Home Featured ബെംഗളൂരു: ഗതാഗതനിയമലംഘനം;പിഴയടക്കാൻ ഇനി ക്യു.ആർ. കോഡുള്ള നോട്ടീസ് വീട്ടിലെത്തും

ബെംഗളൂരു: ഗതാഗതനിയമലംഘനം;പിഴയടക്കാൻ ഇനി ക്യു.ആർ. കോഡുള്ള നോട്ടീസ് വീട്ടിലെത്തും

ബെംഗളൂരു: ക്യു.ആർ. കോഡ് സ്‌കാൻചെയ്താൽ മതി, നിയമലംഘനത്തിന്റെ ഫോട്ടോയും പിഴയടയ്ക്കാനുള്ള ലിങ്കും മൊബൈലിൽ കാണാം. ഗതാഗതനിയമലംഘനത്തിന് വീട്ടിലെത്തുന്ന നോട്ടീസിൽ ക്യു.ആർ. കോഡുകൂടി ഉൾപ്പെടുത്തി ‘ഹൈടെക്’ ആയിരിക്കുകയാണ് ബെംഗളൂരു ട്രാഫിക് പോലീസ്. വെള്ളിയാഴ്ചമുതൽ ഇത്തരം നോട്ടീസുകൾ നിയമലംഘകർക്ക് അയച്ചുതുടങ്ങി. പിഴയടയ്ക്കുന്നത് കൂടുതൽ ലളിതമാക്കുകയും ഇതുസംബന്ധിച്ച തർക്കങ്ങൾ പരമാവധി ഒഴിവാക്കുകയുമാണ് ലക്ഷ്യം.ബെംഗളൂരു ട്രാഫിക് പോലീസ് എൻഫോഴ്‌സ്‌മെന്റ് ഓട്ടോമേഷൻ സെന്ററാണ് ക്യു.ആർ. കോഡുള്ള നോട്ടീസുകൾ തയ്യാറാക്കുന്നത്. തുടർന്ന് പരിവാഹൻ വെബ്‌സൈറ്റിലുള്ള വാഹന ഉടമയുടെ വിലാസത്തിലേക്ക് അയക്കും.

പതിവുനോട്ടീസുകളിൽനിന്ന് വ്യത്യസ്തമായി ഇൻലന്റിന്റെ മാതൃകയിലാണ് ഇത്തരം നോട്ടീസുകൾ തയ്യാറാക്കിയിരിക്കുന്നത്.നേരത്തേ പേടിഎമ്മിലും ട്രാഫിക് പോലീസിന്റെ ആപ്പിലും വാഹന ഉടമകൾക്ക് പിഴ പരിശോധിക്കാനും അടയ്ക്കാനും സൗകര്യമൊരുക്കിയിരുന്നു. ആദ്യഘട്ടത്തിൽ മികച്ച പ്രതികരണമാണ് ഇവയ്ക്ക് ലഭിച്ചതെങ്കിലും ഇൗ സംവിധാനങ്ങളിലൂടെ പിഴയടയ്ക്കുന്നവരുടെ എണ്ണം കുറഞ്ഞു. ഇതോടെയാണ് ക്യു.ആർ. കോഡ് ഉൾപ്പെടുന്ന നോട്ടീസ് തയ്യാറാക്കാനുള്ള തീരുമാനം.നിയമലംഘനം നടത്തിയതിന്റെ ചിത്രം ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് പരിശോധിച്ചശേഷം ഏതെങ്കിലുംതരത്തിലുള്ള പരാതിയുണ്ടെങ്കിൽ ട്രാഫിക് പോലീസിന്റെ വെബ്‌സൈറ്റിൽ സമർപ്പിക്കാം.

നിശ്ചിതദിവസത്തിനുള്ളിൽ പരാതി പരിഹരിക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് ഓട്ടോമേഷൻ സെന്ററിൽ ഉദ്യോഗസ്ഥരുടെ പ്രത്യേകസംഘമാണ് ഇത്തരം പരാതികൾ പരിഹരിക്കുക.

