ബംഗളൂരു : ഭാര്യയ്ക്ക് അശ്ലീല വീഡിയോ അയച്ച യുവാവിന് തടവും പിഴയും ശിക്ഷ. ബംഗളൂരു രാജാജി നഗർ സ്വദേശിയായ 30 വയസ്സുകാരനാണ് ഒരുമാസം തടവും 45,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഇയാളുടെ ഭാര്യയുടെ സഹോദരന്റെ പരാതിയെ തുടർന്നാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്.2016ലായിരുന്നു ഈ ദമ്പതികൾ വിവാഹിതരായത്. ഭർത്താവ് ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനും ഭാര്യ വിദേശത്ത് ജോലി ചെയ്യുന്ന ആളുമായിരുന്നു.
വിവാഹത്തിന് ഏതാനും നാളുകൾക്ക് ശേഷം ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും ഉണ്ടായതിനെ തുടർന്ന് ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു. വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് യുവാവ് വിദേശത്തുള്ള ഭാര്യയ്ക്ക് അശ്ലീല വീഡിയോ അയച്ചത്.തുടർന്ന് ഭാര്യയുടെ സഹോദരൻ പ്രതിക്കെതിരെ പോലീസിൽ പരാതി നൽകി.
വിദേശത്തുനിന്നും തിരിച്ചെത്തിയ ഭാര്യയും ബംഗളൂരു പോലീസിൽ ഇയാൾക്കെതിരെ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. അശ്ലീല വീഡിയോകൾക്കൊപ്പം അശ്ലീല കമന്റുകളും ഇയാൾ യുവതിക്ക് അയച്ചിരുന്നു. തുടർന്നാണ് ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം ഭർത്താവ് കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ കോടതി ഇയാൾക്ക് ശിക്ഷ വിധിച്ചത്.
അനുഭവിക്കുന്നത് കർമ്മഫലം’; അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിൽ പ്രതികരിച്ച് പ്രണബ് മുഖർജിയുടെ മകൾ
മദ്യനയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കുറ്റപ്പെടുത്തി മുന്‍ രാഷ്ടപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി.കെജ്രിവാള്‍ ഇപ്പോള്‍ അനുഭവിക്കുന്നത് ‘കർമഫല’മാണെന്ന് അവർ എക്സില്‍ കുറിച്ചു.മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഷീല ദീക്ഷിതിനെതിരെ നിരുത്തരവാദപരവും അടിസ്ഥാരഹിതവുമായ ആരോപണങ്ങളാണ് അണ്ണാ ഹസാരയും കെജ്രിവാളും ഉന്നയിച്ചിരുന്നതെന്നും തിന്‍റെ ഫലമാണ് ഇപ്പോള്‍ കെജ്രിവാള്‍ അനുഭവിക്കുന്നതെന്നും ശര്‍മിഷ്ഠ മുഖര്‍ജി ആരോപിച്ചു.
ഷീലാ ദീക്ഷിത്തിനെതിരെ നിരവധി തെളിവുകളുണ്ടെന്ന് അന്ന് അവകാശവാദമുന്നയിച്ചവര്‍ പൊതുജനത്തിനു മുന്നില്‍ തെളിവുകളൊന്നും ഹാജരാക്കിയില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ആരോപണങ്ങളുന്നയിച്ചവര്‍ ഇപ്പോള്‍ അതേ നടപടി നേരിടുകയാണെന്നും ശർമിഷ്ഠ മുഖർജി പറഞ്ഞു.കേന്ദ്രത്തില്‍ യുപിഎ അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ 2011ല്‍ അണ്ണാ ഹസാരയുടെയും കെജ്‍രിവാളിന്‍റെയും നേതൃത്വത്തില്‍ അഴിമതിക്കെതിരെ നടന്ന സമരങ്ങളാണ് ശർമിഷ്ഠ ചൂണ്ടിക്കാട്ടിയത്.
ആ സമരത്തിന് പിന്നാലെ 2012ല്‍ കെജ്‍രിവാളിന്‍റെ നേതൃത്വത്തില്‍ ദില്ലിയില്‍ എഎപി സർക്കാർ രൂപീകരിക്കുകയും ചെയ്തു