നടിയും ടെലിവിഷൻ അവതാരികയുമായ സ്വാസിക വിജയ് വിവാഹിതയായി. നടനും മോഡലുമായ പ്രേം ജേക്കബാണ് വരൻ. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം നടന്നത്.വിവാഹ ചിത്രങ്ങള്‍ നടി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ‘ഒടുവില്‍ ഞങ്ങള്‍ ഒരുമിച്ചു’ എന്ന കുറിപ്പോടെയാണ് സ്വാസിക ചിതങ്ങള്‍ പങ്കുവച്ചത്.ഡെസ്റ്റിനേഷൻ വെഡ്ഡിംഗാണ് താരം തിരഞ്ഞെടുത്തത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇരുവർക്കും ആശംസകളുമായി പ്രിയതാരങ്ങളുമെത്തി. സുരേഷ് ഗോപി, ദിലീപ്, അനുശ്രീ, ശ്വേതാ മേനോൻ, ഇടവേള ബാബു രചന നാരായണൻ കുട്ടി, മഞ്ജു പിള്ള, സരയു എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. 27 ന് കൊച്ചിയില്‍ സഹപ്രവർത്തകർക്കും സുഹൃത്തുക്കള്‍ക്കുമായി വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.
മനംപോലെ മാഗല്യം എന്ന സിരീയലിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ഈ സിരിയലില്‍ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായതും.വൈഗ എന്ന തമിഴ് സിനിമയിലൂടെ സിനിമാരംഗത്തെത്തിയ താരത്തിന് വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചു. തിരുവന്തപുരം സ്വദേശിയായ പ്രേം തമിഴ് പരമ്ബരകളിലും സജീവമാണ്.
ചെന്നൈ വിമാനത്താവളത്തില്‍ റണ്‍വേയ്ക്ക് സമീപം കൂറ്റന്‍ ബലൂണ്‍ പറന്നു വീണു
ചെന്നൈ വിമാനത്താവളത്തില്‍ റണ്‍വേയ്ക്ക് സമീപം കൂറ്റന്‍ ബലൂണ്‍ പറന്നു വീണു. സംഭവം വന്‍ സുരക്ഷാ വീഴ്ചയെന്നു കണ്ടെത്തിയതിനു പിന്നാലെ അധികൃതർ അന്വേഷണം തുടങ്ങി.അട്ടിമറി സാധ്യതകളും പരിശോധിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഭാഗമായി ചെന്നൈ നെഹ്രു സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരുന്ന ഹൈഡ്രജന്‍ ബലൂണാണ് നിയന്ത്രണം വിട്ട് പറന്ന് വിമാനത്താവളത്തിലെ രണ്ടാം റണ്‍വേയ്ക്ക് സമീപം പതിച്ചത്.ആ സമയം വിമാനങ്ങള്‍ റണ്‍വേയില്‍ ഇറങ്ങിയിരുന്നുവെങ്കില്‍ വന്‍ അപകടമുണ്ടാകുമായിരുന്നെന്നാണ് വിലയിരുത്തല്‍. ബലൂണ്‍ പറന്നുവന്നത് വാച്ച് ടവറില്‍ നിന്ന ഉദ്യോഗസ്ഥരോ, സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ്. ജവാന്മാരോ ശ്രദ്ധിച്ചിരുന്നില്ല.
റണ്‍വേ നിരീക്ഷണത്തിന് എത്തിയ ഉദ്യോഗസ്ഥരാണ് ബലൂണ്‍ കണ്ടെത്തിയത്. സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഉടൻതന്നെ ബലൂണ്‍ നീക്കം ചെയ്തതിനാല്‍ വിമാന സർവീസിനെ ബാധിച്ചില്ലെന്ന് എയർപോർട്ട് അതോറിറ്റി അധികൃതര്‍ അറിയിച്ചു.