Home Featured ബെംഗളൂരു: മാമ്പഴം വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതിയുമായി തപാൽവകുപ്പ്.

ബെംഗളൂരു: മാമ്പഴം വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതിയുമായി തപാൽവകുപ്പ്.

ബെംഗളൂരു: ബെംഗളൂരുവിൽ മാമ്പഴം വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതിയുമായി തപാൽവകുപ്പ്. കർഷകരിൽനിന്ന് നേരിട്ട് സ്വീകരിക്കുന്ന മാമ്പഴമാണ് തപാൽവകുപ്പ് വീടുകളിലെത്തിക്കുന്നത്. കർണാടക സ്റ്റേറ്റ് മാംഗോ ഡിവലപ്മെന്റ് ആൻഡ് മാർക്കറ്റിങ് കോർപ്പറേഷൻ ലിമിറ്റഡുമായും (കെ.എസ്.എം.ഡി.എം.സി.എൽ.) മാമ്പഴക്കർഷകരുമായും സഹകരിച്ചാണ് തപാൽവകുപ്പ് പദ്ധതി നടപ്പാക്കുന്നത്.ബെംഗളൂരു ജനറൽ പോസ്റ്റ് ഓഫീസിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ കർണാടക സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ എസ്. രാജേന്ദ്രകുമാർ, ബെംഗളൂരു മേഖലാ പോസ്റ്റ് മാസ്റ്റർ ജനറൽ എൽ.കെ. ദക്ഷ്, പോസ്റ്റൽ സർവീസസ് ഡയറക്ടർ കൈയ അറോറ തുടങ്ങിയവർ പങ്കെടുത്തു.

ആവശ്യക്കാർക്ക് ഓൺലൈനായി ഓർഡർചെയ്യാം. മാമ്പഴം മൂന്നു കിലോഗ്രാംവീതമുള്ള പെട്ടികളിലാക്കി പോസ്റ്റ്മാൻ വഴി വീടുകളിലെത്തിക്കുകയാണ് ചെയ്യുന്നത്. ഓർഡർചെയ്യുന്ന അതേദിവസമോ അല്ലെങ്കിൽ പിറ്റേദിവസമോ മാമ്പഴം വീട്ടിലെത്തും.ആദ്യഘട്ടത്തിൽ ബെംഗളൂരു നഗരപരിധിയിലാകും ഈ സൗകര്യമുണ്ടാവുക. കഴിഞ്ഞവർഷം മാർച്ചിനും ഓഗസ്റ്റിനും ഇടയിൽ 16,060 മാമ്പഴ പാഴ്‌സൽ വിറ്റതായി തപാൽ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് സ്ഥാനാര്‍ഥികളാകാന്‍ അപേക്ഷിച്ചത് 290 പേര്‍

ലോക്സഭ തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികകൾ സമര്‍പ്പിക്കാനുള്ള സമയ പരിധി വ്യാഴാഴ്ച അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിൽ നിന്നായി 290 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.499 പത്രികകള്‍ ഇതുവരെ ലഭിച്ചു. വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധന നടക്കും. ഏപ്രില്‍ എട്ടിന് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയം അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാര്‍ഥി പട്ടികക്ക് രൂപമാകും.നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ഥികളുടെ മണ്ഡലം തിരിച്ചുള്ള വിവരം

: തിരുവനന്തപുരം 22, ആറ്റിങ്ങല്‍ 14, കൊല്ലം 15, പത്തനംതിട്ട 10, മാവേലിക്കര 14, ആലപ്പുഴ 14, കോട്ടയം 17, ഇടുക്കി 12, എറണാകുളം 14, ചാലക്കുടി 13, തൃശൂര്‍ 15, ആലത്തൂര്‍ 8, പാലക്കാട് 16, പൊന്നാനി 20, മലപ്പുറം 14, കോഴിക്കോട് 15, വയനാട് 12, വടകര 14, *കണ്ണൂര്‍ 18* , കാസര്‍കോട് 13.ഇതുവരെ ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത് തിരുവനന്തപുരം മണ്ഡലത്തിലാണ് (22). ഏറ്റവും കുറവ് ആലത്തൂരിലും (8). മാര്‍ച്ച് 28 നാണ് സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം തുടങ്ങിയത്. അവസാന ദിവസമായ വ്യാഴാഴ്ച 252 പത്രികകളാണ് ലഭിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group