Home Featured ‘ഗൂഗിള്‍ പേ’യെ വെല്ലാൻ യു.പി.ഐ സേവനവുമായി ഫ്ളിപ്കാര്‍ട്ട്

‘ഗൂഗിള്‍ പേ’യെ വെല്ലാൻ യു.പി.ഐ സേവനവുമായി ഫ്ളിപ്കാര്‍ട്ട്

ഇ-കൊമേഴ്സ് ഭീമൻ ഫ്‌ളിപ്കാർട്ട് ഇന്ത്യയില്‍ യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യു.പി.ഐ) സേവനം ആരംഭിച്ചു. ആക്‌സിസ് ബാങ്കുമായി സഹകരിച്ചാണ് ആപ്പില്‍ യു.പി.ഐ സേവനം അവതരിപ്പിച്ചിരിക്കുന്നത്.ഫ്ളിപ്കാർട്ട് ആപ്പ് തുറന്നാല്‍, ആദ്യം തന്നെ കാണുന്ന യുപിഐ സ്കാനർ ഉപയോഗിച്ച്‌ ഇനി ഇടപാടുകള്‍ നടത്താവുന്നതാണ്.ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഫ്‌ളിപ്കാർട്ട് യുപിഐ സേവനം തുടക്കത്തില്‍ ലഭ്യമാവുക. വൈകാതെ ഐ.ഒ.എസിലേക്കും എത്തും.

ഓണ്‍ലൈൻ, ഓഫ്‌ലൈൻ പേയ്‌മെൻ്റുകള്‍ക്കായി ഈ സേവനം ഉപയോഗിക്കാം. കൂടാതെ, പണം കൈമാറ്റം ചെയ്യാനും റീചാർജ് ചെയ്യാനും ബില്‍ പേയ്മെന്റുകള്‍ക്കും ഉപയോഗപ്പെടുത്താം. ഗൂഗിള്‍പേ, ഫോണ്‍പേ എന്നീ വമ്ബൻമാരോടാണ് ഫ്ളിപ്കാട്ട് യു.പി.ഐ-യുടെ മത്സരം.ആമസോണില്‍ നേരത്തെ തന്നെ യു.പി.ഐ സേവനം അവതരിപ്പിച്ചിരുന്നു.

ആമസോണ്‍ പേ എന്ന പേരിലുള്ള സേവനം നിരവധിപേർ ഉപയോഗപ്പെടുത്തുന്നുണ്ട്. അതേസമയം, ഇന്ത്യയില്‍ കോടിക്കണക്കിന് ഉപയോക്താക്കളുള്ള യു.പി.ഐ ആപ്പായ ഫോണ്‍പേ നിലവില്‍ ഫ്ളിപ്കാർട്ടിന് കീഴിലാണ്.50 കോടിയോളം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളും, 14 ലക്ഷത്തിലേറെ സെല്ലർമാരും ഫ്‌ളിപ്കാര്‍ട്ടിനുണ്ടെന്നാണ് കണക്കുകള്‍. ഈ യൂസർബേസ് പുതുതായി ആരംഭിച്ച യുപിഐ സേവനത്തിന് ഗുണം ചെയ്യുമെന്നാണ് കമ്ബനിയുടെ കണക്കുകൂട്ടല്‍.

You may also like

error: Content is protected !!
Join Our WhatsApp Group