ബെംഗളൂരു: മലയാളി യുവാവിനെ വഴിയരികിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇന്ദിരാനഗറിലെ പെയിംഗ് ഗസ്റ്റ് സ്ഥാപനത്തിലെ (പി.ജി.) താമസക്കാരനായ ദീപക് ദാസാണ് (48) മരിച്ചത്. ഞായറാഴ്ച രാവിലെയാണ് പ്രദേശവാസികൾ മൃതദേഹം കണ്ടെത്തിയത്. പിന്നീട് പോലീസെത്തി മൃതദേഹം ഇന്ദിരാനഗറിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ഇയാൾ രണ്ടുമാസത്തോളമായി ഇന്ദിരാനഗറിലെ ഹോട്ടലിൽ ജോലിചെയ്യുകയായിരുന്നു . ബെംഗളൂരു തിപ്പസാന്ദ്രയിലെ വിലാസമുള്ള ആധാർ കാർഡ് ഇയാളുടെ കൈവശമുണ്ടായിരുന്നു.
എന്നാൽ ഈ വിലാസത്തിൽ അന്വേഷണം നടത്തിയെങ്കിലും ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പി.ജി.യിൽ മറ്റുതാമസക്കാരോടും വ്യക്തിവിവരങ്ങളൊന്നും വെളിപ്പെടുത്താതിരുന്നതും ബന്ധുക്കളെ കണ്ടെത്തുന്നതിന് തടസ്സമായി.ബെംഗളൂരു കെ.എം.സി.സി. പ്രവർത്തകരുടെ നേതൃത്വത്തിൽ ഇദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്
കുനോ ദേശീയോദ്യാനത്തില്‍ 5 ചീറ്റ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി ‘ഗാമിനി’
മധ്യപ്രദേശില്‍ സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ കുനോ ദേശീയോദ്യാനത്തില്‍ 5 ചീറ്റകള്‍ പിറന്നു. കുനോ ദേശീയോദ്യാനത്തിലെ ഗാമിനി എന്ന പെണ് ചീറ്റയാണ് 5 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരിക്കുന്നത്.വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. പുതിയ ചീറ്റകള്‍ കൂടി പിറന്നതോടെ ഇന്ത്യയില്‍ ജനിച്ച ആകെ ചീറ്റ കുഞ്ഞുങ്ങളുടെ എണ്ണം 13 ആയി.
ദക്ഷിണാഫ്രിക്കയിലെ ത്സ്വുലു കലഹാരി റിസർവ് വനത്തില്‍ നിന്നാണ് ഗാമിനി അടക്കമുള്ള ചീറ്റകളെ ഇന്ത്യയില്‍ എത്തിച്ചത്.ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റകളുടെ ആദ്യ പ്രസവും ഇന്ത്യൻ മണ്ണിലെ നാലാമത്തെ പ്രസവവുമാണ് ഇത്. നമീബിയയില്‍ നിന്ന് കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ച ജ്വാലയ്ക്ക് രണ്ട് കുഞ്ഞുങ്ങളും ആശയ്ക്ക് ഒരു കുട്ടിയുമാണ് ജനിച്ചത്. 2023 മാർച്ചിലാണ് ജ്വാലയുടെ ആദ്യ പ്രസവം നടന്നത്. അതില്‍ നാല് കുഞ്ഞുങ്ങളാണ് ജനിച്ചത്. എന്നാല്‍, നാല് കുട്ടികളില്‍ മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചു. അതില്‍ രണ്ട് ചീറ്റ കുഞ്ഞുങ്ങള്‍ ചൂടും നിർജ്ജലീകരണവും കാരണമാണ് മരണത്തിന് കീഴടങ്ങിയത്.