Home Featured ബംഗളൂരു: അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരു: അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരു: മൈസൂരു നഞ്ചൻകോട് കടക്കോളയില്‍ അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. 40 വയസ്സു തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.നീല ഷർട്ടും ബ്രൗണ്‍ പാന്റ്സുമാണ് വേഷം. സംഭവത്തില്‍ കേസെടുത്ത റെയില്‍വേ പൊലീസ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

49 രൂപയുടെ സിഗരറ്റ് 80ന് വിറ്റു; 51 കേസുകള്‍; 1,67,000 പിഴയീടാക്കി

സിഗരറ്റ് പായ്ക്കറ്റുകളില്‍ ഉയര്‍ന്ന എംആര്‍പി രേഖപ്പെടുത്തി കേരളത്തില്‍ വ്യാപകമായി വില്‍പ്പന നടക്കുന്നതായി പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി ജിആര്‍ അനില്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ലീഗല്‍ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തി.ലീഗല്‍ മെട്രോളജി പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂള്‍ പ്രകാരം ഒരിക്കല്‍ പ്രിന്റ് ചെയ്ത വില മാറ്റുവാനോ കൂടിയ വിലയ്ക്ക് വില്‍ക്കുവാനോ പാടില്ല. എന്നാല്‍ കാശ്മീര്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ വില്‍ക്കുന്നതിനായി നിര്‍മ്മിച്ച കുറഞ്ഞ എംആര്‍പിയില്‍ പായ്ക്ക് ചെയ്ത വില്‍സ്, നേവികട്ട് സിഗരറ്റ് പായ്ക്കറ്റുകളില്‍ ആണ് ഇത്തരത്തില്‍ ഉയര്‍ന്ന എംആര്‍പി സ്റ്റിക്കര്‍ ഒട്ടിച്ച്‌ കേരളത്തില്‍ വ്യാപകമായി വില്പന നടത്തുന്നതായി കണ്ടെത്തിയത്.

ജനുവരി 9ല്‍ സംസ്ഥാന വ്യാപകമായി 257 സ്ഥാപനങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തി 49 രൂപ എംആര്‍പി ഉള്ളവയില്‍ 80 രൂപ രേഖപ്പെടുത്തിയ 51 കേസുകള്‍ കണ്ടെടുത്തു. 1,67,000 രൂപ പിഴയീടാക്കി. പിഴ ഒടുക്കാത്തവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കും. ഇത്തരത്തില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനത്തിന്റെ പേരില്‍ വില്‍സ് കമ്ബനിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുവാനും നിയമലംഘനം കമ്ബനിയുടെ അറിവോടെയല്ലെങ്കില്‍ ഉത്തരവാദികളായവരെ കണ്ടെത്തി നടപടി എടുക്കുവാനും മന്ത്രി നിര്‍ദേശം നല്‍കി.

You may also like

error: Content is protected !!
Join Our WhatsApp Group