ന്യൂഡൽഹി: കർണാടക മുൻ മന്ത്രി ജനാർദ്ധന റെഡ്ഡി വീണ്ടും ബിജെപിയിലേക്ക്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി ജനാർദ്ധന റെഡ്ഡി കൂടിക്കാഴ്ച നടത്തി. നാളെ ഔദ്യോഗികമായി ബിജെപിയിൽ ചേരുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം അറിയിച്ചു.ബെല്ലാരി ലോക്സഭ സിറ്റിൽ ജനാർദ്ധന റെഡ്ഡി മത്സരിക്കും. തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് നടക്കുന്ന ചടങ്ങിലാണ് ഔദ്യോഗികമായി ബിജെപിയുടെ അംഗത്വം സ്വീകരിക്കുന്നത്. മൂന്നാം തവണയും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയാകുമെന്നും കെആർപിപിയിലെ തന്റെ അനുയായികളുമായി ആലോചിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും റെഡ്ഡി മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
അമിത് ഷാ, മുൻ മന്ത്രി ഗോവിന്ദ് കർജോൾ തുടങ്ങിയ മുതിർന്ന നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റെഡ്ഡി തന്റെ തീരുമാനം പ്രഖ്യാപിച്ചത്. ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിലെ മന്ത്രിയായിരുന്നു ജനാർദ്ധന റെഡി. 2022-ൽ ബിജെപി വിട്ട റെഡ്ഡി കർണാടക രാജ്യ പ്രഗതി പക്ഷ (കെആർപിപി) എന്ന പാർട്ടി രൂപീകരിക്കുകയായിരുന്നു.
ചൈനയിലെ പ്രസവ വാർഡുകൾ അടച്ചു പുട്ടുന്നു
2023 ഏപ്രിലിലാണ് ഇന്ത്യ ലോകത്തേറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയത്. എന്നാല്‍ 1950 മുതല്‍ 2023 വരെ ലോകത്തിലേറ്റവും ജനസംഖ്യയുള്ള രാജ്യം ചൈനയായിരുന്നു.ഇപ്പോഴിതാ ചൈനയിലെ ജനനനിരക്കിലും ജനസംഖ്യയിലും വൻ ഇടിവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. തുടർച്ചയായി ഇത് രണ്ടാം വർഷമാണ് ചൈനയിലെ ജനനനിരക്ക് കുറയുന്നത്. രാജ്യത്തെ പ്രസവവാർഡുകളും വൻതോതില്‍ അടച്ചുപൂട്ടുന്നുണ്ട്. ചൈനയിലെ നിലവിലെ അവസ്ഥയെ ‘പ്രസവശൈത്യം’ എന്നാണ് വിദഗ്ദർ വിളിക്കുന്നത്. വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈനീസ് സമൂഹമാധ്യമങ്ങളില്‍ ഉയർന്നുവരുന്ന പോസ്റ്റുകളെയും സെർച്ച് ടേമുകളെയും നിയന്ത്രിക്കുന്ന തിരക്കിലാണ് ചൈനീസ് ഭരണകൂടം. എന്നാല്‍ ഇതിനോടകം തന്നെ പ്രസവവാർഡുകള്‍ അടച്ചുപൂട്ടുന്ന വാർത്തകള്‍ ചൈനയില്‍ പ്രചരിച്ചിട്ടുണ്ട്.
ചൈനയിലെ യൂവാക്കള്‍ക്ക് വിവാഹം, കുടുംബജീവിതം തുടങ്ങിയവയോട് താല്പര്യം നഷ്ടപ്പെട്ടതാണ് ജനനനിരക്ക് കുറയുന്നതിന് പ്രധാന കാരണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 141 കോടിയാണ് ചൈനയുടെ ശരാശരി ജനസംഖ്യ. 2022ല്‍ ചൈനയിലെ ജനസംഖ്യയിലെ ഇടിവ് എട്ടര ലക്ഷമായിരുന്നു, 2023 ഇത് 20 ലക്ഷമായി. 1980കളില്‍ ഉയർന്ന ജനസംഖ്യയുടെ ഭയത്താല്‍ ചൈനീസ് ഭരണകൂടം, ദമ്ബതികള്‍ക്ക് ഒരു കുഞ്ഞ് മാത്രം എന്ന പദ്ധതി കൊണ്ടുവന്നിരുന്നു, 2015ല്‍ ഈ പദ്ധതി, രണ്ട് കുഞ്ഞുങ്ങള്‍ എന്ന നിലയില്‍ ഉയർത്തി. തുടർന്ന് 2021ല്‍ ഇത് 3 കുഞ്ഞുങ്ങള്‍ എന്നാക്കി മാറ്റി. കുട്ടികളുടെ എണ്ണത്തില്‍ നിയന്ത്രണം എടുത്തുമാറ്റിയിട്ടും ചൈനയിലെ ജനസംഖ്യ കുറയുന്നത് ചൈനീസ് ഭരണകൂടത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.ചൈനയില്‍ കുട്ടികളെ വളർത്തുന്നതിന് ചെലവ് കൂടുതലാണെന്നതാണ് രണ്ടാമത്തെ കാരണമായി കണക്കാക്കുന്നത്.
കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, ഇൻഷുവറൻസ് പരിരക്ഷ എന്നതിനായി രക്ഷിതാക്കള്‍ക്ക് വൻതുക ചെലവാക്കേണ്ടതായി വരുന്നു. എത്ര ആശുപത്രികളാണ് ഇതുവരെ അടച്ചുപൂട്ടിയതെന്ന കണക്കുകള്‍ ചൈന ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ചൈനയിലെ ജനസംഖ്യാക്കുറവ് രാജ്യത്തിൻ്റെ ഭാവിവളർച്ചയെ ബാധിക്കുമെന്നാണ് വിദഗ്ദരുടെ നിരീക്ഷണം.