങ്ങള്‍ കണ്ടെത്തി

ബംഗളൂരു: നഗരത്തിലെ പാതയോരങ്ങളിലും നടപ്പാതകളിലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ 1412 വാഹനങ്ങള്‍ ട്രാഫിക് പൊലീസ് കണ്ടെത്തി.ഫെബ്രുവരി ഒന്നു മുതല്‍ നടത്തിയ ഡ്രൈവിലാണ് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ കണ്ടെത്തിയത്. ഇവയില്‍ 918 എണ്ണത്തിന്റെ ഉടമകളെ പൊലീസ് തിരിച്ചറിഞ്ഞു. ബാക്കിയുള്ള 494 വാഹനങ്ങളില്‍ 356 എണ്ണം ഓട്ടോറിക്ഷകളാണ്. 72 ഇരുചക്ര വാഹനങ്ങളും 31 നാല്‍ചക്ര വാഹനങ്ങളുമാണ്.ചിലയിടങ്ങളില്‍ വാഹനങ്ങള്‍ നടപ്പാതകളില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു.

മറ്റു ചിലയിടത്ത് റോഡരികില്‍ ഉപേക്ഷിച്ച നിലയിലും. തെറ്റായ രീതിയില്‍ പാർക്ക് ചെയ്തതിന് ചില ഉടമകളില്‍നിന്ന് 500 രൂപ പിഴയീടാക്കി. മറ്റു ചിലർക്ക് മുന്നറിയിപ്പ് നല്‍കി. ബാക്കിയുള്ള വാഹനങ്ങളുടെ ഉടമകള്‍ക്ക് മൂന്നു തവണ നോട്ടീസ് അയക്കുമെന്നും മറുപടി ലഭിച്ചില്ലെങ്കില്‍ കോടതിയില്‍നിന്ന് അനുമതി വാങ്ങി ലേലം ചെയ്യുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാഹനങ്ങള്‍ കണ്ടെത്തിയാല്‍ 080 2294313, 22943232, 22943684 നമ്ബറുകളിലോ 112 എന്ന ടോള്‍ഫ്രീ നമ്ബറിലോ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം.

നിരന്തരം പ്രണയം നിരസിച്ചു; കോണ്‍ഗ്രസ് നേതാവിന്റെ മകളെ ക്യാമ്ബസിനുള്ളില്‍ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്

കർണാടകയിലെ ഹുബ്ബള്ളിയിലെ കോളേജ് കാമ്ബസിനുള്ളില്‍ കോണ്‍ഗ്രസ് കൗണ്‍സിലറുടെ മകളെ മുൻ സഹപാഠി കൊലപ്പെടുത്തി.കോണ്‍ഗ്രസ് കൗണ്‍സിലർ നിരഞ്ജൻ ഹിരേമത്തിൻ്റെ മകള്‍ നേഹ (23) യാണ് കൊല്ലപ്പെട്ടത്. ബിവിബി കോളേജിലെ ഒന്നാം വർഷ മാസ്റ്റേഴ്സ് ഓഫ് കമ്ബ്യൂട്ടർ ആപ്ലിക്കേഷൻസ് (എംസിഎ) വിദ്യാർത്ഥിനിയായിരുന്നു നേഹ. സംഭവത്തില്‍ പ്രതിയായ ഫയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ചയാണ് സംഭവം നടന്നത്. നേഹയുടെ മുൻ സഹപാഠിയായിരുന്നു 23കാരനായ ഫയാസ്. ഫയാസ് നേഹയെ കത്തികൊണ്ട് പലതവണ കുത്തുന്നതും ഓടിപ്പോകുന്നതും കാമ്ബസിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കോളേജ് അധികൃതരും മറ്റ് വിദ്യാർത്ഥികളും ചേർന്ന് നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ബെംഗളൂരു ബെലഗാവി ജില്ലയിലാണ് ഫയാസ് താമസിക്കുന്നത്. ഫയാസിന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

പ്രതി നേഹയെ നിരന്തരമായി പിന്തുടരുകയായിരുന്നുവെന്ന് വൃത്തങ്ങള്‍ പറയുന്നു. ഹുബ്ബള്ളിയിലെ വിദ്യാനഗർ പൊലീസിൻ്റെ സഹായത്തോടെയാണ് പൊലീസ് ഫയാസിനെ പിടികൂടിയത്.ഇന്നലെ വൈകിട്ട് 4.45 ഓടെയാണ് സംഭവം നടന്നത്. ബിവിബി കോളേജില്‍ എംസിഎ പഠിക്കുന്ന പെണ്‍കുട്ടി നേഹയുടെ മുൻ സഹപാഠി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. 7 തവണയാണ് ഇയാള്‍ പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തിയത്. ഒരുമിച്ച്‌ പഠിച്ചതിനാല്‍ പരസ്പരം അറിയാമെന്നാണ് അറിയാവുന്നത്. ചോദ്യം ചെയ്യലിന് ശേഷമേ ഉദ്ദേശം സഹിതം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു.

ഫയാസിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. അതേസമയം, നേഹയുടെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനയായ എബിവിപി പ്രവർത്തകർ റോഡ് ഉപരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ഹിന്ദു അനുകൂല സംഘടനകളും ബിജെപി അനുഭാവികളും വിദ്യാനഗർ പൊലീസ് സ്‌റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി

You may also like

error: Content is protected !!
Join Our WhatsApp Group