പ്രശസ്ത തമിഴ് നടൻ ഡാനിയേല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തമിഴിനുപുറമെ മലയാളം, കന്നട, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.കമല്‍ഹാസൻ നായകനായ വേട്ടയാട് വിളയാടിലെ അമുദൻ, ധനുഷിന്റെ വട ചെന്നൈയിലെ തമ്ബി എന്നീ വേഷങ്ങള്‍ ബാലാജിയെ സിനിമാ ലോകത്ത് ഏറെ പ്രശസ്തനാക്കിയിരുന്നു.ഗൗതം മേനോൻ സംവിധാനം ചെയ്ത് സൂര്യ നായകനായഭിനയിച്ച ‘കാക്ക കാക്ക’യിലും ബാലാജിക്ക് മികച്ച വേഷമായിരുന്നു. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം ബ്ലാക്ക്, ഡാഡി കൂള്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. മോഹൻ ലാല്‍ നായകനായ ഭഗവാനിലെ വില്ലനും ബാലാജി ആയിരുന്നു. വേറിട്ട വില്ലൻ വേഷങ്ങളിലാണ് ബാലാജി കൂടുതലും അഭ്രപാളികളില്‍ തകർത്തഭിനയിച്ചത്.
നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ കോട്ടിവാക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പുരസൈവാക്കത്തെ വസതിയില്‍ അന്ത്യദർശനത്തിനു വെക്കും.കമല്‍ ഹാസന്റെ പൂർത്തിയാകാത്ത ‘മരുതനായകം’ എന്ന സിനിമയുടെ യൂനിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ മേഖലയിലേക്ക് കടക്കുന്നത്. പിന്നീട് അഭിനയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ടെലിവിഷന്‍ സീരിയലിലൂടെ അഭിനയജീവിതത്തിന് തുടക്കമിട്ട ബാലാജിയുടെ ആകസ്മിക നിര്യാണം തമിഴ് സിനിമാ ലോകത്തെ സങ്കടത്തിലാഴ്ത്തി.
ആദ്യമായി വേഷമിട്ട തമിഴിലെ സൂപ്പർ ഹിറ്റ് സീരിയലായ ചിത്തിയിലെ വേഷമാണ് അഭിനയലോകത്ത് അംഗീകാരവും ആദരവും നേടിക്കൊടുത്തത്. ചിത്തിയിലെ ഡാനിയേല്‍ എന്ന കഥാപാത്രത്തിന്റെ പേരിലാണ് ബാലാജി പിന്നീട് അറിയപ്പെട്ടത്. ‘ഏപ്രില്‍ മാസത്തില്‍’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ പ്രവേശം.
വലിയില്ല, കുടിയില്ല, മത്സ്യ മാംസാദികള്‍ ഭക്ഷിക്കാറില്ല”; ആദര്‍ശ ധീരൻ ഗാന്ധിയന്‍ ആന്‍റണി കോണ്‍ഗ്രസിന് വേണ്ടി എന്തുചെയ്തു? പാര്‍ട്ടിയില്‍ നിന്നും കിട്ടാവുന്നതെല്ലാം കൈപ്പറ്റി: എം.എൻ.കാരശ്ശേരി
കോണ്‍ഗ്രസിന്റെ നിര്‍ജീവിതയ്ക്കുള്ള ഉദാഹരണമാണ് എകെ ആന്റണിയെന്ന് എം.എൻ. കാരശ്ശേരി. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും മകനുമായ അനില്‍ ആന്റണിക്കെതിരെ എ.കെ ആന്റണി പ്രചരണത്തിന് ഇറങ്ങണമെന്നും റിപ്പോർട്ടർ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിന് പോയില്ലെങ്കിലും ബിജെപി സ്ഥാനാർത്ഥിയായി മകൻ അനില്‍ മത്സരിക്കുന്ന പത്തനംതിട്ടയില്‍ മാത്രം ആൻ്റണി പോകണം. അതിന്റെ ഇഫക്‌ട് 20 മണ്ഡലത്തിലും പ്രതിഫലിക്കുമെന്ന് കാരശ്ശേരി പറഞ്ഞു.
നേതാവാണോ എ കെ ആന്റണി. പത്തനംതിട്ടയില്‍ അനില്‍ ആന്റണി മത്സരിക്കുമ്ബോള്‍ അദ്ദേഹം അവിടെ പോയി പ്രസംഗിക്കണ്ടേ. ഇവിടുത്തെ ഗാന്ധിയനാണ് ആന്റണി. കള്ളുകുടിക്കില്ല. പുകവലിക്കില്ല, ഇറച്ചിയും മീനും കഴിക്കില്ല. ഇതൊക്കെ ശരിയാണ്. ഇരുപത്തിയെട്ട് വര്‍ഷം രാജ്യസഭാ എംപിയായിരുന്നയാളാണ് എ.കെ. ആന്റണി. കോണ്‍ഗ്രസില്‍ നിന്നും കിട്ടാവുന്നതെല്ലാം കിട്ടി. പ്രധാനമന്ത്രിയായില്ലന്നേയുള്ളൂ. എന്നിട്ട് കോണ്‍ഗ്രസിന് വേണ്ടി എന്താണ് അദ്ദേഹം ചെയ്തത്. കോണ്‍ഗ്രസിന് വേണ്ടി രംഗത്തിറങ്ങണ്ടേ? മകന്‍ ബിജെപിക്ക് വേണ്ടി മത്സരിക്കുമ്ബോള്‍ എ കെ ആന്റണി കോണ്‍ഗ്രസിന് വേണ്ടി ഇറങ്ങണം. 20 ലോക്‌സഭാ മണ്ഡലത്തിലും പോകണ്ട. ഒറ്റ മണ്ഡലത്തില്‍ പോയാല്‍ മതി. അതിന്റെ എഫക്‌ട് 20 മണ്ഡലങ്ങളിലും ഉണ്ടാവും.” – എംഎന്‍ കാരശ്ശേരി പറഞ്ഞു.
കോണ്‍ഗ്രസിന്റെ നിര്‍ജീവിതക്കുള്ള ഉദാഹരണമാണ് എകെ ആന്റണി. പത്മജക്കും അനില്‍ ആന്റണിക്കും എന്തെങ്കിലും കിട്ടിയത് അവരുടെ ഗുണം കൊണ്ടല്ല. അവര്‍ പോയ വകയില്‍ ആരും കോണ്‍ഗ്രസ് വിട്ടിട്ടില്ല. ആകെയുള്ള മേല്‍വിലാസം അവരുടെ പിതാക്കന്മാരാണ്. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ച് വരണമെന്ന് താനടക്കമുള്ളവര്‍ ആഗ്രഹിക്കുന്നുണ്ടെന്നും കാരശ്ശേരി വ്യക്തമാക്കി.