കർണാടകയിലെ കുന്താപുരത്തുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതിമാർ മരിച്ചു. ചൊക്ലി നിടുമ്പ്രം കാരാറത്ത് സ്കൂളിനടുത്ത അൽമർവ്വയിൽ തൈപറമ്പത്ത് മുനവ്വർ (48), ഭാര്യ സമീറ (35) എന്നിവരാണ് മരിച്ചത്. മകൻ സഹൽ (19) സാരമായി പരിക്കേറ്റ് മണിപ്പാൽ കെ.എം.സി. ആസ്പത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കുന്താപുരത്തുവെച്ച് മുനവ്വർ ഓടിച്ച കാർ മേൽപ്പാലത്തിൽനിന്ന് താഴ്ചയിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ സമീറ മരിച്ചു.
മുനവ്വർ ബുധനാഴ്ച ഉച്ചയോടെ ആസ്പത്രിയിൽ മരിച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ മീരേജിൽ വിദ്യാർഥിയായ സഹലിനൊപ്പം ചെറിയപെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. മീറേജിൽ ബോംബെ സ്റ്റാർ ബേക്കറിയുടമയാണ് മുനവ്വർ.കോയമ്പത്തൂരിൽ വിദ്യാർഥിനിയായ മിനാ ഫാത്തിമ മകളാണ്.പരേതരായ ദയരോത്ത് ഹംസയുടെയും തൈപ്പറവത്ത് ആസ്യയുടെയും മകനാണ് മുനവ്വർ. സഹോദരങ്ങൾ: ടി.പി. നയീം, മനാഫ്, ഷെഫീഖ്, സഫൂറ, ഷാഹിന, ഷഫീന, ഷഹാന, ജസീറ.
ഭക്ഷണത്തിനൊപ്പം സൗജന്യമായി കുടിവെള്ളം നല്‍കിയില്ല; ഉപഭോക്താവിന് 5,000 രൂപ നഷ്ടപരിഹാരം നല്‍കാണമെന്ന് റെസ്റ്റോറന്റിനോട് കോടതി
ഹോട്ടലുകളിലും കഫേകളിലും നമ്മള്‍ ഭക്ഷണം കഴിക്കാൻ കയറുമ്ബോള്‍ ഒരു കുപ്പി വെള്ളം വാങ്ങിക്കാറുണ്ട്. അതിന് നമ്മുടെ കൈയില്‍ നിന്നും ഹോട്ടലുടമകള്‍ പൈസയും ഈടാക്കാറുണ്ട്.പാക്ക് ചെയ്ത കുടിവെള്ളത്തിന് പണം ഈടാക്കുന്നത് ഇപ്പോള്‍ സർവ്വസാധാരണവുമാണ്. എന്നാല്‍ ഈ പ്രവർത്തി ഇപ്പോള്‍ വ്യാപക ചർച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.സമാനമായ രീതിയില്‍ ഭക്ഷണത്തോടൊപ്പം സൗജന്യ കുടിവെള്ളം നല്‍കാതിരുന്ന ഒരു റെസ്റ്റോറന്റിനെതിരെ ഉപഭോക്താവിന്റെ പരാതിയെ തുടർന്ന് കേസെടുത്തു. ഹൈദരാബാദ് ആസ്ഥാനമായുള്ള റെസ്റ്റോറന്റിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഉപഭോക്താവിന് നഷ്ടപരിഹാരമായി 5,000 രൂപ നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്. റിപ്പോർട്ടുകള്‍ പ്രകാരം, ഹൈദരാബാദിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ-III വിധി വന്ന് 45 ദിവസത്തിനുള്ളില്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് റെസ്റ്റോറൻ്റിന് നല്‍കിയിരിക്കുന്ന നിർദ്ദേശം.മണികണ്‍ട്രോളിൻ്റെ റിപ്പോർട്ടനുസരിച്ച്, സെക്കന്തരാബാദ് നിവാസിയായ ഉപഭോക്താവാണ് പരാതിക്കാരൻ. ഹൈദരബാദ് സിബിഐ കോളനിയിലെ ഐടിഎല്‍യു റെസ്റ്റോറൻ്റിനെതിരെയാണ് ഇദ്ദേഹം പരാതി നല്‍കിയത്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ പ്ലാസ്റ്റിക് അലർജിയുള്ളതിനാല്‍ സാധാരണവെള്ളം അഭ്യർത്ഥിച്ചിട്ടും, ജീവനക്കാർ നിരസിച്ചതായാണ് ഇദ്ദേഹം പറയുന്നത്.
കൂടാതെ റെസ്റ്റോറൻ്റിൻ്റെ സ്വന്തം ബ്രാൻഡഡ് 500 മില്ലി വാട്ടർ ബോട്ടില്‍ 50 രൂപയ്ക്ക് വാങ്ങാൻ നിർബന്ധിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.റെസ്റ്റോറന്റിന്റെ ചൂഷണം അവിടം കൊണ്ടും അവസാനിച്ചില്ലെന്നാണ് പരാതിക്കാരൻ പറയുന്നത്. രണ്ട് വിഭവങ്ങള്‍ക്കും ഒരു വാട്ടർ ബോട്ടിലിനുമായി ആകെ 630 രൂപയുടെ ബില്ലിനോടൊപ്പം വീണ്ടും 31.50 രൂപ സർവീസ് ചാർജ്ജായും വാട്ടർ ബോട്ടിലിനും സർവീസ് ചാർജിനും 5% CGST, SGST എന്നിവ ചുമത്തിയതായും ഇദ്ദേഹം പറയുന്നു.
അങ്ങനെ ആകെ മൊത്തം 695 രൂപ തന്നോട് ഈടാക്കിയതായും ഇദ്ദേഹം കോടതിയെ ധരിപ്പിച്ചു.തുടർന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ-III റെസ്റ്റോറൻ്റിനോട് സർവീസ് ചാർജും ജിഎസ്ടിയും തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടു, അത് ഏകദേശം 33 രൂപ വരും. കൂടാതെ, പരാതിക്കാരനായ ഉപഭോക്താവിന് 5,000 രൂപ നഷ്ടപരിഹാരം നല്‍കാനും 45 ദിവസത്തിനുള്ളില്‍ 1,000 രൂപ വ്യവഹാര ചെലവുകള്‍ വഹിക്കാനും ഉത്തരവിടുകയായിരുന്നു.