ബെംഗളൂരു: സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷനിൽ മെട്രോപാതയോടുചേർന്നുള്ള ഡബിൾഡക്കർ റോഡിലേക്കുള്ള റാംപ് നിർമാണം പൂർത്തിയായതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ. ജയനഗർ- ബി.ടി.എം. ലേഔട്ട് ഭാഗത്തുനിന്ന് ഇലക്‌ട്രോണിക് സിറ്റി ഭാഗത്തേക്ക് പോകുന്നവർക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ യാത്രചെയ്യാൻ റാംപ് ഉപകരിക്കുമെന്ന് മെട്രോറെയിൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു. മേയ് അവസാനത്തോടെയാണ് റാംപ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുക.
പ്രത്യേക കോൺക്രീറ്റ്സ്ലാബുകൾ ഉപയോഗിച്ചാണ് റാംപിന്റെ നിർമാണം പൂർത്തിയാക്കിയത്. 50 മണിക്കൂറോളം തുടർച്ചയായി കോൺക്രീറ്റ് മിശ്രിതംഒഴിച്ചാണ് സ്ലാബുകൾ തയ്യാറാക്കിയിരിക്കുന്നത്. ഇനി കൈവരികൾ നിർമിക്കുന്നതുൾപ്പെടെയുള്ള മറ്റ് പ്രവർത്തികളാണ് ബാക്കിയുള്ളത്. റാംപ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതോടെ പ്രദേശത്തെ ഗതാഗതക്കുരുക്ക് കുത്തനെകുറയുമെന്നാണ് പ്രതീക്ഷ. അതേസമയം, 250 മീറ്റർ നീളത്തിൽ യെല്ലോലൈനിനെയും ബ്ലൂലൈനിനെയും ബന്ധിപ്പിക്കുന്ന ആകാശനടപ്പാത നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ 100 ദിന പദ്ധതിയൊരുക്കാൻ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി
2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ തുടർഭരണമുണ്ടാകുമെന്ന ആത്മവിശ്വാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി.മൂന്നാം മോദി സർക്കാരിന്റെ ആദ്യ 100 ദിവസത്തെ കർമപദ്ധതികളുടെ രൂപരേഖ തയ്യാറാക്കാൻ അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം പ്രധാനമന്ത്രി സൂചിപ്പിച്ചതായാണ് റിപ്പോർട്ടുകള്‍.സെക്രട്ടറിമാരും മറ്റ് ഉദ്യോഗസ്ഥരുമായി ചേർന്ന് അടുത്ത ബി.ജെ.പി സർക്കാരിന്റെ ആദ്യ 100 ദിവസത്തേക്കുള്ള പദ്ധതികള്‍ ചർച്ച ചെയ്യാനാണ് മന്ത്രിമാർക്ക് പ്രധാനമന്ത്രി നല്‍കിയ നിർദേശം. തുടർന്ന് അടുത്ത അഞ്ച് വർഷത്തേക്കുള്ള പ്രവർത്തന മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടതായാണ് സൂചന.
ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പുറത്തുവന്നതിന് പിന്നാലെയാണ് ഞായറാഴ്ച പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ യോഗം ചേർന്നത്. ഏഴ് ഘട്ടങ്ങളിലായിട്ടായിരിക്കും ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുക. പൊതുതിരഞ്ഞെടുപ്പിന്റെ തീയതികള്‍ ഔദ്യോഗികമായി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അറിയിക്കുന്നതിനുള്ള നടപടിയും മന്ത്രിസഭ സ്വീകരിച്ചു.ഏപ്രില്‍ 19-ന് ആരംഭിച്ച് ജൂണ്‍ ഒന്നു വരെ ഏഴ് ഘട്ടങ്ങളിലായിട്ടായിട്ടാണ് 543 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. ജൂണ്‍ നാലിന് ആണ് വോട്ടെണ്ണല്‍.