Home Featured ജലം പാഴാകുന്നത് തടയാൻ പുതിയ നടപടി; പൈപ്പുകളിൽ എയറേറ്റർ നിർബന്ധമാക്കി ബെംഗളൂരു വാട്ടർ സപ്ലൈ ആൻ്റ് സ്വിവറേജ് ബോർഡ്

ജലം പാഴാകുന്നത് തടയാൻ പുതിയ നടപടി; പൈപ്പുകളിൽ എയറേറ്റർ നിർബന്ധമാക്കി ബെംഗളൂരു വാട്ടർ സപ്ലൈ ആൻ്റ് സ്വിവറേജ് ബോർഡ്

ബെംഗളൂരു നഗരത്തിലെ ജലം പാഴാക്കുന്നത് തടയാനുള്ള പ്രതിവിധിയുമായി ബെംഗളൂരു വാട്ടർ സപ്ലൈ ആൻ്റ് സ്വിവറേജ് ബോർഡ് രംഗത്ത്. ജലച്ചോർച്ച തടയാനായി വ്യവസായ ശാലകൾ, അപ്പാർട്ട്മെൻ്റുകൾ, ഹോട്ടലുകൾ, റസ്റ്ററൻ്റുകൾ തുടങ്ങിയ കോമേഴ്സ്യൽ സ്ഥാപനങ്ങളിൽ മാർച്ച് 31 മുതൽ പൈപ്പുകൾക്ക് എയറേറ്റർ കർശനമാക്കി. ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വെള്ളം പാഴാകുന്നത് തടയാനായി എല്ലാവരും വീടുകളിലെ പൈപ്പുകൾക്കും എയറേറ്റർ ഘടിപ്പിക്കണമെന്ന് ബിഡബ്യുഎസ്എസ്ബി ചെയർമാൻ രാം പ്രസാദ് മനോഹർ അഭ്യർഥിച്ചു. പൈപ്പുകൾക്ക് എയറേറ്റർ ഘടിപ്പിക്കുന്നതിലൂടെ 60 മുതൽ 85 ശതമാനം വരെ വെള്ളം ലാഭിക്കാനാകുമെന്ന് കണ്ടെത്തിയതായി ബിഡബ്യുഎസ്എസ്ബി അറിയിച്ചു.

പൈപ്പുകൾക്ക് എയറേറ്റർ ഘടിപ്പിക്കുന്നതിലൂടെ 60 മുതൽ 85 ശതമാനം വരെ വെള്ളം ലാഭിക്കാനാകുമെന്നാണ് ബിഡബ്യുഎസ്എസ്ബിയുടെ വിലയിരുത്തൽ. ഈ മാസം 31നകം എല്ലാ കൊമേഷ്യൽ സ്ഥാപനങ്ങളിലും പൈപ്പുകൾക്ക് എയറേറ്റർ ഘടിപ്പിക്കണമെന്ന് ബിഡബ്യുഎസ്എസ്ബി നിർദേശിച്ചു. അല്ലാത്തപക്ഷം ബിഡബ്യുഎസ്എസ്ബി നേരിട്ടെത്തി പൈപ്പുകൾക്ക് എയറേറ്റർ ഘടിപ്പിക്കും. ഇതിൻ്റെ ചെലവ് അതാത് സ്ഥാപന ഉടമകളിൽനിന്ന് ഈടാക്കാനാണ് ബിഡബ്യുഎസ്എസ്ബിയുടെ തീരുമാനം.

അതേസമയം നഗരത്തിൽ 15,000 ലൈസൻസ്ഡ് പ്ലബ്ബർമാർ ഉണ്ടെന്നാണ് ബിഡബ്യുഎസ്എസ്ബയുടെ കണക്ക്. എയറേറ്റർ ഘടിപ്പിക്കുമ്പോഴുണ്ടാകുന്ന നേട്ടങ്ങൾ സംബന്ധിച്ച് ഇവർക്ക് ബോധവത്കരണം നൽകാനും ബിഡബ്യുഎസ്എസ്ബി തീരുമാനിച്ചു. ഏറ്റവും കൂടുതൽ എയറേറ്ററുകൾ ഘടിപ്പിക്കുന്ന പ്ലബ്ബർമാർക്ക് ബിഡബ്യുഎസ്എസ്ബി പ്രശംസാ പത്രം നൽകും.

എന്താണ് എയറേറ്റർ?പൈപ്പുകളുടെ അഗ്രഭാഗത്ത് കാണുന്ന ചെറിയ അറ്റാച്ച്മെൻ്റുകളാണ് എയറേറ്റർ എന്ന് അറിയപ്പെടുന്നത്. കണ്ടാൽ നിസ്സാരമെന്ന് തോന്നുന്ന ഇവ ജലം സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. പ്രധാനമായും മൂന്നു തരത്തിലാണ് ഇവ വെള്ളം സംരക്ഷിക്കുന്നത്.

വായുവിനെ വെള്ളവുമായി കലർത്തുന്നതാണ് അതിലൊന്ന്. ഇതോടെ കൂടുതൽ വെള്ളം വരുന്നതായി തോന്നുമെങ്കിലും മൊത്തത്തിൽ ഉപയോഗിക്കുന്ന വെള്ളം താരതമ്യേന കുറവായിരിക്കും. പൈപ്പുകളിലൂടെ വരുന്ന വെള്ളത്തിൻ്റെ അളവ് നിയന്ത്രിക്കുന്നതാണ് മറ്റൊന്ന്. വായു വെള്ളത്തിൽ കലർത്തുന്നതിനാൽ വെള്ളം തെറിച്ചു പാഴാകുന്നതും ഇവ തടയുന്നു. വിപണിയിൽ 60 രൂപ മുതലാണ് എയറേറ്ററുകളുടെ വില.

