Home Featured ബെംഗളൂരു സ്‌ഫോടനം: 4 പേര്‍ കസ്റ്റഡിയില്‍

ബെംഗളൂരു സ്‌ഫോടനം: 4 പേര്‍ കസ്റ്റഡിയില്‍

ബെംഗളൂരു: കർണാടകയിലെ കുന്ദലഹള്ളിയിൽ രാമേശ്വരംകഫേയിലുണ്ടായ സ്ഫോടനത്തിൽനാലുപേർ പോലീസ് കസ്റ്റഡിയിലെന്ന് സൂചന. പ്രതിയെന്ന് കരുതുന്ന മാസ്കും തൊപ്പിയും ധരിച്ചൊരാളുടെ ദൃശ്യം നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നാലുപേർ പോലീസ് കസ്റ്റഡിയിലുള്ളതായി വാർത്താഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തത്.12.56-നാണ് കഫേയിൽ സ്ഫോടനം നടന്നത്. 11.30-ഓടെ എത്തിയ പ്രതിയെന്ന് സംശയിക്കുന്ന ആൾ, കഫേയിൽനിന്ന് റവ ഇഡ്ലി ഓർഡർ ചെയ്തിരുന്നു. ഇയാൾ കടയിലേക്ക് വരുന്നതടക്കം 86 മിനിറ്റിനുള്ളിലാണ് സംഭവം നടക്കുന്നത്. 11.30-ന് കടയിലെത്തിയ ഇയാൾ 11.38-ഓടെയാണ് റവ ഇഡ്ലി ഓർഡർ ചെയ്തത്. 11.44-ഓടെ ഇയാൾ വാഷ് ഏരിയയിൽ എത്തുന്നു. തുടർന്ന് കൈയിലുണ്ടായിരുന്ന ബാഗ് ഇവിടെ ഉപേക്ഷിക്കുന്നു.11.45-ഓടെയാണ് ഇയാൾ കഫേ വിട്ടുപോകുന്നത്.

ഫൂട്പാത്തിലൂടെ നടക്കുന്നതിന് പകരം ഇയാൾ റോഡിലൂടെയാണ് തിരിച്ചുപോവുന്നത്. ഇത് സി.സി.ടി.വി. ക്യാമറയിൽ പെടാതിരിക്കാനാണെന്നാണ് കരുതുന്നത്. പിന്നാലെ 12.56-ഓടെ സ്ഫോടനമുണ്ടാകുന്നു. പ്രതി ബസിൽ സഞ്ചരിച്ചതായി അന്വേഷണത്തിൽ വ്യക്തമായെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. ഇതിന്റെ സി.സി.ടി.വി. ദൃശ്യം ശേഖരിക്കാനുള്ള ശ്രമം പോലീസ് തുടരുകയാണ്.ബാഗ് ഉപേക്ഷിച്ചുപോയ വ്യക്തിയെ തിരിച്ചറിയാൻ നിർമിത ബുദ്ധിയുടെ സഹായം ബെംഗളൂരു പോലീസ് ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. വാഷ് ബേസിനോട് ചേർന്നുള്ള സീറ്റിങ് ഏരിയയിലാണ് സ്ഫോടനമുണ്ടായത്. സ്ഥലത്തുനിന്ന് നട്ടുകളും ബോൾട്ടുകളും കണ്ടെത്തിയിരുന്നു. സ്ഫോടകവസ്തുവിൽ ഉപയോഗിച്ച ടൈമർ ഡിവൈസും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group