അല്ലു അര്ജുന് ജയ് വിളിക്കാന്‍ വിസമ്മതിച്ച യുവാവിനെ തല്ലിച്ചതച്ച് ഒരുകൂട്ടം അല്ലു അര്ജുന് ഫാന്‍സ്. ബംഗളൂരു കെആര്‍ പുരത്താണ് സംഭവമുണ്ടായത്.ജയ് അല്ലു അര്ജുന് വിളിക്കാന്‍ ആവശ്യപ്പെട്ട് യുവാവിനെ കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് അല്ലു അര്ജുന് ഫാന്‍സും അല്ലു അര്ജുന് വിരുദ്ധരും തമ്മില്‍ തെരുവു യുദ്ധമുണ്ടായത്. ഒരു കൂട്ടം പേര് ചേര്‍ന്ന് ഒരാളെ ആക്രമിക്കുന്നതാണ് വിഡിയോയിലുള്ളത്. ഹെല്‍മറ്റ് കൊണ്ട് യുവാവിനെ മര്‍ദിക്കുന്നതും വിഡിയോയില്‍ കാണാം. രക്തം വാര്‍ന്നൊഴുകിയിട്ടും ഇവര്‍ മര്‍ദനം തുടരുകയായിരുന്നു.
സംഭവം വലിയ ചര്‍ച്ചയായതോടെ പൊലീസ് കേസെടുത്തു. അക്രമിക്കപ്പെട്ട യുവാവിനെ പൊലീസ് നേരിട്ട് ബന്ധപ്പെടുകയും പരാതി സ്വീകരിക്കുകയുമായിരുന്നു. വന്‍ വിമര്‍ശമാണ് സംഭവത്തിനെതിരെ ഉയരുന്നത്. സൈബര്‍ യുദ്ധങ്ങള്‍ പോലെയല്ല ഇത്തരം അക്രമണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്നാണ് പലരും ആവശ്യപ്പെടുന്നത്.പുതിയ ചിത്രം പുഷ്പ: ദി റൂളിന്റെ ഷൂട്ടിങ് തിരക്കിലാണ് അല്ലു അര്ജുന്. കുറച്ചു ദിവസം മുന്‍പാണ് സിനിമയുടെ ഷൂട്ടിങ്ങിനായി താരം വിശാഖപുരത്ത് എത്തിയത്. നൂറു കണക്കിന് ആരാധകരാണ് താരത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയത്.
കേരളം പൊളിയാണ്’; മലയാളി ഓട്ടോ ഡ്രൈവറുടെ ഇംഗ്ലീഷ് കേട്ട് അമ്ബരന്ന് യുകെ വ്ളോഗര്‍
കേരളത്തിലെ ഓട്ടോ ഡ്രൈവറുടെ ഇംഗ്ലീഷ് പരിജ്ഞാനത്തില്‍ അദ്ഭുതപ്പെട്ട് വിദേശ ടൂറിസ്റ്റ്. ഫോർട്ട് കൊച്ചിയിലെ ഓട്ടോ ഡ്രൈവർ അഷ്റഫിനെ കുറിച്ച് യുകെ ട്രാവലറും വ്ളോഗറുമായ സാക്കിയാണ് ഇൻസ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്.ഉച്ചയ്ക്ക് പൊരിവെയിലില്‍ എടിഎം എവിടെയാണുള്ളത് എന്നറിയാതെ വിഷമിച്ചുനിന്ന തന്നെ സഹായിച്ചത് അഷ്റഫാണെന്നും സാക്കി വീഡിയോയില്‍ പറയുന്നു.റൂം ബുക്ക് ചെയ്ത ഹോട്ടലില്‍ കാർഡ് എടുക്കാത്തതിനെ തുടർന്നാണ് സാക്കിക്ക് എടിഎം അന്വേഷിച്ച് നടക്കേണ്ടി വന്നത്. ഇതിനിടയില്‍ അഷ്റഫിനെ കണ്ടുമുട്ടുകയായിരുന്നു. കാഴ്ച്ചകള്‍ കാണാൻ ഓട്ടോയില്‍ കൊണ്ടുപോകാം എന്ന് അഷ്റഫ് സാക്കിയോട് ഇംഗ്ലീഷില്‍ പറഞ്ഞു. എന്നാല്‍ തനിക്ക് അത്യാവശ്യമായി കണ്ടുപിടിക്കേണ്ടത് ഒരു എടിഎമ്മാണെന്ന് സാക്കി മറുപടി നല്കി. ഇതോടെ ഓട്ടോയില്‍ കയറ്റി എടിഎമ്മുള്ളിടത്തേക്ക് കൊണ്ടുപോകാം എന്ന് അഷ്റഫ് പറഞ്ഞു.
അല്പം ശങ്കിച്ചാണെങ്കിലും സാക്കി അഷ്റഫിന്റെ ഓട്ടോയില്‍ കയറി. ആദ്യത്തെ എടിഎം കണ്ടപ്പോള്‍ അത് നാശമായിരിക്കുകയാണെന്ന് അഷ്റഫ് പറയുന്നത് വീഡിയോയില്‍ കാണാം. പിന്നീട് 400 മീറ്റർ കൂടി അപ്പുറത്തുള്ള ഒരു എടിഎമ്മിലാണ് ഇരുവരും എത്തുന്നത്. എടിഎം പണിമുടക്കിയിരിക്കുകയാണെന്ന് അഷ്റഫ് പറഞ്ഞപ്പോള്‍ ആദ്യം താൻ സംശയിച്ചുവെന്നും എന്നാല്‍ അഷ്റഫിന്റെ പ്രദേശികമായ അറിവ് ശരിയായിരിക്കുമെന്ന് കരുതി കൂടെപ്പോകുകയായിരുന്നുവെന്നും സാക്കി വീഡിയോക്കൊപ്പം പങ്കുവെച്ച നീണ്ട കുറിപ്പില്‍ പറയുന്നു.ഇന്ത്യയില്‍ സഞ്ചരിക്കുമ്ബോള്‍ താൻ ഊബറാണ് ഉപയോഗിക്കാറുള്ളത്.
ഓട്ടോയില്‍ പോകുമ്ബോള്‍ പലപ്പോഴും ഭാഷ പ്രശ്നമാകുന്നതിനാലാണിത്. എന്നാല്‍ അഷ്റഫ് തന്നെ അദ്ഭുതപ്പെടുത്തിയെന്നും സാക്കി പോസ്റ്റില്‍ വ്യക്തമാക്കുന്നു. എടിഎമ്മില്‍ നിന്ന് താൻ പുറത്തിറങ്ങുന്നതുവരെ അഷ്റഫ് കാത്തുനിന്നെന്നും സാക്കി കൂട്ടിച്ചേർക്കുന്നു.മാർച്ച് രണ്ടിന് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഒരു കോടിയില്‍ അധികം ആളുകളാണ് കണ്ടത്. ആറര ലക്ഷത്തോളം ലൈക്കും ഈ പോസ്റ്റിന് ലഭിച്ചു. ഇതിന് താഴെ മലയാളികളായ നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.