ബിഗ് ബോസ് സീസണ്‍ 6 ഇന്ന് ആരംഭിക്കും. രാത്രി ഏഴ് മണിക്കാണ് ഈ സീസണ്‍ ലോഞ്ച് ചെയ്യുന്നത്. മോഹൻലാല്‍ അവതാരകനായെത്തുന്ന പരിപാടിയുടെ പ്രമോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.വളരെ പുതുമയുള്ളതായിരിക്കും ഇത്തവണത്തെ ഷോ എന്നാണ് റിപ്പോർട്ടുകള്‍.ഏതൊക്കെ സെലിബ്രിറ്റികളായിരിക്കും മത്സരാർത്ഥികളായി എത്തുകയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഉപ്പും മുളക് എന്ന ജനപ്രിയ പരമ്ബരയില്‍ ‘മുടിയൻ (വിഷ്ണു)’ എന്ന വേഷത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ റിഷി കുമാർ ഈ സീസണില്‍ പങ്കെടുക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.കൂടാതെ കുടുംബവിളക്കില്‍ ‘വേദിക’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരണ്യ ആനന്ദും സീരിയല്‍ നടി യമുനയും സീസണ്‍ 6ല്‍ ഉണ്ടായേക്കും.
ആസാം സ്വദേശിയായ പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്‌ജെൻഡറുമായ ജാൻമോനി ദാസ് എന്നിവരും എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.കോമണർ മത്സരാർത്ഥികളുടെ കൂട്ടത്തില്‍ കായികാദ്ധ്യാപികയും ബൈക്ക് റൈഡറുമായ റാസ്മിൻ ബായിയും വീട്ടമ്മയില്‍ നിന്ന് യാത്രികയായി മാറിയ നിശാനയും ഇടംനേടി. ബോഡി ബില്‍ഡറായ ജിൻഡോ ബോഡിക്രാഫ്‌റ്റും മത്സരാർത്ഥിയായി എത്തുമെന്നാണ് വിവരം. ഹനാൻ, ഷെയ്ൻ നിഗം തുടങ്ങിയവരുടെ പരിശീലകനാണ്.
വന്യമൃഗശല്യം; അന്തര്‍ സംസ്ഥാന സഹകരണ ചാര്‍ട്ടറില്‍ കേരളവും കര്‍ണാടകവും ഒപ്പിട്ടു
വന്യമൃഗശല്യം പെരുകിയ സാഹചര്യത്തില്‍ കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ കോർഡിനേഷൻ യോഗം ബന്ദിപ്പൂരില്‍ പൂര്‍ത്തിയായി.യോഗത്തില്‍ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി കേരളവും കര്‍ണാടകവും തമ്മില്‍ അന്തര്‍ സംസ്ഥാന സഹകരണ ചാര്‍ട്ടറില്‍ ഒപ്പിട്ടു. കേരള-കര്‍ണാടക വനം വകുപ്പ് മന്ത്രിമാരാണ് ചാര്‍ട്ടറില്‍ ഒപ്പിട്ടത്. തമിഴ്നാട്ടില്‍നിന്നുള്ള വനം മന്ത്രി എം. മതിവേന്ദൻ യോഗത്തില്‍ എത്താത്തതിനാല്‍ ഒപ്പിട്ടിട്ടില്ല. മന്ത്രി വരാത്തതിനാല്‍ ഒപ്പുവെച്ചില്ലെങ്കിലും തമിഴ്നാടും കരാറിന്‍റെ ഭാഗമായിരിക്കും. വിഭവ വിവരകൈമാറ്റങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് ഉടമ്ബടി.
സംഘർഷ മേഖലകളില്‍ സംയുക്ത ദൗത്യങ്ങള്‍ അതിവേഗത്തില്‍ നടപ്പിലാക്കാനും യോഗത്തില്‍ ധാരണയായി. മൂന്ന് സംസ്ഥാനങ്ങളും നോഡല്‍ ഓഫീസർമാരെ നിയമിച്ചാണ് സഹകരണം ഉറപ്പാക്കുക. ആവശ്യങ്ങള്‍ നേടിയെടുക്കാൻ മൂന്ന് സംസ്ഥാനങ്ങളും ഒരു മിച്ച് കേന്ദ്രത്തെ സമീപിക്കും. കരാറിന്‍റെ ഭാഗമായി വന്യമൃഗശല്യത്തില്‍ വേഗത്തിലുള്ള ഇടപെടലിനും ഏകോപനത്തിനുമായി അന്തര്‍ സംസ്ഥാന ഏകോപന സമിതിയും രൂപവത്കരിക്കും. വന്യമൃഗ ശല്യം തടയാൻ ഏതെല്ലാം തലത്തില്‍ സഹകരണം സാധ്യമാകും എന്നാണ് യോഗം പ്രധാനമായും ചർച്ച നടത്തിയത്. ബന്ദിപ്പൂർ ഫോറസ്റ്റ് ഹെഡ് കോർട്ടേഴ്സില്‍ ചേർന്ന യോഗത്തില്‍ സംസ്ഥാനത്ത് നിന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ, കർണാടക വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ, തമിഴ്നാട്ടില്‍ നിന്ന് മുതുമലൈ ഫീല്‍ഡ് ഡയറക്ടറായ മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ എന്നിവരും മൂന്നു സംസ്ഥാനങ്ങളിലെ മറ്റു വനംവകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു