Home Featured ബാംഗ്ലൂര്‍ ലാല്‍ബാഗ് ഫ്ലവര്‍ ഷോ 2024:കണ്ടുതീര്‍ക്കാൻ ഒരു ദിവസം കൂടി മാത്രം

ബാംഗ്ലൂര്‍ ലാല്‍ബാഗ് ഫ്ലവര്‍ ഷോ 2024:കണ്ടുതീര്‍ക്കാൻ ഒരു ദിവസം കൂടി മാത്രം

ബംഗ്ലൂർ ലാല്‍ ബാഗ് ഫ്ലവർ ഷോ അവസാനിക്കാൻ ഇനി രണ്ടു ദിവസമേയുള്ളൂ. മനംമയക്കുന്ന ഭംഗിയില്‍ അപൂര്‍വ്വങ്ങളായ പൂക്കള്‍ പൂത്തുലഞ്ഞ് നില്‍ക്കുന്ന കാഴ്ച നിങ്ങള്‍ ഇനിയും കണ്ടില്ലേ??ജനുവരി 28 ഞായറാഴ്ച അവസാനിക്കുന്നതിനു മുൻപേ പോയി കണ്ടില്ലെങ്കില്‍ വൻ നഷ്ടമെന്നേ പറയുവാനുള്ളൂ. കർണ്ണാടക ഹോർട്ടികള്‍ച്ചർ ഡിപ്പാർട്മെന്‍റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലാല്‍ബാഗ് റിപ്പബ്ലിക് ഡേ ഫ്ലവർ ഷോ ജനുവരി 18നാണ് ആരംഭിച്ചത്.പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ലാല്‍ബാഗ് ഫ്ലവർഷോ ജനുവരി മാസത്തിലെ ബാംഗ്ലൂരിലെ ഏറ്റവും വലിയ പരിപാടികളിലൊന്നാണ്. നഗരം മുഴുവൻ എത്തിച്ചേരുന്ന ഈ മേളയില്‍ ലക്ഷക്കണക്കിനാളുകളാണ് പങ്കെടുക്കുന്നത്. ഈ വർഷത്തെ പുഷ്പമേളയില്‍ 32 ലക്ഷം പൂക്കളുപയോഗിച്ചാണ് അലങ്കാരങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

റോസ്, ക്രിസന്തമം, ഡാലിയ, ഹൈബിസ്കസ്, ബൊഗെയ്ൻവില്ല, ജമന്തി, ഓർക്കിഡുകള്‍ തുടങ്ങിയ പുഷ്പങ്ങളാണ് ഇവിടെ പ്രദര്‍ശനത്തിനുള്ളത്. ഡബിള്‍ സിനിയാസ്, പോയൻസെറ്റിയ, റെഡ് സാല്‍വിയ, സിംബിഡിയം ഓർക്കിഡുകള്‍, ആന്തൂറിയം എന്നിവ ഉപയോഗിച്ച്‌ നിർമ്മിച്ച പിരമിഡുകള്‍,കോളാ ലില്ലി, കാർണേഷൻ, ഓർക്കിഡ്, ജെർബറ, ഇഞ്ചി താമര എന്നിവ ഉള്‍ക്കൊള്ളുന്ന പുഷ്പ താഴികക്കുടങ്ങള്‍ തുടങ്ങിയവയും ഇവിടെ കാണാം.കന്നഡ സാഹിത്യത്തിലെ പ്രധാനികളിലൊരാളായ ബസവണ്ണയുടെ ജീവിതം ആണ് ഈ ാ 215-ാമത് ലാല്‍ബാഗ് പുഷ്പ ഫല പ്രദർശനത്തിന്‍റെ തീം. “വിശ്വഗുരു ബസവണ്ണയും വചന സാഹിത്യവും എന്നതാണ് വിഷയം.

ലിംഗായത്ത് തത്ത്വചിന്തകനും സാമൂഹിക പരിഷ്കർത്താവുമായ അദ്ദേഹത്തിന്‍റെ ജീവിതവും രീതികളും എല്ലാം കോര്‍ത്തിണക്കിയാണ് ഈ വർഷത്തെ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.അദ്ദേഹത്തിന്‍റെ സാഹിത്യം, വരികള്‍, പൂക്കളാല്‍ തയ്യാറാക്കിയ ബസവണ്ണയുടെ പ്രതിമയുടെ രൂപം എന്നിങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഇവിടെ കാണാനുണ്ട്. ഇതില്‍ ഭൂരിഭാഗവും ബസവണ്ണയുടെ വചനങ്ങടങ്ങിയ 30 ഫലകങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചുള്ള 30 ഫലകങ്ങളും അടക്കം ലാല്‍ ബാഗിനുള്ളിലെ ഗ്ലാസ് ഹൗസിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ മാത്രം 13.5 ലക്ഷം കട്ട് ഫ്ലവറുകളും 9 ലക്ഷം ചെടിച്ചട്ടികളും ഉപയോഗിച്ചിട്ടുണ്ട്.

രാവിലെ 7.00 മുതല്‍ രാത്രി 7.00 വരെയാണ് ലാല്‍ ബാഗ് ഫ്ലവർഷോ പ്രവേശന സമയം. രാവിലെയും ഉച്ചകഴിഞ്ഞുമാണ് വലിയ തിരക്കില്ലാതെ ഫ്ലവർ ഷോ കണ്ടുതീർക്കാൻ കഴിയുന്നത്. വൈകിട്ടും അവധി ദിവസങ്ങളിലും ആഴ്ചാവസാനങ്ങളിലും വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുക. സാധാരണ ദിവസങ്ങളില്‍ മുതിർന്നവർക്ക് 80 രൂപയും ആഴ്ചാവസാനങ്ങളില്‍ 100 രൂപയുമാണ് നിരക്ക്. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 30 രൂപ. സ്കൂള്‍ യൂണിഫോമില്‍ വരുന്ന കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കും.

നാല് ഗേറ്റുകളാണ് ലാല്‍ ബാഗിനുള്ളത്. വെസ്റ്റ് ഗേറ്റ് (സിദ്ദാപുര സർക്കിളിന് സമീപം), ഈസ്റ്റ് ഗേറ്റ് ( ഡബിള്‍ റോഡിന് സമീപം), സൗത്ത് ഗേറ്റ് (അശോക പില്ലറിന് സമീപം), നോർത്ത് ഗേറ്റ് (സുബ്ബയ്യ സർക്കിളിന് സമീപം). ഗ്രീൻ ലൈനില്‍ ഉള്ള ലാല്‍ ബാഗ് മെട്രോ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ളത്. മെട്രോയില്‍ വന്നാല്‍ വെസ്റ്റ് ഗേറ്റ് വഴിയാണ് പ്രവേശനം.

ഇന്നലെ രാജ്യത്ത് ഏറ്റവും ചൂട് തിരുവനന്തപുരത്ത്,കേരളത്തില്‍ താപനില കൂടുമെന്ന് മുന്നറിയിപ്പ്

കേരളത്തില്‍ പകല്‍ സമയം ചുട്ടുപൊള്ളും. സംസ്ഥാനത്ത് പകല്‍ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തു സമതല പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ഏറ്റവും ഉയർന്ന ചൂട് രേഖപ്പടുത്തിയത് തിരുവനന്തപുരത്താണ്. 36.2°c ആണ് തലസ്ഥാനത്തെ താപനില. കേരളത്തില്‍ പൊതുവെ പകല്‍ ചൂട് കൂടി വരുകയാണെന്നും വരും ദിവസങ്ങളിലും ചൂട് ഉയരുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.കഴിഞ്ഞ ഒരാഴ്ച രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് പുനലൂരിലാണ് രേഖപ്പെടുത്തിയത്.

ജനുവരി 15 ഓടെയാണ് കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സ്ഥാനങ്ങളില്‍ നിന്ന് തുലാവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയത്. തുലാം വര്‍ഷം പിന്‍ മാറിയതോടെ ചൂട് കൂടാന്‍ തുടങ്ങി. ഇതിന് ശേഷം കേരളത്തില്‍ കാര്യമായി മഴ ലഭിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനവും കേരളത്തിന് മഴ ലഭിക്കാനുള്ള സാധ്യത പ്രവചിക്കുന്നില്ല.

അതേസമയം കന്യാകുമാരി തീരത്ത്‌ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്നലെ രാത്രി 11.30 വരെ 1.0 മുതല്‍ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പ്രവചിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group