ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന ആടുജീവിതം ഇന്നലെയാണ് തിയറ്ററില്‍ എത്തിയത്. ബോക്സ് ഓഫിസില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം.എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ആശങ്കയിലാക്കിക്കൊണ്ട് ചിത്രത്തിന്റെ വ്യാജന് ഇന്റര്‍നെറ്റില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. കാനഡയിലാണ് ആടുജീവിതത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ഐപിടിവി എന്ന പേരില്‍ കിട്ടുന്ന ചാനലുകളിലൂടെയാണ് ഇത് പ്രചരിക്കുന്നത്. പാരി മാച്ച് എന്ന ലോഗോയ്ക്കൊപ്പമാണ് വ്യാജപതിപ്പ് എത്തിയത്. കായിക മത്സരങ്ങളില്‍ വാതുവെപ്പ് നടത്തുന്ന ഒരു കമ്ബനിയാണ് ഇതെന്ന് റിപ്പോർട്ടുകളുണ്ട്. കാനഡയിലും അമേരിക്കയിലുമെല്ലാം റിലീസ് ആയാലുടനെ സിനിമകളുടെ വ്യാജ പതിപ്പുകള്‍ പെട്ടെന്ന് തന്നെ ഇത്തരത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
16 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ആടുജീവിതം തിയറ്ററിലേക്ക് എത്തുന്നത്. ബെന്യാമിന്റെ ഇതേപേരിലുള്ള പ്രശസ്ത നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യദിനം ചിത്രം കേരളത്തില്‍ നിന്നും 4.8 കോടി രൂപയാണ് ചിത്രം വാരിയത്. സിനിമയുടെ ആഗോള കലക്ഷൻ 15 കോടിയാണെന്നും റിപ്പോർട്ടുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കർണാടകയില്‍ നിന്നും ആദ്യദിനം ഒരുകോടി രൂപ ഗ്രോസ് കലക്ഷൻ നേടുന്ന സിനിമയായും ആടുജീവിതം മാറി.
മകന് ആത്മഹത്യ ചെയ്യില്ല; അനുജയെ അറിയില്ല; എന്തോ ദുരൂഹുതയുണ്ട് ; അടൂര്‍ അപകടത്തില്‍ മരിച്ച ഹാഷിമിന്റെ പിതാവ്
അടൂരില്‍ കണ്ടെയ്നര്‍ ലോറിയില്‍ കാര്‍ ഇടിച്ചു കയറിയ അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് മരിച്ച ഹാഷിമിന്റെ പിതാവ് ഹക്കിം.മകന് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. നല്ല മനക്കരുത്തുള്ളവനാണ്. ഇന്നലെ ഒരു ഫോണ്‍ വന്നതിനുശേഷം ആണ് വീട്ടില്‍ നിന്ന് പോയത്. പിന്നീട് ഒരു വിവരവും ലഭിച്ചില്ല. പോലീസാണ് അപകട വിവരം അറിയിച്ചത്. ഹാഷിമിനൊപ്പം കാറില്‍ ഉണ്ടായിരുന്ന അനുജയെ അറിയില്ല. ഇവര്‍ തമ്മില്‍ എന്തെങ്കിലും സൗഹൃദം ഉണ്ടായിരുന്നതായി കുടുംബത്തിന് ഒരു അറിവും ഇല്ലെന്നും ഹക്കിം പറഞ്ഞു.
ഇന്നലെ രാത്രിയാണ് അടൂരില്‍ ഉണ്ടായ അപകടത്തില്‍ അധ്യാപികയായ അനുജ രവീന്ദ്രനും സുഹൃത്തും സ്വകാര്യ ബസ് ഡ്രൈവറുമായ ഹാഷിമും മരിച്ചത്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്ര കഴിഞ്ഞ് തിരിച്ചു വരുന്ന വഴിവാഹനത്തില്‍ നിന്നും അനുജയെ ബലമായി പിടിച്ചിറക്കി കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഫോണില്‍ ബന്ധപ്പെട്ട സഹപ്രവര്‍ത്തകരോട് ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് അനുജ പറഞ്ഞതായും പോലീസിന് മൊഴി നല്കി.ഏഴരയ്ക്ക് കാറില്‍ കയറിയ അനുജ പത്തുമണിയോടെയാണ് അപകടത്തില്‍പ്പെട്ടത്