ബെംഗളൂരു : മൈസൂരു-ബെംഗളൂരു റൂട്ടിൽ ഒരു വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടികൂടി വരുന്നു. 12-ന് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്ന പുതിയ വന്ദേഭാരത് ആദ്യഘട്ടത്തിൽ ബെംഗളൂരു-ചെന്നൈ റൂട്ടിലാണ് സർവീസ് നടത്തുകയെങ്കിലും ഏപ്രിൽ അഞ്ചുമുതൽ മൈസൂരുവിൽനിന്ന് ചെന്നൈയിലേക്ക് പൂർണതോതിൽ സർവീസാരംഭിക്കും. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലായിരിക്കും സർവീസ്.രാവിലെ ആറിന് മൈസൂരുവിൽനിന്ന് പുറപ്പെടുന്ന വന്ദേഭാരത് (20663) 7.45-ന് ബെംഗളൂരുവിലും ഉച്ചയ്ക്ക് 12.20-ന് ചെന്നൈയിലുമെത്തും. മാണ്ഡ്യയിലും ബെംഗളൂരുവിലെ ബൈയ്യപ്പനഹള്ളിയിലും കെ.ആർ. പുരത്തും കാട്‌പാടിയിലുമാണ് സ്റ്റോപ്പുള്ളത്.
ചെന്നൈ എം.ജി.ആർ. സ്റ്റേഷനിൽനിന്ന് വൈകീട്ട് അഞ്ചിന് തിരികെ പുറപ്പെടുന്ന വന്ദേഭാരത് എക്‌സ്പ്രസ് (20664) രാത്രി 8.48- ന് ബെംഗളൂരുവിലും 11.20-ന് മൈസൂരുവിലുമെത്തും.നിലവിൽ ചെന്നൈ-മൈസൂരു പാതയിൽ സർവീസ് നടത്തുന്ന വന്ദേഭാരത് രാവിലെ 5.50-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.20-ന് മൈസൂരുവിലും തിരികെ 1.05-ന് മൈസൂരുവിൽനിന്ന് പുറപ്പെട്ട് രാത്രി 7.30-ന് ചെന്നൈയിലുമെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ടിക്ടോക് ചലഞ്ച്, 11 -കാരന് ഹൃദയാഘാതം
യുകെയില്‍ ഒരു 11 വയസ്സുള്ള കുട്ടിയ്ക്ക് ടിക്ടോക് ചലഞ്ചിലൂടെ സ്വന്തം ജീവൻ നഷ്ടപ്പെട്ട ഞെട്ടിപ്പിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്.ലണ്ടൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ടോമി-ലീ ഗ്രേസി ബില്ലിംഗ്ടണ്‍ എന്ന 11 കാരനെയാണ് മാർച്ച് രണ്ടിന് ഒരു സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബില്ലിംഗ്ടണിൻ്റെ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇതുവരെയും പുറത്ത് വിട്ടിട്ടില്ലെങ്കിലും ഉറങ്ങുന്ന സമയത്ത് ടിക് ടോക്ക് ചലഞ്ചായ ‘ക്രോമിംഗില്‍’ അവൻ ഏർപ്പെട്ടതായാണ് കുട്ടിയുടെ മുത്തശ്ശി പറയുന്നത്. ഇതേ തുടർന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണത്തിന് കാരണമായത്. ക്രോമിംഗ് ചലഞ്ചില്‍ ജീവൻ നഷ്ടമാകുന്ന ആദ്യസംഭവം അല്ല ഇത്.
2023 മാർച്ചില്‍, ഒരു സുഹൃത്തിന്റെ വീട്ടില്‍വെച്ച് ക്രോമിംഗ് ചലഞ്ചില്‍ പങ്കെടുത്തതിന് ശേഷം, ഓസ്‌ട്രേലിയൻ കൗമാരക്കാരിയായ എസ്ര ഹെയ്‌നസ് ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ച് മരിച്ചിരുന്നു.ഇത് ഉപയോഗിക്കുന്നവരില്‍ ഓക്കാനം, ഛർദ്ദി, ഭ്രമാത്മകത, മന്ദഗതിയിലുള്ള സംസാരം, ശരീരത്തിന്റെ ബാലൻസ് നഷ്ടമാകുക എന്നിങ്ങനെ പലതരം പാർശ്വഫലങ്ങള്‍ ഉണ്ടാകാം. ഈ ലക്ഷണങ്ങള്‍ മദ്യത്തിൻ്റെ ലഹരിയുമായി സാമ്യമുള്ളതും സാധാരണയായി താല്‍ക്കാലികവുമാണ്. ഇതിന്റെ ഹാങ്‌ഓവർ ആറ് മണിക്കൂർ വരെ നീണ്ടുനില്‍ക്കും. ഏറെ അപകടകരമായ ഇതിന്റെ അന്തിമ ഫലങ്ങള്‍ മസ്തിഷ്കം, ഹൃദയം, ശ്വാസകോശം, കരള്‍, വൃക്കകള്‍ എന്നിവയ്‌ക്കുണ്ടാക്കുന്ന തകരാറുകളും ഹൃദയാഘാതം, ശ്വാസംമുട്ടല്‍, കോമ, ശ്വാസംമുട്ടല്‍, അല്ലെങ്കില്‍ മരണം എന്നിവയുമാണെന്നാണ് വിദഗ്ദർ പറയുന്നത്.