ബംഗളൂരു: കർണാടക എൻട്രൻസ് പരീക്ഷ എഴുതാനെത്തുന്ന വിദ്യാർഥികൾക്ക് സഹായമായി കർണാടക ആർ.ടി.സി. ഏപ്രിൽ 14, 16 തീയതികളിലായി കേരളത്തിൽ നിന്നും നാൽപതോളം അധിക സർവീസുകളാണ് പ്രഖ്യാപിച്ചത്.ഉഗാദി, പെരുന്നാൾ, രണ്ടാം ശനി, വിഷു തുടങ്ങിയ ആഘോഷങ്ങളോടൊപ്പം എൻട്രൻസ് എക്സാം കൂടെ വന്നതോടെ കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകൾ നേരത്തേ തീർന്നിരുന്നു. ട്രെയിനുകളിലും വെയ്റ്റിങ് ലിസ്റ്റുകൾ 200 കടന്നതോടെ അന്തർസംസ്ഥാന സ്വകാര്യബസുകൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരുന്നു.
കർണാടക ആർ.ടി.സി നേരത്തേ കേരളത്തിലേക്ക് ഏപ്രിൽ 12 മുതൽ 17 വരെ അധിക സർവീസുകൾ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനു പുറമെയാണ് ഇപ്പോൾ കണ്ണൂർ, എറണാകുളം, കോട്ടയം, പാലക്കാട്, മൂന്നാർ, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് വീണ്ടും സർവീസുകൾ പ്രഖ്യാപിച്ചത്.കർണാടക ആർ.ടി.സിയുടെ വെബ്സൈറ്റ് വഴി നാലു ടിക്കറ്റുകൾ ഒരുമിച്ച് ബുക്ക് ചെയ്യുമ്പോൾ അഞ്ചുശതമാനവും മടക്കയാത്രക്കുള്ള ടിക്കറ്റ് കൂടെ അതോടൊപ്പം ബുക്ക് ചെയ്യുകയാണെങ്കിൽ 10 ശതമാനം നിരക്കിളവും ലഭിക്കും.
വീണ്ടും ട്രെയിനില്‍ ഞെട്ടിക്കുന്ന മോഷണം; എസി കോച്ചില്‍ നഷ്ടമായത് 3.91 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍, പരാതിയുമായി 74കാരി
മംഗളൂരു: ട്രെയിനില്‍ വീണ്ടും ഞെട്ടിക്കുന്ന മോഷണം. ഏപ്രില്‍ ഏഴിന് മംഗളൂരു-ബെംഗളൂരു ട്രെയിനിലെ എസി കോച്ചില്‍ 3.91 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങള്‍ മോഷണം പോയതായി പരാതി.ജെപ്പു നിവാസിയായ 74 വയസ്സുള്ള വയോധികയാണ് പരാതിക്കാരി. മകള്‍ക്കും രണ്ട് പേരക്കുട്ടികള്‍ക്കും ഒപ്പം ഏപ്രില്‍ 7 ന് ബംഗളൂരു-മംഗലാപുരം ട്രെയിനില്‍ യാത്ര ചെയ്ത് പിറ്റേന്ന് രാവിലെ അവരുടെ വീട്ടിലെത്തി ബാഗ് പരിശോധിച്ചപ്പോള്‍ 3.91 ലക്ഷം രൂപ വിലമതിക്കുന്ന 59.885 ഗ്രാം ഭാരമുള്ള രണ്ട് വളകളും ചെയിനും മറ്റ് സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തി.രാവിലെ 11.30 ഓടെ ട്രെയിനില്‍ മറ്റുള്ളവർ ഉറങ്ങിയെങ്കിലും വൃദ്ധ ഉണർന്നിരുന്നു. ട്രെയിൻ മൈസൂരില്‍ നിന്ന് പുറപ്പെട്ടതിന് ശേഷം, അവളുടെ അടുത്തിരുന്ന ഒരാള്‍ ഉറങ്ങാതെ ബാഗേജുകള്‍ നിരീക്ഷിച്ചുകൊണ്ടിരുന്നതായി വയോധിക പറയുന്നു.
തുടർന്ന് താൻ സുബ്രഹ്മണ്യയില്‍ ഇറങ്ങുമെന്ന് പറഞ്ഞു. പിന്നീട് വയോധിക ഉറങ്ങാൻ പോയി. സംഭവത്തില്‍ റെയില്‍വേ പോലീസില്‍ കേസെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസിലെ എസി കോച്ചുകളില്‍ മോഷണം നടന്നിരുന്നു. യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കളും ഫോണുകളുമടക്കം മോഷ്ടാക്കള്‍ കവർന്നു.