Home Featured എറണാകുളത്തുനിന്നും കൊലപാതകം വരെ ട്രെയിൻ’; ഗൂഗിൾ ട്രാൻസലേഷൻ പറ്റിച്ച പണിയെന്ന് റെയിൽവെ

എറണാകുളത്തുനിന്നും കൊലപാതകം വരെ ട്രെയിൻ’; ഗൂഗിൾ ട്രാൻസലേഷൻ പറ്റിച്ച പണിയെന്ന് റെയിൽവെ

എറണാകുളത്തുനിന്ന് റാഞ്ചിയിലെ ഹട്ടിയയിലേക്ക് ആഴ്ചയിലൊരിക്കല്‍ സർവീസ് നടത്തുന്ന തീവണ്ടിയുടെ ബോർഡ് കണ്ട് ഞെട്ടി യാത്രക്കാർ.കൊലപാതകം-എറണാകുളം എന്നാണ് ബോർഡില്‍ എഴുതിയിരുന്നത്. മുകളില്‍ ഹട്ടിയ എന്ന് ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. എന്നാല്‍ മലയാളം എഴുതിയപ്പോഴാണ് ഹട്ടിയ എന്നത് ‘കൊലപാതക’മായി മാറിയത്.ഇത് ബോർഡ് എഴുതാനേല്‍പ്പിച്ച വിദ്വാന് പറ്റി അമളിയാണെന്നാണ് റെയില്‍വേ അധികൃതർ വ്യക്തമാക്കുന്നത്. ഹട്ടിയ എന്നതിന്റെ മലയാളം ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ കിട്ടിയ പണിയാണ് ഇതെന്നാണ് വിവരം.

ഹട്ടിയ എന്നത് മലയാള ലിപിയില്‍ എങ്ങനെ എഴുതും എന്ന് ഗൂഗിളില്‍ പരിശോധിച്ചപ്പോള്‍, ‘ഹത്യ’ എന്ന ഹിന്ദി പദത്തിന്റെ മലയാള വിവർത്തനം ലഭ്യമായിട്ടുണ്ടാകുമെന്നും അത് ബോർഡില്‍ ചേർത്തിരിക്കാം എന്നുമാണ് കരുതുന്നത്.സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടൻതന്നെ റെയില്‍വേ അധികൃതർ ബോർഡ് മറയ്ക്കുകയും പിന്നീട് നീക്കം ചെയ്യുകയുമുണ്ടായെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ അതിന്റെ ഫോട്ടോകള്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.

ബംഗളൂരുവില്‍ മുതിര്‍ന്ന പൗരൻമാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു: മുതിർന്ന പൗരൻമാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി.ബെംഗളൂരു സെൻട്രല്‍ ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥി മൻസൂർ അലി ഖാൻ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവർത്തകനായ മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്തു.

ഇതിന്റെ വീഡിയോ പകർത്താൻ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.85 വയസ്സിന് മുകളില്‍ പ്രായമുള്ളവർക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാൻ സൗകര്യമുള്ളത്.

ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവർ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനകം അപേക്ഷ നല്‍കണം. അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടർന്ന് പോളിങ് ഉദ്യോഗസ്ഥർ ഇവരെ സന്ദർശിച്ച്‌ വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക

You may also like

error: Content is protected !!
Join Our WhatsApp Group