ബെംഗളൂരു: ഓൺലൈൻ ഓട്ടോ ബുക്കിങ് ആപ്പായ ‘നമ്മയാത്രി’ യിൽ കാറുകളും ഉൾപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് തുടങ്ങിയതായി നമ്മ യാത്രി അറിയിച്ചു. ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവർമാരുടെ സംഘടനയായ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയനും (എ.ആർ.ഡി.യു.) നന്ദൻ നിലേകനിയുടെ ബെക്കൻ ഫൗണ്ടേഷനും ഫിൻ ടെക് കമ്പനിയായ ജസ്‌പേയും ചേർന്നാണ് നമ്മ യാത്രി ആപ്പ് വികസിപ്പിച്ചത്. ഡ്രൈവർമാരിൽനിന്ന് കമ്മിഷൻ ഈടാക്കുന്നില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.ഒരാഴ്ചയ്ക്കുള്ളിൽ 3,500 -ഓളം ടാക്‌സി കാറുകൾ ആപ്പിൽ ഉൾപ്പെടുത്താനുള്ള ശ്രമം നടന്നുവരുന്നതായി അധികൃതർ അറിയിച്ചു.
ഘട്ടംഘട്ടമായി കൂടുതൽ കാറുകളെ ആപ്പിന്റെ ഭാഗമാക്കും. കമ്മിഷൻ ഈടാക്കുന്നില്ലെന്നതിനാൽ സമാനമായ മറ്റ് ആപ്പുകളെ അപേക്ഷിച്ച് നമ്മ യാത്രിയിൽ നിരക്ക് കുറവാണ്. ബെംഗളൂരു, മൈസൂരു, തുമകൂരു എന്നിവിടങ്ങളിലാണ് നമ്മ യാത്രികൾക്ക് സർവീസുള്ളത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ്; ബിജെപിയുടെ വാഗ്ദാനങ്ങള്‍ ഇന്ന് അറിയാം
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക ഞായറാഴ്ച പുറത്തിറക്കും. ഡല്‍ഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് പ്രകടനപത്രിക പുറത്തിറക്കുന്നത്.സങ്കല്‍പ് പത്ര്” എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയില്‍ ‘വികസിത് ഭാരത്’ന് പുറമെ ക്ഷേമ വികസന പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ദരിദ്രർ, യുവാക്കള്‍, സ്ത്രീകള്‍, കർഷകർ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കിയേക്കും.ബി ആർ അംബേദ്കറുടെ ജന്മവാർഷികത്തില്‍ നടക്കുന്ന പ്രകടന പത്രിക അനാച്ഛാദന ചടങ്ങില്‍ പ്രധാനമന്ത്രി മോദിയ്ക്കൊപ്പം മറ്റ് മുതിർന്ന നേതാക്കളും പങ്കെടുക്കും.