ബെംഗളൂരു : അയോധ്യയിൽ പ്രതിഷ്ഠയോടനുബന്ധിച്ച് സംസ്ഥാനത്ത് അവധി ഇല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പ്രതിഷ്ഠാചടങ്ങ് നടക്കുമ്പോൾ സംസ്ഥാനത്തെ ദേവസ്വം വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകൾ നടക്കും. ബെംഗളൂരു മഹാദേവപുരയിൽ നിർമിച്ച രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടനം തിങ്കളാഴ്ച നിർവഹിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾക്ക് അവധിയായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് അവധി പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി.യും ജെ.ഡി.എസും ആവശ്യപ്പെട്ട് വരികയായിരുന്നു.
ബിജെപി പ്രവര്‍ത്തകരെ നോക്കി രാഹുലിന്റെ ‘ഫ്ളൈയിങ് കിസ്’; ഭാരത് ജോഡോ യാത്രക്കിടെ നാടകീയ രംഗങ്ങള്‍
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിലെ സോണിത്പുരില്‍ നാടകീയ രംഗങ്ങള്‍. യാത്ര തടയാനുള്ള ഉദ്ദേശത്തോടെ കാവിക്കൊടിയുമായെത്തിയ ആളുകള്‍ക്ക് നേരെ ആദ്യം ഫ്ളൈയിങ് കിസ് നല്‍കുകയും പിന്നീട് ആളുകളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു.വൈകീട്ടാണ് സംഭവം.ബിജെപി പ്രവര്‍ത്തകര്‍ വടിയുമെടുത്ത് ബസിന് മുന്നില്‍ വന്നു. ഞാന്‍ ബസില്‍നിന്ന് ഇറങ്ങിയതോടെ അവര്‍ ഓടിപ്പോയി. കോണ്‍ഗ്രസിന് ബിജെപിയേയും ആര്‍എസ്എസ്സിനേയും ഭയമാണെന്നാണ് അവര്‍ കരുതുന്നത്. അവര്‍ ഞങ്ങളുടെ പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും കീറുന്നത് കാര്യമാക്കുന്നില്ല. പ്രധാനമന്ത്രിയെയോ അസം മുഖ്യമന്ത്രിയെയോ ഞങ്ങള്‍ ഭയക്കുന്നുമില്ലെന്നും സംഘര്‍ഷത്തിന് ശേഷം നടന്ന റാലിയില്‍ രാഹുല്‍ പ്രതികരിച്ചു.ജോഡോ യാത്രയെ അനുഗമിച്ചെത്തിയവര്‍ക്കിടയിലേക്കാണ് കാവിക്കൊടിയുമേന്തി ആളുകളെത്തിയത്. ജയ് ശ്രീറാം, ജയ് മോദി എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു ഇവര്‍ രാഹുല്‍ സഞ്ചരിച്ച ബസിനടുത്തേക്കെത്തിയത്. ബസില്‍നിന്ന് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയ രാഹുലിനെ സുരക്ഷാ ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് തിരികെ കയറ്റിയത്