ബെംഗളൂരു:സംസ്ഥാനത്തൊട്ടാകെ കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ജില്ലാ കോടതികളിലും താലൂക്ക് കോടതികളിലുമെത്തുന്ന അഭിഭാഷകർ കറുത്ത കോട്ടിടേണ്ടതില്ലെന്ന് കർണാടക ഹൈക്കോടതി. കഴിഞ്ഞദിവസം ചേർന്ന ഹൈക്കോടതിയുടെ ഫുൾകോർട്ട് യോഗത്തിലാണ് തീരുമാനം. ഹൈക്കോടതി രജിസ്ട്രാർ ജനറൽ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. മേയ് 31 വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. എന്നാൽ, ശീതീകരണ സംവിധാനമുള്ളതിനാൽ ഹൈക്കോടതിയിലെത്തുന്ന അഭിഭാഷകർക്ക് നിർദേശം ബാധകമല്ല.വെള്ളയോ മറ്റേതെങ്കിലും ഇളംനിറമുള്ള വസ്ത്രമോ അഭിഭാഷകർക്ക് ഉപയോഗിക്കാമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
വെള്ളനിറമുള്ള നെക്ക് ബാൻഡ് നിർബന്ധമാണ്. ചൂടുകാലത്ത് കറുത്ത കോട്ടിട്ട് കോടതിയിലെത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും വേനൽ കഴിയുന്നതുവരെ ഇളവ് വേണമെന്നും ആവശ്യപ്പെട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷൻ ഹൈക്കോടതി രജിസ്ട്രാർക്ക് നിവേദനം നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് നടപടി.സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കലബുറഗി, ബീദർ, ബെലഗാവി, ബാഗൽക്കോട്ട് തുടങ്ങിയ ജില്ലകളിൽ ദിവസങ്ങളായി 40 ഡിഗ്രിസെൽഷ്യസിന് മുകളിലാണ് താപനില.
പ്രേമലു’വിനെ പ്രശംസിച്ച് നയന്‍താര; നല്ല സിനിമകള്‍ സന്തോഷിപ്പിക്കുന്നുവെന്ന് ലേഡി സൂപ്പര്‍ സ്റ്റാര്‍; പ്രതികരണം സോഷ്യല്‍ മീഡിയയില്‍
മലയാള സിനിമയിലെ സമീപകാല ഹിറ്റുകളില്‍ സര്‍പ്രൈസ് ഹിറ്റ് എന്ന് വിശേഷിപ്പിക്കുന്ന ചിത്രമാണ് പ്രേമലു. മമിത ബൈജു, നസ്ലെന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി.സംവിധാനം ചെയ്ത ചിത്രം കേരളത്തിനകത്തും പുറത്തും വലിയ വിജയം നേടി. ചിത്രത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി. ആ ലിസ്റ്റിലെ ഏറ്റവും ഒടുവിലത്തെ പേര് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെതാണ്.’നല്ല സിനിമകള്‍ എന്നെ സന്തോഷിപ്പിക്കുന്നു’ എന്ന വാക്കുകളോടെയാണ് നയന്‍താര ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പ്രേമലു കണ്ടകാര്യം പങ്കുവച്ചത്. ഫെബ്രുവരി ഒമ്ബതിന് തിയറ്ററില്‍ എത്തിയ ചിത്രം ഏപ്രില്‍ 12നാണ് ഒടിടിയില്‍ റിലീസ് ചെയ്തത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് സ്ട്രീം ചെയ്യുന്നത്.
തിയറ്ററില്‍ ആദ്യ ദിനം തന്നെ 90 ലക്ഷമായിരുന്നു ചിത്രം വാരിക്കൂട്ടിയത്.സൂപ്പര്‍ സ്റ്റാറുകളോ വലിയ താരനിരകളോ ഇല്ലാതെ എത്തിയ പ്രേമലുവിന്റെ മുതല്‍ മുടക്ക് അഞ്ച് കോടി രൂപയായിരുന്നു. ആഗോലതലത്തില്‍ ചിത്രം 130 കോടിയിലധികം രൂപ കളക്‌ട് ചെയ്തു. തെലുങ്ക്, തമിഴ് ഭാഷകളിലും പ്രേമലു മൊഴിമാറ്റം ചെയ്യപ്പെട്ടു. എസ്.എസ്. രാജമൗലിയുടെ മകന്‍ കാര്‍ത്തികേയയുടെ ഉടമസ്ഥതയിലുള്ള കമ്ബനിയാണ് ചിത്രത്തിന്റെ തെലുങ്ക് റൈറ്റ്‌സ് സ്വന്തമാക്കിയത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടുന്ന മലയാള സിനിമ എന്ന റെക്കോര്‍ഡും പ്രേമലുവിന് സ്വന്തം.