Home Featured ബെംഗളൂരു:നഗരത്തിൽ ഭിക്ഷാടനത്തിന് എത്തിച്ച 47 കുട്ടികളെ രക്ഷപ്പെടുത്തി

ബെംഗളൂരു:നഗരത്തിൽ ഭിക്ഷാടനത്തിന് എത്തിച്ച 47 കുട്ടികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവിൽ ഭിക്ഷാടനത്തിന് എത്തിച്ച 47 കുട്ടികളെ രക്ഷപ്പെടുത്തി. സിറ്റി പോലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കുട്ടികളെ രക്ഷിച്ചത്. ഇവരിൽ ആറ് പേർ ഒരു വയസ് മാത്രം പ്രായമുള്ളവരാണ്. മറ്റുള്ളവർ 12നും 14 വയസ്സിനുമിടയിലുള്ളവരാണ്.

പുലകേശിനഗറിലെ ഹാജി സർ ഇസ്മായിൽ സെയ്ത് മസ്ജിദിന് സമീപമാണ് കുട്ടികളെ ഭിക്ഷ യാചിക്കുന്നതായി കണ്ടെത്തിയത്. കുട്ടികളെ ഭിക്ഷാടനത്തിനായി നിർബന്ധിച്ച 36 സ്ത്രീകളെയും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.രക്ഷപ്പെടുത്തിയ കുട്ടികളെ കൗൺസിലിങ്ങിനും പുനരധിവാസത്തിനുമായി സിഡബ്ല്യുസിക്ക് കൈമാറിയതായി ബെംഗളൂരു പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കും.

വാങ്ങിക്കൊണ്ടുപോയ വസ്ത്രം തിരിച്ചെടുത്ത് വലിയ അളവിലുള്ളത് മാറ്റി നല്‍കണം; തര്‍ക്കത്തിനിടെ ഉപഭോക്താവ് കടയുടമയുടെ വിരല്‍ കടിച്ചുമുറിച്ചു

ലക്നൗ: വാങ്ങിക്കൊണ്ടുപോയ വസ്ത്രം തിരിച്ചെടുത്ത് മറ്റൊന്ന് നല്‍കണമെന്ന ആവശ്യവുമായി കടയിലെത്തിയ ഉപഭോക്താവ്, കടയുടമയുടെ വിരല്‍ കടിച്ചുമുറിച്ചു.തർക്കത്തിനിടെ ഇടപെടാനെത്തിയ കടയുടമയുടെ മകനെയും ഇയാള്‍ കടിച്ച്‌ പരിക്കേല്‍പ്പിച്ചു. വസ്ത്രം തിരിച്ചെടുത്ത് വലിയ അളവിലുള്ളത് മാറ്റി നല്‍കണമെങ്കില്‍ 50 രൂപ അധികം നല്‍കണമെന്ന് പറഞ്ഞതാണ് പ്രകോപനമായതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. ടെക്സ്റ്റയില്‍സ് ഉടമ ശിവ ചന്ദ്ര കർവാരിയ എന്നയാള്‍ക്കാണ് ഉപഭോക്താവിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. കടയിലെത്തിയ ഒരു അപരിചിതൻ ആദ്യ ദിവസം ഒരു ഫ്രോക്ക് വാങ്ങിയിരുന്നു.

പിറ്റേദിവസം അതുമായി കടയില്‍ തിരിച്ചുവന്ന അയാള്‍, താൻ വാങ്ങിയ ഫ്രോക്ക് ചെറുതാണെന്നും അല്‍പം കൂടി വലിയ അളവിലുള്ളതാണ് വേണ്ടതെന്നും പറഞ്ഞു. എന്നാല്‍ വലിയ അളവ് വേണമെങ്കില്‍ 50 രൂപ കൂടി അധികം നല്‍കണമെന്ന് കടയുടമ പറഞ്ഞതാണ് തർക്കം തുടങ്ങാൻ കാരണം.ഫ്രോക്കുമായി വന്നയാള്‍ അധിക തുക നല്‍കില്ലെന്ന് തറപ്പിച്ചു പറഞ്ഞു. വഴക്കിനൊടുവില്‍ കടയുടമയുടെ ഇടതുകൈയിലെ വിരല്‍ ഇയാള്‍ കടിച്ചുമുറിച്ചു.

സംഭവം കണ്ട് ഓടിയെത്തിയ കടയുടമയുടെ മകനെയും ഇയാള്‍ കടിച്ച്‌ പരിക്കേല്‍പ്പിച്ചു. തുടർന്ന് കടയിലുണ്ടായിരുന്ന തുണിയെല്ലാം വലിച്ച്‌ റോഡിലേക്ക് എറി‌ഞ്ഞു. ഉടമയും മകനും പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. കടയില്‍ അക്രമം നടത്തിയയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group