ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു കേരളത്തിലേക്ക് 25ന് സ്പെഷൽ ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് 7 സർവീസുകളിലേക്കുള്ള ബുക്കിങ്ങാണ് ആരംഭിച്ചത്. കേരള ആർടിസിയുടെ പതിവ് സർവീസുകളിലെ ടിക്കറ്റുകൾ തീർന്നെങ്കിലും സ്പെഷൽ ബസ് ബുക്കിങ് ആരംഭിച്ചിട്ടില്ല. കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്ന 26ന് തന്നെയാണ് കർണാടകയിലും ആദ്യഘട്ട വോട്ടെടുപ്പ്. ശനി, ഞായർ കൂടി ലഭിക്കുന്നതോടെ തുടർച്ചയായി 3 ദിവസം അവധി ലഭിക്കുന്നതോടെയാണു കൂടുതൽ പേർ നാട്ടിലേക്കു മടങ്ങുന്നത്.
മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേര്‍ ചികിത്സ തേടി
അലനല്ലൂർ എടത്തനാട്ടുകരയില്‍ മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്നുപേർ ചികിത്സ തേടി.ഇതില്‍ നാലു വയസ്സുകാരിയും ഉള്‍പ്പെടും. എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49), മകന്റെ ഭാര്യ ഷറിൻ (23), ഇവരുടെ മകളും നാലു വയസ്സുകാരിയുമായ ഹൈറ മറിയം എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അലനല്ലൂരിലെ ഒരു കടയില്‍ നിന്നും വാങ്ങിയ മുന്തിരി ഉപയോഗിച്ചാണ് ഇവർ വീട്ടില്‍ നിന്ന് ജ്യൂസ് ഉണ്ടാക്കിയത്. ജ്യൂസ് കഴിച്ചയുടൻ ചർദ്ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സമീപത്തെ ക്ലിനിക്കിലും തുടർന്ന് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.