ബെംഗളൂരു: രാഹുൽ ഗാന്ധി ഏപ്രിൽ 17-ന് കർണാടകത്തിൽ പ്രചാരണത്തിനെത്തും. മാണ്ഡ്യയിലും കോലാറിലും റാലിയിലും റോഡ് ഷോയിലും സംബന്ധിക്കും.
ആനയെയോ കുതിരയെയോ എന്തിനെയെങ്കിലും തിന്നോ, എന്തിനാണീ ഷോ’; മോദിക്ക് പിന്നാലെ ഭക്ഷണ വിവാദം ഏറ്റെടുത്ത് രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: നവരാത്രി വേളയില്‍ സസ്യേതര ഭക്ഷണം കഴിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ രംഗത്തുവന്നതിതിന് പിന്നാലെ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെതിരെ വിമർശനവുമായി ബി.ജെ.പി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിങ്ങും.നവരാത്രി സമയത്ത് ചില നേതാക്കള്‍ സസ്യേതര ഭക്ഷണം കഴിച്ച് അതിന്റെ വിഡിയോ പോസ്റ്റ് ചെയ്ത് ഒരു വിഭാഗം ആളുകളുടെ വോട്ട് നേടാൻ ശ്രമിക്കുകയാണെന്നായിരുന്നു ആരോപണം. നിങ്ങള്‍ മീനോ ആനയെയോ കുതിരയെയോ തിന്നോളൂവെന്നും എന്നാല്‍, എന്തിനാണീ ഷോയെന്നും അദ്ദേഹം ചോദിച്ചു.
ബിഹാറിലെ ജമുയി മണ്ഡലത്തില്‍ എൻ.ഡി.എ സ്ഥാനാർഥി അരുണ്‍ ഭാരതിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നവരാത്രിയില്‍ നിങ്ങള്‍ മത്സ്യം കഴിക്കുന്നു. നിങ്ങള്‍ എന്ത് സന്ദേശമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്? മത്സ്യമോ പന്നിയോ പ്രാവോ ആനയോ കുതിരയോ എന്നിങ്ങനെ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും തിന്നോളൂ. എന്നാല്‍, ഇങ്ങനെ ഷോ കാണിക്കുന്നതിന്റെ ആവശ്യമെന്താണ്? ഇത് വോട്ടിന് വേണ്ടി, പ്രീണന രാഷ്ട്രീയത്തിന് വേണ്ടി മാത്രമാണ്. ഇക്കാരണത്താല്‍ ഒരു പ്രത്യേക മതത്തിലുള്ളവർ തങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്ന് അവർ കരുതുന്നു. ലാലു ജി, ഇത്തരക്കാരെ കൈകാര്യം ചെയ്യാൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു’ -എന്നിങ്ങനെയായിരുന്നു രാജ്നാഥ് സിങ്ങിന്റെ പ്രസംഗം.
തേജസ്വി യാദവ് മീൻ കഴിക്കുന്ന വിഡിയോ ഈയിടെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. നവരാത്രി ആരംഭിച്ച ശേഷം പോസ്റ്റ് ചെയ്ത വിഡിയോ ബി.ജെ.പി വിവാദമാക്കി. മുൻ ബിഹാർ ഉപമുഖ്യമന്ത്രി ‘സീസണല്‍ സനാതനി’ ആണെന്നും പ്രീണന രാഷ്ട്രീയം പ്രയോഗിക്കുകയാണെന്നുമുള്ള ആരോപണവുമായി ബി.ജെ.പി നേതാവ് ഗിരിരാജ് സിങ് രംഗത്തുവന്നു. ഇതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് കാമ്ബയിനില്‍ വിഷയം എടുത്തിട്ടത്. വെള്ളിയാഴ്ച ഉധംപൂരില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലാണ് രാഹുല്‍ ഗാന്ധിക്കും ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനുമെതിരെ മോദി ആഞ്ഞടിച്ചത്.
പ്രതിപക്ഷ നേതാക്കളുടേത് മുഗള്‍ ചിന്താഗതിയാണെന്നും മാംസാഹാരം കഴിച്ച് രാജ്യത്തെ ജനങ്ങളെ പരിഹസിക്കുകയാണെന്നും മോദി ആരോപിച്ചു. നവരാത്രി വേളയിലും സാവനിലും സസ്യേതര ഭക്ഷണം കഴിക്കുന്നത് ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തി. സാവൻ എന്ന പരിശുദ്ധ മാസത്തില്‍ മാംസാഹാരം കഴിക്കുന്നതിന്റെ വിഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. വ്യക്തികള്‍ക്ക് അവരുടെ ഭക്ഷണക്രമം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ അവരുടെ പ്രവർത്തനങ്ങള്‍ക്ക് പിന്നിലെ പ്രതിപക്ഷ നേതാക്കളുടെ ഉദ്ദേശ്യശുദ്ധി പ്രാധാന്യമർഹിക്കുന്നുണ്ടെന്നും ആരെയും പേരെടുത്തു പറയാതെ മോദി സൂചിപ്പിച്ചു.വിമർശനങ്ങള്‍ക്ക് മറുപടിയുമായി തേജസ്വി രംഗത്തെത്തുകയും ചെയ്തു. ബി.ജെ.പിയുടെയും ഗോഡി മീഡിയ അനുയായികളുടെയും ഐ.ക്യു പരിശോധിക്കുന്നതിനാണ് ഞങ്ങള്‍ ഈ വിഡിയോ അപ്‌ലോഡ് ചെയ്തത്. ഞങ്ങളുടെ ചിന്ത ശരിയാണെന്ന് തെളിയിക്കപ്പെട്ടു’ -എന്നിങ്ങനെയായിരുന്നു തേജസ്വിയുടെ പ്രതികരണം.