മോഡലും നടിയുമായ പൂനം പാണ്ഡെ (32) അന്തരിച്ചു. ഗർഭാശയമുഖ കാൻസറിനോട് (Cervical Cancer) പോരാടിയ താരം വ്യാഴാഴ്ച രാത്രി വിടവാങ്ങിയതായി അവരുമായി ബന്ധപ്പെട്ടവർ വെള്ളിയാഴ്ച രാവിലെ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.ജന്മനാടായ കാണ്‍പൂരിലായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്കാരം സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. പൂനത്തിൻ്റെ പെട്ടെന്നുള്ള മരണവാർത്ത എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.’ഇന്നത്തെ പ്രഭാതം ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. ഗർഭാശയമുഖ കാൻസർ ബാധിച്ച് ഞങ്ങളുടെ പ്രിയപ്പെട്ട പൂനത്തെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ വളരെ സങ്കടമുണ്ട്. അവരുമായി സമ്ബർക്കം പുലർത്തിയ എല്ലാവർക്കും സ്നേഹവും കാരുണ്യവും ലഭിച്ചു.
ദുഃഖത്തിൻ്റെ ഈ സമയത്ത്, സ്വകാര്യത അഭ്യർഥിക്കുന്നു’, പൂനത്തിൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ പോസ്റ്റില്‍ പറയുന്നു.വിവാദങ്ങളിലൂടെയാണ് പൂനം പാണ്ഡെ ശ്രദ്ധ നേടിയത്. 2013ല്‍ നഷ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. 2011ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയാല്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടി നഗ്നയാകാമെന്ന് വാഗ്ദാനം ചെയ്തതോടെയാണ് പൂനം ആദ്യമായി പ്രശസ്തിയിലേക്ക് ഉയർന്നത്. മാലിനി ആൻഡ് കോ, ഖട്രോണ്‍ കെ ഖിലാഡി, ബിഗ് ബോസ് തുടങ്ങിയ ചിത്രങ്ങളിലും ഷോകളിലും പൂനം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയ ജീവിതത്തിനുപുറമെ, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവമായിരുന്നു.
രാജ്യതലസ്ഥാനത്തെ മൂടി മൂടല്‍മഞ്ഞ്; ട്രെയിൻ, വിമാന സര്‍വ്വീസുകളും തടസ്സപ്പെട്ടു
രാജ്യതലസ്ഥാനത്തെ മൂടി മൂടല്‍മഞ്ഞ്. ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും കാഴ്ചയ്‌ക്ക് പോലും ബുദ്ധിമുട്ടുള്ള അവസ്ഥയാണ് ഇപ്പോള്‍.ഇത് റോഡ് ഗതാഗതത്തെയടക്കം ബാധിച്ചിരിക്കുകായാണ്. നിരവധി ട്രെയിൻ, വിമാന സർവ്വീസുകളും തടസ്സപ്പെട്ടിരിക്കുകയാണ്.ഡല്‍ഹിയിലേയും കിഴക്കൻ ഉത്തർപ്രദേശിന്റെയും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അതിശൈത്യം അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം ഹരിയാന, രാജസ്ഥാൻ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഇടതൂർന്ന മൂടല്‍ മഞ്ഞും അനുഭവപ്പെടുന്നുണ്ട്.ഇന്നലെ ഡല്‍ഹിയിലെ കുറഞ്ഞ താപനില 12.3 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 18.6 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു. അതേസമയം ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.അതേസമയം ഡല്‍ഹിയില്‍ ഇന്നലെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. നിലവില്‍ രാജ്യ തലസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും നേരിയതും മിതമായതുമായ മഴ പെയ്യുന്നുണ്ട്. ജൂലൈ 4 വരെ രാജ്യ തലസ്ഥാനത്ത് മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.