അച്ഛാ… രക്ഷിക്കൂ’; ഫോണില്‍ മകന്റെ കരച്ചില്‍; വ്യാജ കോളില്‍ മുംബൈ മലയാളിക്ക് നഷ്ടമായത് 40,000 രൂപ

ഫോണില്‍ മകന്റെ കരച്ചില്‍ കേട്ട് പണം അയച്ചു കൊടുത്ത പിതാവിന് നഷ്ടമായത് 40,000 രൂപ. മുംബൈ മലയാളിയായ തോമസ് എബ്രഹാമിനാണ് വ്യാജ കോളില്‍ പണം നഷ്ടമായത്.അച്ഛാ… ഇവർ എന്നെ അടിക്കുന്നു…രക്ഷിക്കൂ…” ഫോണ്‍ അറ്റൻഡ് ചെയ്ത ഉടൻ കേട്ടത് മകന്റെ ഉച്ചത്തിലുള്ള കരച്ചില്‍ ആയിരുന്നു. ഇതോടെ മറ്റൊന്നും ചിന്തിക്കാതെ തോമസ് എബ്രഹാം അജ്ഞാതൻ ആവശ്യപ്പെട്ട പ്രകാരം 40,000 രൂപ അയച്ചുകൊടുത്തു.പണം നഷ്ടമായ ശേഷമാണ് മകന്റെ ശബ്ദം വ്യാജമായി സൃഷ്ടിക്കപ്പെട്ടതാണെന്നും താൻ കബളിപ്പിക്കപ്പെട്ടെന്നും തോമസ് എബ്രഹാം തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിലെ ഡോംബിവ്ലിയിലാണ് സംഭവം. മാൻപാഡ പൊലീസ് സ്റ്റഷനുസമീപം നികിത ഹൗസിങ് സൊസൈറ്റി നിവാസി തോമസ് എബ്രഹാമണ് കബളിപ്പിക്കപ്പെട്ടത്. ”വാട്സാപ്പ് വിളിയാണ് ആദ്യം വന്നത്. അപ്പോള്‍ സ്‌ക്രീനില്‍ കണ്ടത് പൊലീസുകാരന്റെ ചിത്രം. നിങ്ങളുടെ മകൻ കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്നും മറ്റു മൂന്നു പേരോടൊപ്പം പിടിയിലാണെന്നും 80,000 രൂപ തന്നാല്‍ വിട്ടയയ്ക്കാമെന്നുമായിരുന്നു ‘പൊലീസുകാരൻ’ പറഞ്ഞത്.

രാവിലെ കോളേജിലേക്കുപോയ മകൻ എങ്ങനെ കേസില്‍പ്പെട്ടെന്ന് സംശയംതോന്നി. മകനോട് സംസാരിക്കണമെന്ന് പറഞ്ഞപ്പോള്‍ ഫോണില്‍ മകന്റെ ശബ്ദംകേള്‍പ്പിച്ചു. അതും മലയാളത്തില്‍. രക്ഷിക്കണമെന്ന് അവൻ കരഞ്ഞു പറഞ്ഞപ്പോള്‍ വിശ്വസിച്ചു. 80,000 രൂപ കൈയിലില്ലെന്ന് പറഞ്ഞപ്പോള്‍ 40,000 രൂപയാക്കി കുറച്ചു. യു.പി.ഐ. അക്കൗണ്ട് വിവരങ്ങളും നല്‍കി. തന്റെ അക്കൗണ്ടിലുണ്ടായിരുന്ന 12,000 രൂപ പെട്ടെന്ന് അയച്ചു. ബാക്കി പണമായ 28,000 രൂപ ഒരു സുഹൃത്തിനെ വിളിച്ച്‌ അദ്ദേഹത്തെക്കൊണ്ടും അയപ്പിച്ചു.” -തോമസ് എബ്രഹാം പറഞ്ഞു.അപ്പോഴും വാട്സാപ്പ് വിളി തുടർന്നെന്നും താൻ വന്നിട്ട് മകനെ വിട്ടാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ അവർ വീണ്ടും പണം ആവശ്യപ്പെട്ടെന്നും അദ്ദേഹം പറയുന്നു.

ഇതിനിടെ, ഭാര്യയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മകൻ കോളേജിലുണ്ടെന്ന് അറിഞ്ഞതായി തോമസ് എബ്രഹാം പറഞ്ഞു. പിന്നീട് പരാതി നല്‍കാൻ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് മരിച്ചുപോയ പൊലീസുകാരന്റെ ചിത്രമാണ് വാട്സാപ്പ് വിളിക്കായി ഉപയോഗിച്ചതെന്ന് മനസ്സിലായത്. തുടർന്ന് സൈബർ പൊലീസില്‍ പരാതി നല്‍കി. സർവീസ് ചാർജ് കിഴിച്ച്‌ ബാക്കിപണം തിരികെക്കിട്ടുമെന്ന് തോമസ് എബ്രഹാം പറഞ്ഞു. മകന്റെശബ്ദം കൃത്യമായി എങ്ങനെ ഫോണിലൂടെ കേട്ടു എന്ന സംശയം ഇപ്പോഴും തീർന്നിട്ടില്ലെന്നും തോമസ് പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group