Home Featured ബെംഗളൂരു : കലബുറഗിയിൽ സംഘർഷം, നിരോധനാജ്ഞ ഏർപ്പെടുത്തി

ബെംഗളൂരു : കലബുറഗിയിൽ സംഘർഷം, നിരോധനാജ്ഞ ഏർപ്പെടുത്തി

ബെംഗളൂരു : അയോധ്യയിലെ പ്രാണ പ്രതിഷ്‌ഠാചടങ്ങിന് പിന്നാലെയുള്ള ആഘോഷങ്ങളിൽ രണ്ടുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിനെത്തുടർന്ന് കലബുറഗിൽ നിരോധനാജ്ഞ. വ്യാഴാഴ്‌ച രാവിലെ ആറുവരെയാണ് വാഡിയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചത്.കൂടുതൽ പോലീസുകാരെയും പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ പ്രദേശത്ത് പ്രശ്‌നങ്ങളില്ലെന്നും മുൻകരുതലിന്റെ ഭാഗമായാണ് സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയതെന്നും കലബുറഗി എസ്.പി. അദ്ദൂരു ശ്രീനിവാസലു പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഘർഷം തുടങ്ങിയത്. രാമവിഗ്രഹവുമായി ഏതാനുംപേർ നടത്തിയ പ്രദക്ഷിണത്തെ ഒരുസംഘം ചോദ്യംചെയ്യുകയും പിന്നീട് ഇരുവിഭാഗങ്ങൾ തമ്മിൽ വാക്‌തർക്കമുണ്ടാവുകയുമായിരുന്നു. വാക്തർക്കത്തിനൊടുവിൽ പരസ്പരം കല്ലേറുണ്ടായി. പോലീസെത്തിയാണ് ഇരുവിഭാഗങ്ങളെയും അനുനയിപ്പിച്ചത്.

അതേസമയം, കലബുറഗിയിലെ കോതനൂരിൽ ഡോ. ബി.ആർ. അംബേദ്കറിന്റെ പ്രതിമയിൽ അജ്ഞാതർ ചെരുപ്പുകൊണ്ടുള്ള കിരീടമണിയിച്ചു. തിങ്കളാഴ്‌ച രാത്രിയായിരുന്നു സംഭവം. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകൾ ചൊവ്വാഴ്‌ച ജില്ലയിലുടനീളം പ്രതിഷേധം സംഘടിപ്പിച്ചു. കോതനൂരിലും കൂടുതൽ പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

കടത്തിന് മേലെ കടം, നഷ്ടം 8000 കോടി! ഒടുവില്‍ കടക്കണക്ക് പുറത്തുവിട്ട് ബൈജൂസ്, കമ്ബനി മൂല്യം കുത്തനെ ഇടിഞ്ഞു

2021-2022 സാമ്ബത്തിക വർഷത്തില്‍ എഡ് ടെക് സ്ഥാപനമായ ബൈജൂസിന്‍റെ നഷ്ടം എട്ടായിരം കോടി കടന്നെന്ന് കണക്കുകള്‍.22 മാസത്തെ കാത്തിരിപ്പിനൊടുവില്‍ കമ്ബനികാര്യ മന്ത്രാലയത്തിന് നല്‍കിയ സാമ്ബത്തിക റിപ്പോർട്ടിലാണ് നഷ്ടക്കണക്കുകളുള്ളത്. കമ്ബനിയുടെ ഓപ്പറേഷണല്‍ റവന്യൂ 2,428 കോടി രൂപയില്‍ നിന്ന് 118 ശതമാനം വര്‍ധിച്ച്‌ 5,298 കോടി രൂപയായി. എന്നാല്‍ നഷ്ടം 4,564 കോടി രൂപയില്‍ നിന്ന് 8,245 കോടി രൂപയായി വര്‍ധിച്ചു. സാമ്ബത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിലവിലുള്ള നിക്ഷേപകരില്‍ നിന്ന് ഏകദേശം 830 കോടി രൂപ വായ്പയെടുക്കാന്‍ ബൈജൂസ് ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.

പുതിയ ഓഹരികളിറക്കി അടുത്ത മാസം നിക്ഷേപം തേടുമെന്നാണ് അറിയുന്നത്. കമ്ബനിയുടെ മൂല്യം വെറും 16,000 കോടി രൂപ കണക്കാക്കിയാകും ഫണ്ടിംഗ് നേടുകയെന്നാണ് വിവരം.2022ന്‍റെ അവസാനം വരെ ഏകദേശം 1.82ലക്ഷം കോടി രൂപ മൂല്യം കണക്കാക്കിയിരുന്ന കമ്ബനിയാണ് ബൈജൂസ്.നേരത്തെ എജ്യൂടെക് കമ്ബനിയായ ബൈജൂസിന് വലിയ തിരിച്ചടി നല്‍കി ആഗോള ടെക് നിക്ഷേപകരായ പ്രോസസ്, ബൈജൂസിന്റെ വിപണി മൂല്യം 3 ബില്യണില്‍ താഴെയായി കുറച്ചിരുന്നു. 2022 ജൂലൈയില്‍ 22.5 ബില്യണ്‍ ഡോളർ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പായിരുന്നു ബൈജൂസ്. അതില്‍ നിന്ന് 86% കുറവാണ് വരുത്തിയത്.

കടക്കെണിയിലായതോടെ ജീവനക്കാർക്ക് ശമ്ബളം നല്‍കാൻ ബൈജു രവീന്ദ്രൻ തന്‍റെ വീട് പണയപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ബെംഗളൂരുവില്‍ ബൈജുവിന്റെ ഉടമസ്ഥതയിലുള്ള രണ്ട് വീടുകള്‍, എപ്സിലോണിലെ അദ്ദേഹത്തിന്റെ നിർമ്മാണത്തിലിരിക്കുന്ന വില്ല എന്നിവ 12 മില്യണ്‍ ഡോളർ കടം വാങ്ങാൻ ഈട് നല്‍കിയതായാണ് റിപ്പോർട്ട്.

You may also like

error: Content is protected !!
Join Our WhatsApp Group