Home Featured റമദാൻ സംഗമം ഇരുപത്തഞ്ചാം വർഷത്തിലേക്ക്; യൂത്ത് മീറ്റ് ഇന്ന്

റമദാൻ സംഗമം ഇരുപത്തഞ്ചാം വർഷത്തിലേക്ക്; യൂത്ത് മീറ്റ് ഇന്ന്

ബംഗളൂരു: ഇരുപത്തി അഞ്ചാം വാർഷികത്തിലെത്തി നിൽക്കുന്ന റമദാൻ സംഗമത്തിന് സമാരംഭം കുറിച്ച് യൂത്ത് മീറ്റ് വെള്ളിയാഴ്ച നടക്കും. ‘ലൈറ്റ് അപോൺ ലൈറ്റ്’ (വെളിച്ചത്തിനുമേൽ വെളിച്ചം) എന്ന പ്രമേയത്തിൽ വൈകീട്ട് ആറു മുതൽ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവലിയനിൽ യുവസമൂഹം ഒത്തുചേരും. സമകാലീന ഇന്ത്യയിലെ മുസ്‍ലിം പ്രതിനിധാനം എന്ന വിഷയത്തിൽ ഓപ്പൺ പാർലമെന്റ് അരങ്ങേറും. തനിമ കലാ- സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കലാപരിപാടിയും അരങ്ങേറും.

ശനിയാഴ്ച ഉച്ചക്കു ഒന്നുമുതൽ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവിലിയനിൽ നടക്കുന്ന റമദാൻ സംഗമം മുഖ്യ സെഷനിൽ ജമാഅത്തെ ഇസ്‍ലാലാമി അഖിലേന്ത്യാ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി മുഖ്യാതിഥിയാവും. കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ, ബംഗളൂരു വികസന അതോറിറ്റി ചെയർമാൻ എൻ.എ. ഹാരിസ് എം.എൽ.എ, മുൻ കേന്ദ്ര മന്ത്രി സി.എം. ഇബ്രാഹിം, ജമാഅത്തെ ഇസ്‍ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ബംഗളൂരു മേഖല പ്രസിഡന്റ് അബ്ദുൽറഹീം കോട്ടയം തുടങ്ങിയവർ സംബന്ധിക്കും. റമദാൻ സൂഖ്, ബുക് സ്റ്റാൾ, കിഡ്സ് കോർണർ തുടങ്ങിയവ റമദാൻ സംഗമ വേദിയിൽ ഒരുക്കിയിട്ടുണ്ടെന്ന് കൺവീനർ ഷംസീർ വടകര അറിയിച്ചു.

രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍

ദില്ലി:* രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചത്. രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലകുറച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവരുന്നത്. പുതുക്കിയ വില നാളെ രാവിലെ ആറു മണി മുതല്‍ പ്രാബല്യത്തിലാകും.

You may also like

error: Content is protected !!
Join Our WhatsApp Group