Home Featured ബെംഗളൂരു: ജോലിസമ്മർദം; സ്വകാര്യകമ്പനി അക്കൗണ്ടന്റിനെ ഗുണ്ടകളെവിട്ട് മർദിച്ച് സഹപ്രവർത്തകർ

ബെംഗളൂരു: ജോലിസമ്മർദം; സ്വകാര്യകമ്പനി അക്കൗണ്ടന്റിനെ ഗുണ്ടകളെവിട്ട് മർദിച്ച് സഹപ്രവർത്തകർ

ബെംഗളൂരു: ജോലിയിൽ സമ്മർദംചെലുത്തിയ സ്വകാര്യകമ്പനി അക്കൗണ്ടന്റിനെ ഗുണ്ടകളെവിട്ട് മർദിച്ച് സഹപ്രവർത്തകർ. ബെംഗളൂരുവിലെ സ്വകാര്യ പാലുത്പന്ന കമ്പനിയിലെ അക്കൗണ്ടന്റായ സുരേഷിനാണ് മർദനമേറ്റത്. ഇതിന്റെദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ രണ്ടുസഹപ്രവർത്തകരും മൂന്നു വാടകഗുണ്ടകളുമുൾപ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു.ഈസ്റ്റർദിനത്തിൽ വൈകീട്ട് നാലിന് കല്യാൺ നഗറിൽവെച്ചാണ് സുരേഷിനെ ഇരുമ്പുവടികളുമായി ബൈക്കിലെത്തിയ സംഘം തല്ലിച്ചതച്ചത്.

ഇൗസമയത്ത് റോഡിലൂടെ കടന്നുപോയ കാറിന്റെ ഡാഷ് ക്യാമറയിൽ ഇതിന്റെദൃശ്യം പതിഞ്ഞിരുന്നു. കാറുടമ സാമൂഹികമാധ്യമത്തിലിട്ട വീഡിയോ അതിവേഗം പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. തുടർന്ന് സുരേഷിനെ കണ്ടെത്തി. സുരേഷിന്റെ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് വാടക ഗുണ്ടകളായ അനുഷ് (23), മുത്തു (20), സന്ദീപ് (35) എന്നിവരെ പോലീസ് പിടികൂടിയത്.ഇവർ നൽകിയ വിവരമനുസരിച്ച് സുരേഷ് ജോലിചെയ്ത സ്ഥാപനത്തിലെ ജീവനക്കാരായ ഉമാശങ്കർ റെഡ്ഡി (32), വിനീഷ് (26) എന്നിവരും പിടിയിലായി.

ഇവരാണ് സുരേഷിനെ മർദിക്കാനായി വാടകഗുണ്ടകളെ നിയോഗിച്ചത്. ജോലിയുടെ വേഗതകൂട്ടണമെന്നും ഒരോദിവസത്തെയും കണക്കുകൾ അന്നുതന്നെ നൽകണമെന്നും സുരേഷ് നിരന്തരം ആവശ്യപ്പെട്ടതാണ് വൈരാഗ്യത്തിന് കാരണമായതെന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി. ഹെന്നൂർ പോലീസാണ് കേസ്വനേഷിച്ചത്.

അഭിപ്രായവ്യത്യാസങ്ങളോ പ്രശ്‌നങ്ങളോ ഒന്നും തന്നെ ഉണ്ടായിട്ടില്ല; നടന്‍ ആമിര്‍ ഖാനുമായുള്ള വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി സംവിധായക കിരണ്‍ റാവു!

ബോളിവുഡ് താരം ആമിര്‍ ഖാനുമായുള്ള വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി സംവിധായക കിരണ്‍ റാവു.അഭിപ്രായവ്യത്യാസങ്ങളോ പ്രശ്‌നങ്ങളോ അല്ല തങ്ങളുടെ ജീവിതം വേര്‍പിരിയാന്‍ കാരണമെന്നും തന്റെ വളര്‍ചക്ക് വിവാഹമോചനം ആവശ്യമായിരുന്നുവെന്നും കിരണ്‍ റാവു പറഞ്ഞു. ഇപ്പോഴും നടനുമായി വളരെ നല്ല ബന്ധമാണെന്നും വിവാഹമോചനം തങ്ങളുടെ സൗഹൃദത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

ഒരു വര്‍ഷത്തോളം ഒന്നിച്ചു താമസിച്ചതിന് ശേഷമാണ് ഞാനും ആമിറും വിവാഹം കഴിക്കുന്നത്. വ്യക്തിയായും ദമ്ബതികളായും സമൂഹത്തില്‍ ഒന്നിച്ച്‌ പ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കില്‍ അതൊരു മഹത്തരമായ കാര്യമാണ്. വിവാഹം, പ്രത്യേകിച്ച്‌ സ്ത്രീകളിലുണ്ടാക്കുന്ന നിയന്ത്രണത്തെക്കുറിച്ച്‌ ഞങ്ങള്‍ വേണ്ടത്ര സംസാരിച്ചിട്ടില്ല. വിവാഹമോചനത്തില്‍ ഭയമോ ആശങ്കയോ ഇല്ല.കാരണം വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങള്‍ നല്ല ബന്ധം ഇപ്പോഴും തുടരുന്നുണ്ട്. ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. അതിന് ഇപ്പോഴും മാറ്റമൊന്നുമുണ്ടായിട്ടില്ല. ജീവിതത്തില്‍ എനിക്ക് എന്റേതായ ഒരു സ്‌പെയ്‌സ് വേണമായിരുന്നു.

സ്വതന്ത്രമായി ജീവിക്കാന്‍ ആഗ്രഹിച്ചു. എനിക്ക് സ്വയം വളരാന്‍ അത് ആവശ്യമായിരുന്നു. അത് ആമിര്‍ അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്തു. അഭിപ്രായ വ്യത്യസങ്ങളോ മറ്റുള്ള പ്രശ്‌നങ്ങളോ അല്ല ഞങ്ങളുടെ വിവാഹമോചനത്തിന് കാരണം. അതിനാല്‍ വേര്‍പിരിയലിനെ പേടിക്കുന്നില്ല- എന്നും കിരണ്‍ റാവു പറഞ്ഞു. 2005ല്‍ ആണ് ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹിതരാകുന്നത്. 2021 ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. ഇവര്‍ക്ക് ആസാദ് റാവു ഖാന്‍ എന്നൊരു മകനുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group