ബംഗളൂരു: കുട്ടികളെ പരിപാലിക്കുന്നത് മുഴുവന്‍ സമയ ജോലിയാണെന്ന് കര്‍ണാടക ഹൈക്കോടതി. അതിനാല്‍ ജീവനാംശത്തുക ഇരട്ടിയായി വര്‍ധിപ്പിക്കുന്നുവെന്നും കോടതി ഉത്തരവിട്ടു.മടിയുള്ളതുകൊണ്ടാണ് ഭാര്യ ജോലിക്ക് പോകാന്‍ തയ്യാറാകാത്തതെന്ന ഭര്‍ത്താവിന്റെ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ നിരീക്ഷണം. ജോലിക്ക് പോകുകയും കുട്ടികളെ പരിപാലിക്കുകയും ചെയ്യാന്‍ കഴിവുള്ളയാളാണ് ഭാര്യ. മടി കൊണ്ടാണ് ജോലിക്ക് പോകാത്തതെന്നും ഭര്‍ത്താവ് കോടതിയില്‍ വാദിച്ചു. എന്നാല്‍ ഭാര്യയും അമ്മയുമായിരിക്കുന്ന ഒരു സ്ത്രീ അക്ഷീണം ജോലി ചെയ്യുകയാണ്. ഗൃഹനാഥ എന്ന നിലയില്‍ നിരവധി ജോലികളുണ്ട്. കുട്ടികളെ പരിപാലിക്കുന്നതിനായിട്ടാണ് ജോലി ഉപേക്ഷിച്ചത്.
ഈ സാഹചര്യത്തില്‍ പണം സമ്ബാദിക്കുന്നില്ലെന്ന് കാരണത്താല്‍ ഭാര്യ അലസയായി ഇരിക്കുന്നുവെന്ന് കാണാന്‍ കഴിയില്ല. യുവതിക്ക് നല്‍കേണ്ട ഇടക്കാല ജീവനാംശം 18,000 രൂപയില്‍ നിന്ന് 36,000 രൂപയായി ഉയര്‍ത്താനാണ് കോടതി ഉത്തരവ്.ഭര്‍ത്താവിന് ഭാര്യ പ്രതിമാസം 36,000 രൂപ നല്‍കണമെന്ന കുടുംബ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഭര്‍ത്താവ് കാനറ ബാങ്കില്‍ ജോലി ചെയ്യുന്നയാളാണെന്നും പ്രതിമാസം 90,000 രൂപയോളം സമ്ബാദിക്കുന്നുണ്ടെന്നും യുവതിയുടെ അഭിഭാഷകന്‍ വാദിച്ചു. മതിയായ യോഗ്യതയുണ്ടെങ്കിലും കുട്ടികളെ പരിപാലിക്കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടതിനാലാണ് ജോലി ഉപേക്ഷിച്ചതെന്ന് ഭാര്യയും വാദിച്ചു. തന്റെ ജോലി അനിശ്ചിത്വത്തിലാണെന്നും കൂടുതല്‍ തുക നല്‍കാന്‍ കഴിയില്ലെന്നുള്ള ഭര്‍ത്താവിന്റെ വാദവും കോടതി തള്ളി.
അതിഥികളെ സ്വീകരിക്കാന്‍ കൊണ്ടുവന്ന കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു
വിവാഹ ചടങ്ങില്‍ അതിഥികളെ പൂക്കള്‍ ചൊരിഞ്ഞ് സ്വീകരിക്കാനായി കൊണ്ടുവന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു.ഉത്തര്‍പ്രദേശിലെ ഹത്രാസിലാണ് സംഭവം. രണ്ട് പേര്‍ ചേര്‍ന്നാണ് യുവതിക്ക് നേരെ അതിക്രമം കാണിച്ചത്.ഇതില്‍ ഒരാളെ പൊലീസ് പിടികൂടിയപ്പോള്‍ രണ്ടാമനായി തിരച്ചില്‍ തുടരുകയാണ്. വിവാഹചടങ്ങില്‍ പാചകത്തിന് എത്തിയവരാണ് പ്രതികളെന്നാണ് വിവരം. വിവാഹ ചടങ്ങ് നടന്ന സ്ഥലത്ത് വച്ചാണ് യുവതി പീഡനത്തിന് ഇരയായത്.തുടര്‍ന്ന് വീട്ടിലെത്തിയ യുവതി തനിക്ക് നേരിട്ട ദുരനുഭവം വീട്ടുകാരോട് പറയുകയും അവര്‍ പൊലീസില്‍ അറിയിക്കുകയുമായിരുന്നു.
വൈദ്യപരിശോധനയ്ക്ക് ശേഷം നിലവില്‍ ചികിത്സയില്‍ കഴിയുകയാണ് യുവതിയെന്ന് പൊലീസ് അറിയിച്ചു.കേസ് രജിസ്റ്റര്‍ ചെയ്ത് വൈകാതെ തന്നെ പ്രതികളില്‍ ഒരാളെ പിടികൂടാന്‍ കഴിഞ്ഞുവെന്നും രണ്ടാമനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.