Home Featured ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധന

ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധന

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധന. 2023-24 സാമ്പത്തിക വർഷത്തിൽ 3.75 കോടി യാത്രക്കാർ വിമാനത്താവളത്തിലൂടെ യാത്രചെയ്തെന്നാണ് കണക്ക്. സർവകാല റെക്കോഡാണിതെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 15 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്.

വിമാനത്താവളത്തിലെ രണ്ടാം ടെർമിനൽ പൂർണതോതിൽ പ്രവർത്തനം തുടങ്ങിയതാണ് യാത്രക്കാരുടെ എണ്ണം കൂടാനുള്ള കാരണമെന്നാണ് വിലയിരുത്തൽ.ആഭ്യന്തര യാത്രക്കാരാണ് കൂടുതലും വിമാനത്താവളത്തിലൂടെ യാത്രചെയ്തത്. 3.26 കോടി പേർ. രാജ്യത്തെ മറ്റ് നഗരങ്ങളിലേക്ക് ബെംഗളൂരുവിൽനിന്ന് കൂടുതൽ കഴിഞ്ഞ സാമ്പത്തിക വർഷം കൂടുതൽ വിമാനസർവീസുകൾ തുടങ്ങിയിരുന്നു.കാർഗോ വിഭാഗത്തിലും വലിയ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

4.39 ലക്ഷം മെട്രിക് ടൺ ചരക്കുകൾ വിവിധയിടങ്ങളിലേക്ക് വിമാനത്താവളത്തിൽ കയറ്റിയച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് 7.1 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2.66 ലക്ഷം മെട്രിക് ടൺ ചരക്ക് രാജ്യത്തിന് പുറത്തേക്കും 1.73 ലക്ഷം മെട്രിക് ടൺ ചരക്ക് രാജ്യത്തിനകത്തേക്കും കയറ്റിയച്ചതായാണ് കണക്ക്.നടപ്പ് സാമ്പത്തിക വർഷം കൂടുതൽ വിമാനസർവീസുകൾ ബെംഗളൂരുവിൽനിന്ന് തുടങ്ങുമെന്നും അധികൃതർ അറിയിച്ചു. എയർ ഇന്ത്യ എക്സ്‌പ്രസ്, അലയൻസ് എയർ, ഫ്ളൈ 91, മാൽദിവിയൻ എയർ, തായ് ലയൺ എയർ എന്നീ കമ്പനികളാണ് പുതിയ സർവീസുകൾ തുടങ്ങാനിരിക്കുന്നത്

പ്രണയപരാജയത്തിന്റെ പേരില്‍ ആത്മഹത്യചെയ്താല്‍ കാമുകിക്കെതിരേ പ്രേരണാക്കുറ്റം ചുമത്താനാകില്ലെന്ന് കോടതി

പ്രണയപരാജയത്തിൻറെ പേരില്‍ ഒരുവ്യക്തി സ്വയം ജീവിതമവസാനിപ്പിക്കുന്നപക്ഷം സ്ത്രീക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്താനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.ആത്മഹത്യാപ്രേരണാക്കുറ്റവുമായി ബന്ധപ്പെട്ട ഹർജിയില്‍ മുൻകൂർ ജാമ്യമനുവദിച്ചാണ് കോടതിയുടെ നിരീക്ഷണം. ചപലവും ദുർബലവുമായ മാനസികാവസ്ഥ മൂലം ഒരു പുരുഷനെടുക്കുന്ന തെറ്റായ തീരുമാനത്തിന് മറ്റൊരാളെ കുറ്റപ്പെടുത്താനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രണയപരാജയം മൂലം ഒരു കമിതാവോ പരീക്ഷയിലെ മോശം പ്രകടനംകൊണ്ട് ഒരു വിദ്യാർഥിയോ തന്റെ കേസ് തള്ളിപ്പോയതിനെ തുടർന്ന് ഒരു കക്ഷിയോ ആത്മഹത്യ ചെയ്യുന്നപക്ഷം യഥാക്രമം പ്രണയത്തില്‍ പങ്കാളിയായിരുന്ന സ്ത്രീയോ ഉത്തരക്കടലാസിന്റെ മൂല്യനിർണയം നടത്തിയ വ്യക്തിയോ കേസിനുവേണ്ടി ഹാജരായ അഭിഭാഷകനോ ആത്മഹത്യയ്ക്ക് കാരണക്കാരായി എന്ന് പറയാനാകില്ല, ജസ്റ്റിസ് അമിത് മഹാജൻ പറഞ്ഞു.

