Home Featured ബെംഗളൂരു:മോഷണമാരോപിച്ച് അധ്യാപിക വസ്ത്രമഴിച്ച് പരിശോധിച്ചു; ഒമ്പതാംക്ലാസുകാരി ജീവനൊടുക്കി

ബെംഗളൂരു:മോഷണമാരോപിച്ച് അധ്യാപിക വസ്ത്രമഴിച്ച് പരിശോധിച്ചു; ഒമ്പതാംക്ലാസുകാരി ജീവനൊടുക്കി

ബെംഗളൂരു:മോഷണമാരോപിച്ച് അധ്യാപിക വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയതിൽ മനംനൊന്ത് ഒമ്പതാംക്ലാസുകാരി ജീവനൊടുക്കി. കർണാടകത്തിലെ ബാഗൽകോട്ട് ജില്ലയിെല കദമ്പൂർ സ്വദേശിനി ദിവ്യ ബാർക്കർ ആണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ചത്.വെള്ളിയാഴ്ച ദിവ്യയുടെ സഹപാഠിയുടെ കൈവശമുണ്ടായിരുന്ന 2000 രൂപ കാണാതായിരുന്നു. ഇതോടെ അധ്യാപകർ ക്ലാസിലെ മുഴുവൻ കുട്ടികളുടെയും ബാഗുകളിൽ തിരച്ചിൽ നടത്തി.

പണം കണ്ടെത്താൻ കഴിയാതിരുന്നതോടെ ദിവ്യയുൾപ്പെടെ മൂന്നുകുട്ടികളെ സ്റ്റാഫ്റൂമിലെത്തിച്ച് അധ്യാപിക വസ്ത്രമുരിഞ്ഞ് പരിശോധിക്കുകയായിരുന്നു.വൈകീട്ട് വീട്ടിലെത്തിയതുമുതൽ പെൺകുട്ടി വലിയ വിഷമത്തിലായിരുന്നുവെന്ന് വീട്ടുകാർ പോലീസിന് മൊഴിനൽകിയിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് പെൺകുട്ടിയുടെ മുറി അകത്തുനിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മാതാപിതാക്കൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി കദമ്പൂർ പോലീസ് അറിയിച്ചു

ഭാരത് അരി റെയില്‍വേ സ്റ്റേഷനില്‍ കിട്ടും; വൈകിട്ട്‌ രണ്ട് മണിക്കൂര്‍ വില്‍പ്പന

രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷന്‍ വളപ്പിലും മൊബൈല്‍ വാനുകള്‍ പാര്‍ക്ക് ചെയ്ത് ഭാരത് അരി വിതരണം ചെയ്യും.ഇങ്ങനെ അനായാസം ഭക്ഷ്യ വസ്തുക്കള്‍ പൊതു ജനങ്ങളിൽ എത്തിക്കാനുള്ള പൊതു വിതരണ വകുപ്പിന്റെ തീരുമാനത്തിന് റെയില്‍വേ പാസഞ്ചര്‍ മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അനുമതി നല്‍കി.അടുത്ത മൂന്ന് മാസത്തേക്ക് പരീക്ഷണ അടിസ്ഥാനത്തിൽ ആയിരിക്കും പദ്ധതി നടപ്പാക്കുക. ഭാരത് അരി, ഭാരത് ആട്ട എന്നിവ വിതരണം ചെയ്യാനാണ് തീരുമാനം.എല്ലാ ദിവസവും വൈകിട്ട്‌ രണ്ട് മണിക്കൂര്‍ നേരമായിരിക്കും വില്‍പ്പന. ഭാരത് അരി കിലോ 29 രൂപയ്ക്കും ഭാരത് ആട്ട 27.50 രൂപക്കുമാണ് വില്‍ക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group