Home Featured ബെംഗളൂരു-കലബുറഗി റൂട്ടിൽ വന്ദേഭാരത് എക്സ്‌പ്രസ് വരുന്നു

ബെംഗളൂരു-കലബുറഗി റൂട്ടിൽ വന്ദേഭാരത് എക്സ്‌പ്രസ് വരുന്നു

ബെംഗളൂരു: ബെംഗളൂരു-കലബുറഗി റൂട്ടിൽ വന്ദേഭാരത് എക്‌സ്‌പ്രസ് വരുന്നു. 12-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിനിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കും. ഇതോടെ കർണാടകത്തിലൂടെ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ്‌ തീവണ്ടികളുടെ എണ്ണം ആറാകും. കല്യാണ കർണാടക മേഖലയേയും ബെംഗളൂരുവിനേയും ബന്ധിപ്പിച്ച് വന്ദേഭാരത് സർവീസ് വേണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടുവരുകയായിരുന്നു.കലബുറഗിയിൽനിന്ന് സമീപജില്ലകളിൽ നിന്നുമുള്ളവർക്ക് ബിസിനസ് ആവശ്യങ്ങൾക്കും പഠനത്തിനും അതിവേഗം ബെംഗളൂരുവിലെത്താൻ വന്ദേഭാരത് സഹായകമാകുമെന്നാണ് വിലയിരുത്തൽ.

വന്ദേഭാരത് സർവീസ് തുടങ്ങുന്ന വിവരം കലബുറഗി എം.പി. ഉമേഷ് ജാദവാണ് പങ്കുവെച്ചത്.നിലവിൽ ബെംഗളൂരു- ധാർവാഡ്, മൈസൂരു-ബെംഗളൂരു- ചെന്നൈ, ബെംഗളൂരു- ഹൈദരാബാദ്, കോയമ്പത്തൂർ- ബെംഗളൂരു, മംഗളൂരു – മഡ്ഗാവ് എന്നീ വന്ദേഭാരത് എക്സ്‌‌പ്രസുകളാണ് കർണാടകത്തിലൂടെ സർവീസ് നടത്തുന്നത്.

വന്യജീവി നിയമങ്ങളില്‍ മാറ്റം വരുത്താൻ കേന്ദ്രം തയാറാകുന്നില്ല: മുഖ്യമന്ത്രി

വന്യജീവി ആക്രമണം ശരിയായി പരിഹരിക്കണമെങ്കില്‍ നിയമങ്ങളില്‍ മാറ്റംവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇന്ദിരാ ഗാന്ധിയുടെ കാലത്താണ് ഈ നിയമങ്ങളുണ്ടായത്. ജയറാം രമേശ് അത് കൂടുതല്‍ ശക്തമാക്കിയെന്നും പിണറായി വിജയൻ പറഞ്ഞു.വന്യജീവി നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്രം അതിന് തയാറാകുന്നില്ല. അത് പറ്റില്ലെന്നാണ് കേന്ദ്ര മന്ത്രി പറയുന്നത്. മനുഷ്യന് പ്രാധാന്യം നല്‍കിയുള്ള ഭേദഗതി വേണം. 18പേരില്‍ ആരെങ്കിലും ഭേദഗതിക്കായി പാർലമെന്‍റില്‍ വാദിച്ചോ?. വയനാട് എംപി രാഹുല്‍ ഗാന്ധി ഒരു തവണ എങ്കിലും ഇക്കാര്യം പാർലമെന്‍റില്‍ ഉന്നയിച്ചോ എന്നും പിണറായി ചോദിച്ചു.സംസ്ഥാന സർക്കാർ പരിധിക്കുള്ളില്‍ നിന്ന് എല്ലാം ചെയ്യുന്നുണ്ട്. പക്ഷേ നിയമഭേദഗതിയാണ് ആവശ്യം. ഇന്നത്തെ അവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസും ബിജെപിയുമാണ്. കോണ്‍ഗ്രസ് കൊണ്ടുവന്ന നിയമം ബിജെപി സംരക്ഷിക്കുന്നു. ഇവിടെ മനുഷ്യന് വിലയില്ലാത്ത അവസ്ഥയാണെന്നും പിണറായി വിജയൻ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group