2023-ല്‍ ഒരു യുവാവ് ആത്മഹത്യചെയ്ത സംഭവത്തില്‍ യുവാവിന്റെ പിതാവ് നല്‍കിയ പരാതിയെ തുടർന്ന് യുവാവിൻറെ കാമുകിയായിരുന്ന സ്ത്രീയും ഇരുവരുടേയും പൊതുസുഹൃത്തായിരുന്ന അഭിഭാഷകനും സമർപ്പിച്ച മുൻകൂർ ജാമ്യഹർജി അനുവദിച്ചുനല്‍കവേയാണ് കോടതി നിർണായകനിരീക്ഷണം നടത്തിയത്. തങ്ങള്‍ക്കിടയില്‍ ശാരീരികബന്ധമുണ്ടായിട്ടുണ്ടെന്നും ഉടനെതന്നെ വിവാഹിതരാകുമെന്നും യുവതിയും സുഹൃത്തും മകനോട് പറഞ്ഞതായും ഇതില്‍ മനംനൊന്താണ് മകൻ ആത്മഹത്യ ചെയ്തതെന്നും യുവാവിന്റെ പിതാവ് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.

ഇരുവരും കാരണമാണ് താൻ ജീവനൊടുക്കുന്നതെന്ന് യുവാവ് എഴുതിവെച്ച ആത്മഹത്യാക്കുറിപ്പും ലഭിച്ചിരുന്നു. മരിച്ചയാള്‍ തന്റെ ആത്മഹത്യാക്കുറിപ്പില്‍ ഹർജിക്കാരുടെ പേരുകള്‍ പരാമർശിച്ചിട്ടുണ്ടാകാമെന്നും എന്നാല്‍, ഒരു സാധാരണവ്യക്തിയെ ആത്മഹത്യയിലേക്ക് നയിക്കാൻ തക്കതായ കാരണങ്ങളൊന്നും ഹർജിക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായതായി ആത്മഹത്യാക്കുറിപ്പില്‍ കണ്ടെത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു. പ്രഥമദൃഷ്ട്യാ, തന്റെ കഠിനമായ മനോവേദന മാത്രമാണ് മരിച്ചയാള്‍ തന്റെ ആത്മഹത്യാക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുള്ളതെന്നും കോടതി കൂട്ടിച്ചേർത്തു. കൂടാതെ, തെളിവായി രേഖപ്പെടുത്തിയിട്ടുള്ള വാട്സാപ്പ് ചാറ്റുകളില്‍നിന്ന് മരിച്ച വ്യക്തി ചപലനായ ഒരാളാണെന്നും സംസാരിക്കാനാകില്ലെന്ന് പറയുന്ന സന്ദർഭങ്ങളിലെല്ലാം താൻ ആത്മഹത്യചെയ്യുമെന്ന് മരിച്ചയാള്‍ കാമുകിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്ന കാര്യം വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കസ്റ്റഡില്‍വെച്ച്‌ ചോദ്യം ചെയ്യുന്നത് അന്വേഷണത്തെ സഹായിക്കാനാണെന്നും അല്ലാതെ ശിക്ഷിക്കാനല്ലെന്നും ഹർജിക്കാരെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യകതയില്ലെന്നും ജാമ്യമനുവദിച്ച്‌ കോടതി പറഞ്ഞു. അന്വേഷണത്തിനോട് പൂർണമായും സഹകരിക്കണമെന്ന് ഹർജിക്കാരോട് കോടതി നിർദേശിച്ചു. ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നപക്ഷം ജാമ്യം റദ്ദാക്കുന്നതിനുള്ള അപേക്ഷ സർക്കാരിന് സമർപ്പിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group