Home Featured അടക്കേണ്ടി വന്നാലും ദലിതന് ഭക്ഷണം വിളമ്ബില്ല’; കര്‍ണാടകയില്‍ ദലിത് യുവാവിന് ഭക്ഷണം വിളമ്ബാതെ ഹോട്ടലുടമ

അടക്കേണ്ടി വന്നാലും ദലിതന് ഭക്ഷണം വിളമ്ബില്ല’; കര്‍ണാടകയില്‍ ദലിത് യുവാവിന് ഭക്ഷണം വിളമ്ബാതെ ഹോട്ടലുടമ

ബംഗളൂരു: ദലിത് യുവാവിന് ഭക്ഷണം വിളമ്ബാൻ വിസമ്മതിച്ച്‌ വനിത ഹോട്ടല്‍ ഉടമ. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.ബെല്ലാരിയിലെ ഗുട്ടിനൂർ ഗ്രാമത്തിലാണ് സംഭവം. ഹോട്ടല്‍ അടക്കേണ്ടി വന്നാലും ദലിതർക്ക് ഭക്ഷണം നല്‍കില്ലെന്ന് യുവതി പറയുന്നത് വീഡിയോയില്‍ കാണാം. വിവരം ലഭിച്ചതിന് പിന്നാലെ കുരുഗോഡ് തഹസില്‍ദാർ സംഭവസ്ഥലത്ത് എത്തിയിരുന്നു.സമൂഹത്തില്‍ നിലനിന്നിരുന്ന തൊട്ടുകൂടായ്മയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം.

അടുത്തിടെ കർണാടകയിലെ ധാർവാഡിലെ ഹോട്ടലുകളിലും സലൂണുകളിലും ദലിതർക്ക് പ്രവേശനം നിഷേധിക്കപ്പെടുകയാണെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു

ബാംഗ്ലൂരില്‍ നിര്‍മാണത്തിലിരുന്ന സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണ് 2 മരണം: 13 പേര്‍ക്ക് പരിക്ക്

നിർമാണത്തിലിരുന്ന സ്കൂള്‍ കെട്ടിടം തകർന്നുവീണ് ബംഗാള്‍ സ്വദേശികളായ 2 തൊഴിലാളികള്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബെംഗളൂരു ആനേക്കല്ലില്‍ നിർമാണം പുരോഗമിക്കുന്ന സെന്റ് ആഗ്‌നസ് എജ്യുക്കേഷനല്‍ ഇൻസ്റ്റിറ്റ്യൂഷന്റെ കെട്ടിടമാണ് തകർന്നുവീണത്. രണ്ടാം നിലയില്‍ കോണ്‍ക്രീറ്റിങ് നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അവശിഷ്ടങ്ങളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് അപകടത്തിനു കാരണമെന്നു പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group