ബംഗളൂരു: കഫെ സ്ഫോടനത്തിെൻറ ഞെട്ടല്‍ മാറും മുമ്ബേ ബംഗളൂരു നഗരത്തില്‍ പട്ടാപകല്‍ ജ്വല്ലറിയില്‍ നടന്ന വെടിവെപ്പില്‍ രണ്ടു പേർക്ക് പരിക്കേറ്റു.ഉത്തര ബംഗളൂരു കൊഡിഗെഹള്ളിയിലെ ജ്വല്ലറിയില്‍ വ്യാഴാഴ്ച 11.15ഞ്ചോടെയാണ് വെടിവെപ്പുണ്ടായത്.രണ്ട് മോട്ടോർ സൈക്കിളുകളിലായി വന്ന അജ്ഞാതർ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കവർച്ച ശ്രമം എന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി. അക്രമികള്‍ രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
സുധാ മൂര്‍ത്തി രാജ്യസഭ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു
എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തി രാജ്യസഭ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. ഭർത്താവ് നാരായണ മൂർത്തിയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.പ്രത്യേക ക്ഷണിതാവെന്ന നിലയിലാണ് നാരായണ മൂർത്തി എത്തിയത്.രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖർ ആണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. രാജ്യസഭ നേതാവ് പീയുഷ് ഗോയലും ചടങ്ങില്‍ പങ്കെടുത്തു. ഇൻഫോസിസ് ഫൗണ്ടേഷന്റെ മുൻ ചെയർപേഴ്സണായ സുധാ മൂർത്തി നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. കൂടുതലും കുട്ടികള്‍ക്കു വേണ്ടിയുള്ളതാണ്. അന്തരാഷ്ട്ര വനിത ദിനത്തിലാണ് 73 കാരിയായ സുധാ മൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്.
കന്നഡ, ഇംഗീഷ് സാഹിത്യങ്ങള്‍ നല്‍കിയ സംഭാവനകള്‍ക്ക് സാഹിത്യ അക്കാദമി ബാല്‍ സാഹിത്യ പുരസ്കാരം, പത്മശ്രീ, പത്മ ഭൂഷണ്‍ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ടെല്‍കോയില്‍ ജോലി ചെയ്ത ആദ്യ വനിത എൻജിനീയറാണ് സുധാ മൂർത്തി. ഭർത്താവായ നാരായണ മൂർത്തിക്ക് ഇൻഫോസിസ് തുടങ്ങാൻ 10000 രൂപയുടെ ഫണ്ട് നല്‍കിയത് സുധയാണ്. ഇപ്പോള്‍ 80 ബില്യണ്‍ യു.എസ് ഡോളർ വിപണി മൂലധനമുണ്ട് ഇൻഫോസിസിന്. സുധ-നാരായണ മൂർത്തി ദമ്ബതികളുടെ മകള്‍ അക്ഷത മൂർത്തിയുടെ ഭർത്താവാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.