മാതാവിന് സുരേഷ് ഗോപി സമര്‍പ്പിച്ച കിരീടം സ്വര്‍ണമോ ചെമ്ബോയെന്ന് സംശയം? ശാസ്ത്രീയമായി പരിശോധിക്കാൻ തീരുമാനമായെന്ന് റിപ്പോര്‍ട്ട്

തൃശൂർ: സുരേഷ് ഗോപി തൃശൂർ ലൂര്‍ദ്ദ് കത്തീഡ്രല്‍ പള്ളിയില്‍ സുരേഷ് ഗോപി മാതാവിന് സമര്‍പ്പിച്ച സ്വര്‍ണ്ണ കിരീടത്തില്‍ സംശയം ഉന്നയിച്ച്‌ കത്തീഡ്രല്‍ പാരീഷ് കൗണ്‍സില്‍ യോഗം.കത്തീഡ്രല്‍ പാരീഷ് കൗണ്‍സിലിന്റെ കഴിഞ്ഞ യോഗത്തിലാണ് ഒരു വിഭാഗം അംഗങ്ങള്‍ സ്വര്‍ണ കിരീടത്തെ കുറിച്ച്‌ സംശയം ഉന്നയിച്ചത്. ചെമ്ബുതകിടില്‍ സ്വര്‍ണ്ണം പൂശിയതാണെന്ന സംശയമാണ് ഇവർ ഉയർത്തിയത്. തുടർന്ന് കിരീടം ശാസ്ത്രീയമായി പരിശോധിക്കാൻ തീരുമാനിച്ചതെന്ന് കൈരളി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.കിരീടത്തിന്റെ തൂക്കവും സ്വർണത്തിൻ്റെ അളവും വ്യക്തമായി പരിശോധിച്ച്‌ കണക്കില്‍ രേഖപ്പെടുത്തി വയ്ക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

അല്ലാത്തപക്ഷം പിന്നീട് വരുന്ന ഭരണസമിതികള്‍ ഇപ്പോഴത്തെ ട്രസ്റ്റിമാർക്കെതിരെ ആരോപണം ഉന്നയിച്ചാല്‍ മറുപടി ഉണ്ടാകില്ലെന്നും അഭിപ്രായമുയർന്നതായിട്ടാണ് റിപ്പോർട്ടില്‍ പറയുന്നത്. കിരീടം സ്വർണ്ണം പൂശിയതാണോ എന്ന സംശയം നേരത്തെ തന്നെ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെടെ പലരും ഉന്നയിച്ചിരുന്നു.

സ്വർണ്ണ കിരീടം ആണെന്നാണ് നിലവില്‍ പറയുന്നത്. എന്നാല്‍ വരുംവർഷങ്ങളില്‍ ചുമതലയേല്‍ക്കുന്ന പുതിയ ഭരണസമിതികള്‍ കിരീടം പരിശോധിക്കുകയും സ്വർണ്ണത്തില്‍ നിർമ്മിച്ചതല്ലെന്ന് തെളിയുകയും ചെയ്താല്‍ ഇപ്പോഴത്തെ ഭരണസമിതി പ്രതിക്കൂട്ടില്‍ ആകുമെന്ന കാര്യവും അംഗങ്ങള്‍ ബോധ്യപ്പെടുത്തി. ഇതോടെയാണ് കിരീടം ശാസ്ത്രീയ പരിശോധന നടത്താൻ ധാരണയായത്. ട്രസ്റ്റിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന അടുത്ത യോഗം ഇത് സംബന്ധിച്ച്‌ തീരുമാനമെടുക്കും. കിരീടം പൂർണ്ണമായും സ്വർണത്തില്‍ നിർമ്മിച്ചതല്ലെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ വ്യക്തമായിട്ടുണ്ടെന്ന സൂചനയും കൈരളി ന്യൂസ് നല്‍കുന്നുണ്ട്.

ഈ വർഷം ജനുവരി 15നാണ് സുരേഷ് ഗോപി സ്വർണ്ണ കിരീടം . ചെമ്ബുതകിടില്‍ സ്വര്‍ണ്ണം പൂശിയതാണ് കിരീടമെന്ന സംശയം കത്തീഡ്രല്‍ പാരീഷ് കൗണ്‍സിലിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കുമുണ്ട്. കത്തീഡ്രല്‍ വികാരി ഫാ.ഡേവീസ് പുലിക്കോട്ടിലിന്റെ സാന്നിധ്യത്തിലാണ് സുരേഷ് ഗോപിയും കുടുംബവും പള്ളിയില്‍ എത്തി കിരീടം സമര്‍പ്പിച്ചത്. ഓണ്‍ലൈൻ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രമുഖ മാധ്യമങ്ങളിലൂടെയെല്ലാം സ്വർണ്ണ കിരീടമാണ് സമർപ്പിച്ചതെന്ന് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group