Home Featured ബെംഗളൂരു മെട്രോയിൽ സുരക്ഷാ ജീവനക്കാരൻ യാത്രക്കാരിക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയതായി പരാതി

ബെംഗളൂരു മെട്രോയിൽ സുരക്ഷാ ജീവനക്കാരൻ യാത്രക്കാരിക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയതായി പരാതി

ബെംഗളൂരു: മെട്രോ ജീവനക്കാരൻ യാത്രക്കാരിക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയതായി പരാതി. ബെംഗളൂരു മെട്രോയിലെ സുരക്ഷാ ജീവനക്കാരനിൽനിന്നാണ് യാത്രക്കാരിക്ക് ദുരനുഭവം നേരിട്ടത്. വീഡിയോദൃശ്യങ്ങൾ സഹിതം യുവതി പരാതി ഉന്നയിച്ചതോടെ ബെംഗളൂരു പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.ബെംഗളൂരുവിലെ ജലഹള്ളി മെട്രോ സ്റ്റേഷനിൽവെച്ചാണ് യാത്രക്കാരിക്ക് ദുരനുഭവമുണ്ടായത്. സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന്റെ എതിർവശത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ യുവതിയെ തുടർച്ചയായി തുറിച്ചുനോക്കുകയും പിന്നാലെ നഗ്നതാപ്രദർശനം നടത്തിയെന്നുമാണ് പറയുന്നത്.

യുവതി തന്നെയാണ് വീഡിയോ സഹിതം സാമൂഹികമാധ്യമത്തിലൂടെ സംഭവം വെളിപ്പെടുത്തിയത്. ഉച്ചയ്ക്ക് 2.30-ഓടെയാണ് സംഭവം നടന്നതെന്നും ഇയാളെ എതിർക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും അശ്ലീലആംഗ്യങ്ങൾ കാണിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.ജീവനക്കാരനെതിരേ കർശന നടപടി ആവശ്യപ്പെട്ട് വീഡിയോദൃശ്യങ്ങൾ മെട്രോ അധികൃതർക്ക് അയച്ചുനൽകിയതായി യുവതി പറഞ്ഞിരുന്നു. എന്നാൽ, മെട്രോ അധികൃതർ തന്റെ പരാതിയിൽ പ്രതികരിച്ചില്ലെന്നും യുവതി ആരോപിച്ചു. അതേസമയം, യുവതിയുടെ വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ ബെംഗളൂരു പോലീസ് ഇവരെ ബന്ധപ്പെടുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പ്; സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക പൊലീസ് സംഘം

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് രൂപം നല്‍കി.സംസ്ഥാന തലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലുമാണ് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കിയത്.തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പൊലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്സാപ്പിലൂടെ വിവരം നല്‍കാമെന്നും കേരള പൊലീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.സൈബർ പൊലീസ് ആസ്ഥാനം, റേഞ്ച് ഓഫീസുകൾ, വിവിധ ജില്ലകൾ എന്നിവിടങ്ങളിലെ സോഷ്യൽ മീഡിയ നിരീക്ഷണ സംഘങ്ങളുടെ വാട്സാപ്പ് നമ്പർ ഇതോടൊപ്പം നൽകി.

You may also like

error: Content is protected !!
Join Our WhatsApp Group