ബെംഗളൂരു : മെട്രോ പാളത്തിലേക്ക് യാത്രക്കാർ ചാടുന്നത് തടയാൻ തിരക്കേറിയ നാടപ്രഭു കെംപെഗൗഡ മെട്രോ സ്റ്റേഷന്റെ (മജെസ്റ്റിക്) പ്ലാറ്റ്ഫോമിൽ സുരക്ഷാ വേലി സ്ഥാപിച്ചു.പരീക്ഷണാടിസ്ഥാനത്തിലാണ് ഇവിടെ ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) സുരക്ഷാ വേലി സ്ഥാപിച്ചത്. വരും ദിവസങ്ങളിൽ മറ്റു സ്റ്റേഷനുകളിലും സുരക്ഷാവേലി സ്ഥാപിക്കാനാണ് നീക്കം. തിരക്കേറിയ മെട്രോ സ്റ്റേഷനുകളിലായിരിക്കും ആദ്യം വേലി സ്ഥാപിക്കുക. മജെസ്റ്റിക് സ്റ്റേഷനിൽ മെട്രോയിൽ കയറാൻ യാത്രക്കാർ നിൽക്കുന്ന സ്ഥലത്താണ് വേലി സ്ഥാപിച്ചത്.
തിരക്കേറിയ സമയങ്ങളിൽ പലരും നിയന്ത്രണരേഖ മറികടന്ന് ട്രാക്കിനടുത്തേക്ക് പോകുന്നത് തടയാനാണിത്. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ചിലർ ട്രാക്കിനടുത്തേക്ക് പോകാറുണ്ട്.കഴിഞ്ഞമാസം നമ്മ മെട്രോ ഗ്രീൻ ലൈനിലെ ജാലഹള്ളി മെട്രോ സ്റ്റേഷനിൽ ട്രെയിൽ വരുന്നതിനിടെ പാളത്തിലേക്ക് ചാടിയ മലയാളി യുവാവിന് പരിക്കേറ്റിരുന്നു. പ്ലാറ്റ്ഫോമിൽ തീവണ്ടി കാത്തുനിൽക്കുന്നതിനിടെ പാളത്തിലേക്ക് ചാടുകയായിരുന്നു.
മൂന്നാം ഭാര്യയെ ഭര്‍ത്താവ് മുറിയില്‍ പൂട്ടിയിട്ടത് ആഴ്ചകള്‍, ശുചിമുറിക്ക് പകരം പെട്ടി നല്‍കി;
ഭർത്താവ് മുറിയില്‍ പൂട്ടിയിട്ട യുവതിയെ പൊലീസ് രക്ഷിച്ചു. കർണാടകയിലെ മൈസൂരുവിലാണ് യുവാവ് ഭാര്യയെ ആഴ്ചകളോളം പൂട്ടിയിട്ടത്.സുമയെന്ന 30കാരിയാണ് ഭർത്താവിന്റെ ക്രൂരതക്ക് ഇരയായത്. 12 വർഷം മുമ്ബ് സന്നയ്യയുമായുള്ള വിവാഹത്തിന് ശേഷം തന്നെ വീടിന് പുറത്തിറങ്ങാൻ അനുവദിച്ചിട്ടില്ലെന്ന് സുമ പൊലീസിനോട് പറഞ്ഞു.പൊലീസ് എത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ശുചിമുറി വീടിന്റെ പുറത്തായതിനാല്‍ പ്രാഥമിക കൃത്യങ്ങള്‍ക്കായി പെട്ടിയാണ് ഉപയോഗിച്ചതെന്ന് യുവതി പറഞ്ഞു. കുട്ടികള്‍ സ്കൂള്‍ വിട്ടുവന്നാല്‍ ഭർത്താവ് വരുന്നതുവരെ പുറത്ത് കാത്തിരിക്കേണ്ടി വന്നുവെന്നും ഇവർ പറഞ്ഞു.
കൂലിപ്പണിക്കാരനായ ഭർത്താവ് ജോലിക്ക് പോകുന്നതിന് മുമ്ബ് യുവതിയെ വീട്ടിനുള്ളില്‍ പൂട്ടിയിടാറുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്‌ചയായി പൂർണമായി മുറിയില്‍ പൂട്ടിയിടുകയായിരുന്നു.ഭർത്താവിനെതിരെ കേസെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മാതാപിതാക്കളോടൊപ്പം താമസിക്കാനാണ് ആഗ്രഹമെന്നും ഇവർ പറഞ്ഞു. യുവാവിന്റെ മൂന്നാമത്തെ ഭാര്യയാണ് സുമ.