Home Featured ബെംഗളൂരു:അതിസുരക്ഷാ നമ്പർ പ്ലേറ്റ് ; സമയപരിധി മൂന്നുമാസംകൂടി നീട്ടും

ബെംഗളൂരു:അതിസുരക്ഷാ നമ്പർ പ്ലേറ്റ് ; സമയപരിധി മൂന്നുമാസംകൂടി നീട്ടും

ബെംഗളൂരു: കർണാടകത്തിൽ അതിസുരക്ഷാ നമ്പർപ്ലേറ്റ് (എച്ച്.എസ്.ആർ.പി.) സ്ഥാപിക്കാനുള്ള സമയപരിധി മൂന്നുമാസം കൂടി നീട്ടുമെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി നിയമനിർമാണ കൗൺസിലിൽ അറിയിച്ചു.മധു ജി. മാധെഗൗഡയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് സമയപരിധി മൂന്നുമാസംകൂടി നീട്ടുകയാണെന്ന് രാമലിംഗ റെഡ്ഡി അറിയിച്ചത്.2019 ഏപ്രിൽ ഒന്നിനുമുമ്പ് രജിസ്റ്റർചെയ്ത വാഹനങ്ങൾക്കാണ് എച്ച്.എസ്.ആർ.പി. വേണ്ടത്. 2019 ഏപ്രിലിന് ശേഷമുള്ള വാഹനങ്ങൾക്ക് ആദ്യംതന്നെ അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ നൽകുന്നുണ്ട്. ഈ മാസം 17-നാണ് സമയപരിധി നിശ്ചയിച്ചിരുന്നത്.കർണാടകത്തിൽ 2019 ഏപ്രിലിന് മുമ്പ് ഏകദേശം 2.45 കോടി വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഇതിൽ രണ്ട് കോടിയോളം വാഹനങ്ങൾ ഇപ്പോഴും നിരത്തിലുണ്ട്. 2019-ന് മുമ്പ് രജിസ്റ്റർ ചെയ്ത 9.16 ശതമാനം വാഹനങ്ങൾ മാത്രമേ എച്ച്.എസ്.ആർ.പി. സ്ഥാപിച്ചിട്ടുള്ളൂവെന്നും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകത്തിൽ എച്ച്.എസ്.ആർ.പി. രജിസ്‌ട്രേഷൻ കുറവാണെന്നും രാമലിംഗ റെഡ്ഡി പറഞ്ഞു.കഴിഞ്ഞ വർഷം ഓഗസ്റ്റ് 18-നും ഈ വർഷം ഫെബ്രുവരി 12-നുമിടയിൽ 18,32,787 വാഹനങ്ങൾ എച്ച്.എസ്.ആർ.പി. സ്ഥാപിച്ചതായും മന്ത്രി വ്യക്തമാക്കി.എച്ച്.എസ്.ആർ.പി. സ്ഥാപിക്കാൻ കൂടുതൽ സമയം ആവശ്യമായതിനാൽ സമയപരിധി നീട്ടണമെന്ന് മാധെഗൗഡ നേരത്തേ ഗതാഗതമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.ഗ്രാമ മേഖലയിലുള്ള വാഹന ഉടമകളാണ് കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്.

എച്ച്.എസ്.ആർ.പി. രജിസ്‌ട്രേഷന്റെപേരിലുള്ള വ്യാജ വെബ്‌സൈറ്റുകളും വ്യാജ ഓൺലൈൻ പരസ്യങ്ങളും ആളുകളെ കബളിപ്പിക്കുന്നുണ്ടെന്നും മാധെ ഗൗഡ പറഞ്ഞു.വാഹനയുടമകളെ എച്ച്.എസ്.ആർ.പി.യുടെ പേരിൽ കബളിപ്പിക്കുന്നവർക്കെതിരേ നടപടിയെടുക്കുമെന്ന് രാമലിംഗ റെഡ്ഡി വ്യക്തമാക്കി.ആളുകളെ ബോധവത്കരിച്ച് എച്ച്.എസ്.ആർ.പി. രജിസ്‌ട്രേഷൻ മൂന്നുമാസത്തിനകം പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും രാമലിംഗ റെഡ്ഡി അറിയിച്ചു.ഇത് മൂന്നാംതവണയാണ് സമയപരിധി നീട്ടുന്നത്. കഴിഞ്ഞ നവംബർ 17-നകം അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കണമെന്നായിരുന്നു കഴിഞ്ഞ ഓഗസ്റ്റിൽ കർണാടക ഗതാഗതവകുപ്പ് ഉത്തരവിട്ടത്.പിന്നീട് ഫെബ്രുവരി 17-ലേക്ക് നീട്ടി. എന്നിട്ടും ആളുകൾ എച്ച്.എസ്.ആർ.പി. സ്ഥാപിക്കാത്തതിനാൽ മൂന്നുമാസംകൂടി നീട്ടിയിരിക്കുകയാണ്.

വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം: കർണാടക ഗതാഗതവകുപ്പിന്റെ വെബ്‌സൈറ്റിൽ കയറി എച്ച്.എസ്.ആർ.പി. വിഭാഗത്തിൽ പോയാൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നതിന് വേണ്ടി രജിസ്റ്റർചെയ്യാം. സർക്കാർ അംഗീകൃത ഇടപാടുകാർവഴിമാത്രമേ അതിസുരക്ഷാ നമ്പർപ്ലേറ്റ് സ്ഥാപിക്കാൻ കഴിയൂ. രജിസ്റ്റർചെയ്താൽ അംഗീകൃത ഇടപാടുകാർ വാഹനത്തിൽ നമ്പർപ്ലേറ്റ് സ്ഥാപിക്കുന്നതിനായി ഉടമകളെ വിളിക്കും. അപ്പോൾ വാഹനം അവർപറയുന്ന സ്ഥലത്തെത്തിക്കണം

You may also like

error: Content is protected !!
Join Our WhatsApp Group