ബെംഗളൂരു: കർണാടകത്തിലെ ഹുൻസൂരിൽ ഇതരമതസ്ഥനെ പ്രണയിച്ച സഹോദരിയെ യുവാവ് തടാകത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തി. രക്ഷിക്കാൻ ശ്രമിച്ച അമ്മയും മരിച്ചു. ചൊവ്വാഴ്ച രാത്രി മാരുർ ഗ്രാമത്തിലാണ് സംഭവം.രണ്ടാംവർഷ ബി.കോം വിദ്യാർഥിനിയായ ധനുശ്രീ (19), അമ്മ അനിത (40) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.സംഭവത്തിൽ ധനുശ്രീയുടെ സഹോദരൻ നിതിനെ (23) ഹുൻസൂർ റൂറൽ പോലീസ് അറസ്റ്റുചെയ്തു.ചൊവ്വാഴ്ച വൈകീട്ട് അയൽഗ്രാമത്തിലുള്ള ബന്ധുവീട്ടിലേക്കാണെന്നു പറഞ്ഞാണ് നിതിൻ ധനുശ്രീയെയും അമ്മയെയും ബൈക്കിൽ കൊണ്ടുപോയത്.
പോകുന്നവഴിക്ക് തടാകത്തിനടുത്ത് ബൈക്ക് നിർത്തിയശേഷം ധനുശ്രീയെ തള്ളിയിട്ടു.ഇതുകണ്ട് രക്ഷിക്കാൻ അമ്മയും തടാകത്തിൽ ചാടി. തുടർന്ന് വീട്ടിലെത്തിയ നിതിൻ പിതാവ് സതീഷിനെ വിവരം അറിയിച്ചു. പിതാവിനെക്കൂട്ടി തടാകത്തിലെത്തി ധനുശ്രീയെ തള്ളിയിട്ട സ്ഥലം കാണിച്ചുകൊടുത്തു.തിരച്ചിലിനൊടുവിൽ ബുധനാഴ്ച രാവിലെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ധനുശ്രീ ഇതരമതസ്ഥനെ പ്രണയിക്കുന്നതിന്റെ പേരിൽ നിതിൻ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് പിതാവ് പോലീസിനോട് പറഞ്ഞു.
സൗദിയില്‍ മദ്യശാല തുറന്നേക്കും; അമുസ്ലിം നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് മദ്യം ലഭ്യമാക്കും
സൗദി അറേബ്യയില്‍ ചരിത്രത്തിലാദ്യമായി ആദ്യത്തെ മദ്യശാല തലസ്ഥാനമായ റിയാദില്‍ ആരംഭിക്കുന്നു.മുസ്ലീം ഇതര നയതന്ത്രജ്ഞർക്ക് മദ്യം ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ദ്യശാല തുറക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.ഉപഭോക്താക്കള്‍ മൊബൈല്‍ ആപ്പ് വഴി രജിസ്റ്റർ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ക്ലിയറൻസ് എടുക്കുകയും വേണം. പിന്നീട് പ്രതിമാസ ക്വാട്ട അനുസരിച്ച് മദ്യം വിതരണം ചെയ്യുമെന്നും പറയുന്നു. അടുത്ത ആഴ്ച തന്നെ സ്റ്റോർ തുറന്നേക്കും. അതേസമയം, റിപ്പോർട്ടുകളോട് സൗദി ഭരണകൂടം ഔദ്യോഗികമായി പ്രതികരിച്ചില്ല.
എംബസികളും നയതന്ത്രജ്ഞരും താമസിക്കുന്ന റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലാണ് പുതിയ സ്റ്റോർ തുറക്കുക. അമുസ്ലിംകള്‍ക്ക് മാത്രമായിരിക്കും മദ്യം നല്‍കുക. അതേസമയം, അമുസ്ലിം പ്രവാസികള്‍ക്ക് സ്റ്റോറിലേക്ക് പ്രവേശനം ലഭിക്കുമോ എന്നത് ഇപ്പോള്‍ വ്യക്തമല്ല. സൗദിയിലെ ദശലക്ഷക്കണക്കിന് പ്രവാസികളില്‍ ഏറെയും ഏഷ്യയില്‍ നിന്നും ഈജിപ്തില്‍ നിന്നുമുള്ള മുസ്ലീം തൊഴിലാളികളാണ്.ഇസ്ലാമില്‍ മദ്യപാനം നിഷിദ്ധമായതിനാല്‍ സൗദി അറേബ്യയില്‍ മദ്യപാനത്തിനെതിരെ കർശനമായ നിയമങ്ങളുണ്ട്.
മദ്യപാനം പിടിക്കപ്പെട്ടാല്‍ ചാട്ടവാറടി, നാടുകടത്തല്‍, പിഴ അല്ലെങ്കില്‍ തടവ് എന്നിവയാണ് ശിക്ഷ.എന്നാല്‍, വിനോദസഞ്ചാരത്തിനും വ്യവസായത്തിനും രാജ്യം തുറന്നുകൊടുക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ നീക്കം. പെട്രോള്‍ അടിസ്ഥാനമാക്കിയുള്ള സമ്ബദ് വ്യവസ്ഥക്ക് ശേഷം വിഷൻ 2030 എന്നറിയപ്പെടുന്ന വിപുലമായ പദ്ധതികളുടെ ഭാഗമാണിത്.അടുത്ത കാലത്തായി കർശനമായ സാമൂഹിക നിയമങ്ങളില്‍ ഇളവ് വരുത്താൻ സൗദി തയ്യാറായിരുന്നു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക, സംഗീത പരിപാടികള്‍, സ്ത്രീകള്‍ക്ക് വാഹനമോടിക്കാൻ അനുമതി നല്‍കുക തുടങ്ങിയ പരിഷ്കാരങ്ങള്‍ ഇതിനോടകം നടപ്പിലാക്കി.