Home Featured കബൺ പാർക്കിൽ കൂട്ട യോഗപരിശീലനത്തിന് നിയന്ത്രണം ഏർപ്പെടുത്തി ഹോർട്ടികൾച്ചർ വകുപ്പ്.

കബൺ പാർക്കിൽ കൂട്ട യോഗപരിശീലനത്തിന് നിയന്ത്രണം ഏർപ്പെടുത്തി ഹോർട്ടികൾച്ചർ വകുപ്പ്.

ബെംഗളൂരു: കബൺപാർക്കിൽ കൂട്ടമായുള്ള യോഗ പരിശീലനത്തിന് നിയന്ത്രണമേർപ്പെടുത്തി ഹോർട്ടികൾച്ചർ വകുപ്പ്. സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും പണം വാങ്ങി പാർക്കിനുള്ളിൽ വെച്ച് യോഗക്ലാസുകൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നടപടി. വിവിധ ഭാഗങ്ങളിൽ നട്ടുപിടിപ്പിച്ച പുല്ലുകൾ നശിപ്പിക്കുന്ന രീതിയിൽ യോഗമാറ്റുകൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.

നേരത്തേ അനുമതിയില്ലാതെ കബൺപാർക്കിനുള്ളിൽവെച്ചു നടത്തുന്ന വാണിജ്യപ്രവർത്തനങ്ങൾ പൂർണമായും നിരോധിച്ച് അധികൃതർ ഉത്തരവിറക്കിയിരുന്നു. ട്യൂഷൻ ക്ലാസുകൾ, സ്വകാര്യ സ്റ്റുഡിയോകൾ സംഘടിപ്പിക്കുന്ന ഫോട്ടോഷൂട്ടുകൾ എന്നിവയ്ക്ക് സ്ഥിരമായി കബൺപാർക്ക് ഉപയോഗിക്കുന്നതിന് ഇതോടെ കുറവുണ്ടായെങ്കിലും യോഗപരിശീലനം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല.

കൂടുതല്‍ പേരെ കിറുക്കാൻ കേരള സര്‍ക്കാര്‍; വീര്യം കുറഞ്ഞ മദ്യം കൂടി വില്പനയ്‌ക്കെത്തിക്കാൻ നീക്കം

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനൊരുങ്ങി സർക്കാർ. നികുതിയിളവ് ആവശ്യപ്പെട്ട് സർക്കാരിന് കമ്ബനികള്‍ നല്‍കിയ അപേക്ഷയില്‍ ധനവകുപ്പ് നടപടി തുടങ്ങി.ഇതുമായി ബന്ധപ്പെട്ട ചർച്ചകള്‍ പൂർത്തിയായതായി നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് പ്രതികരിച്ചു.നിലവില്‍ 400 രൂപയ്‌ക്ക് മുകളില്‍ വിലയുള്ള ഫുള്‍ ബോട്ടില്‍ മദ്യത്തിന് 251% വും 400ല്‍ താഴെയുള്ളതിന് 241% വും ആണ് നികുതി.വീര്യം കുറഞ്ഞ മദ്യത്തിന് 80 നികുതിയാകണമെന്നാണ് കമ്ബനികളുടെ ആവശ്യം. എന്നാല്‍ സർക്കാരിന് വരുമാനം നല്‍കുന്ന മദ്യത്തിന്റെ നികുതി ഇത്രയും കുറയ്‌ക്കാൻ നികുതി വകുപ്പ് തയ്യാറല്ല. 20-40 ശതമാനം ആല്‍ക്കഹോള്‍ വരുന്ന മദ്യമാണ് വീര്യം കുറച്ച്‌ വില്‍ക്കുക. ബിയറില്‍ ഉള്ളതിലും കൂടുതലും സാധാരണ മദ്യത്തിലുള്ളതില്‍ കുറവുമായിരിക്കും.

ഐടി, ടൂറിസം മേഖലകളുടെ വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.വീര്യം കുറഞ്ഞ മദ്യം പല സംസ്ഥാനങ്ങളിലും ലഭ്യമാണെങ്കിലും നികുതി ഇളവ് ലഭിക്കുന്നത് ചിലയിടങ്ങളില്‍ മാത്രമാണ്. നികുതിയിളവിലൂടെ വീര്യം കൂടിയ മദ്യം കമ്ബനികള്‍ വില്‍ക്കുമോ എന്ന ആശങ്ക ചില ഉദ്യോഗസ്ഥർക്കുണ്ട്. പഴങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കി വില്‍പ്പന നടത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിലും സർക്കാർ നടപടികള്‍ ആരംഭിച്ചു. ഇതിനായി ലൈസൻസ് ചട്ടങ്ങള്‍ പുറത്തിറക്കി.

You may also like

error: Content is protected !!
Join Our WhatsApp Group