Home Featured ബംഗളൂരു: പള്‍സ് പോളിയോ പ്രതിരോധ കുത്തിവെപ്പ് ഇന്ന്

ബംഗളൂരു: പള്‍സ് പോളിയോ പ്രതിരോധ കുത്തിവെപ്പ് ഇന്ന്

ബംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെയും ബി.ബി.എം.പിയുടെയും നേതൃത്വത്തില്‍ ബംഗളൂരുവില്‍ ഞായറാഴ്ച കുഞ്ഞുങ്ങള്‍ക്കുള്ള പള്‍സ് പോളിയോ പ്രതിരോധ കുത്തിവെപ്പ് സംഘടിപ്പിക്കും.ബംഗളൂരു നഗരത്തിലെ 145 അർബൻ പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളിലും 228 നമ്മ ക്ലിനിക്കുകളിലും ഡിസ്പെൻസറികളിലും അംഗൻവാടി കേന്ദ്രങ്ങളിലും സ്കൂളുകളിലും പള്‍സ് പോളിയോ ഡ്രൈവ് പരിപാടി നടക്കും. ബസ്‍സ്റ്റാൻഡുകളില്‍ മൊബൈല്‍ വാഹനങ്ങളുമായെത്തിയും ആരോഗ്യ പ്രവർത്തകർ തുള്ളിമരുന്ന് വിതരണം ചെയ്യും. നഗരപരിധിയിലെ റെയില്‍വേ സ്റ്റേഷനുകള്‍, ഷോപ്പിങ് മാളുകള്‍, നഴ്സിങ് ഹോമുകള്‍, മെഡിക്കല്‍ കോളജുകള്‍, പ്രധാന പാർക്കുകള്‍, മെട്രോ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും ഡ്രൈവ് നടക്കും. ബി.ബി.എം.പി പരിധിയില്‍ 11,12,995 കുഞ്ഞുങ്ങള്‍ക്ക് പോളിയോ പ്രതിരോധ വാക്സിൻ നല്‍കാനുണ്ടെന്നാണ് കണക്ക്.

2014ല്‍ രാജ്യം പോളിയോ മുക്തമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അയല്‍രാജ്യങ്ങളില്‍ പോളിയോ കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നതിനാല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇതിനായി 3403 ബൂത്തുകളാണൊരുക്കുക. 380 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അഞ്ചു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കാൻ രക്ഷിതാക്കള്‍ മുന്നോട്ടുവരണമെന്ന് ബി.ബി.എം.പി ആരോഗ്യവകുപ്പ് അധികൃതർ അഭ്യർഥിച്ചു.

ഗൂഗിളിന്റെ മേധാവി സ്ഥാനം സുന്ദര്‍ പിച്ചൈ ഒഴിയണമെന്ന വാദം ശക്തമാകുന്നു

സുന്ദര്‍ പിച്ചൈ ഗൂഗിള്‍ മേധാവി സ്ഥാനമൊഴിയണമെന്ന വാദം ശക്തമാകുന്നു. സുന്ദര്‍ പിച്ചൈ ആല്‍ഫബെറ്റിന്റെ മേധാവിസ്ഥാനത്ത് ഇരുന്നാല്‍ മതിയെന്നും ഗൂഗിളിന്റെ സിഇഒ സ്ഥാനത്തേക്ക് മറ്റൊരാളെ പരിഗണിക്കുന്നതാണ് ഉചിതമെന്നുമുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്.നേരത്തെ ജെമിനിയുടെ മുന്‍ഗാമിയായ ബാര്‍ഡ് ചാറ്റ്ബോട്ട് അവതരിപ്പിക്കുന്ന സമയത്ത് ജെയിംസ് വെബ്ബ് ദൂരദര്‍ശിനിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് തെറ്റായ മറുപടി നല്‍കിയത് കമ്ബനിക്ക് വലിയ നാണക്കേടായി മാറി.നിര്‍മാണംപൂര്‍ത്തിയാകാത്ത ഉല്പന്നങ്ങള്‍ ഗൂഗിള്‍ തിരക്ക് പിടിച്ച്‌ വിപണിയില്‍ ഇറക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നു.

ഗൂഗിളിനെ പോലൊരു കമ്ബനി ഉപഭോക്താക്കളിലേക്ക് ഒരു ഉല്പന്നം എത്തിക്കുന്നതിന് മുമ്ബ് പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുക. കമ്ബനിയുടെ വലിയൊരു പ്രശ്നമായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു. എഐ മത്സരത്തില്‍ പരാജയപ്പെടാതിരിക്കാന്‍ ഒരു സ്റ്റാര്‍ട്ട് അപ്പിന്റെ നിലവാരത്തിലേക്ക് കമ്ബനി താഴുകയാണെന്ന ആക്ഷേപവും ഉയര്‍ന്നു. ഇക്കാരണത്താല്‍, ഗൂഗിള്‍ മത്സരത്തില്‍ പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. 2000ന്റെ തുടക്കത്തില്‍ സ്മാര്‍ട്ഫോണ്‍ സാങ്കേതിക വിദ്യാ രംഗത്ത് ഗൂഗിളിനോടും ആപ്പിളിനോടും പരാജയപ്പെട്ട മൈക്രോസോഫ്റ്റിന്റെ അന്നത്തെ സിഇഒ സ്റ്റീവ് ബാള്‍മറിനോടും സുന്ദര്‍ പിച്ചൈയെ താരതമ്യം ചെയ്യുകയാണിപ്പോള്‍.

അന്ന് ഐഒഎസുമായി ആപ്പിളും ആന്‍ഡ്രോയിഡുമായി ഗൂഗിളും വിപണി പിടിച്ചടക്കി. ഇപ്പോള്‍ ഗൂഗിളിനെ പിന്നിലാക്കി ഓപ്പണ്‍ എഐയും മറ്റ് കമ്ബനികളും എഐ രംഗത്ത് മുന്നേറുന്നുണ്ട്. വരുന്ന യുഗത്തിലേക്ക് ഗൂഗിളിനെ നയിക്കാന്‍ പ്രാപ്തമായ മാനേജ്മെന്റ് ടീം ഇതാണോ ഇതെന്ന ചോദ്യങ്ങളാണ് ഉയരുന്നതെന്നും വിദഗ്ദരെ ഉദ്ധരിച്ച്‌ ബിസിനസ് ഇന്‍സൈഡര്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group