ബെംഗളൂരു: ആധാർ വിവരങ്ങളും വിരലടയാള വിവരങ്ങളും ദുരുപയോഗം ചെയ്ത് വിവിധ ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണംതട്ടിയ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു.ബിഹാർ സ്വദേശികളായ റഹ്മാൻ, അബുസർ, ആരിഫ്, നാസിർ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.ആധാർ എനേബിൾഡ് പേമെന്റ് സിസ്റ്റം ഉപയോഗിച്ചാണ് പ്രതികൾ പണം തട്ടിയതെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തിൽ കർണാടകം, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധിയാളുകളുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പ്രതികൾ പണം തട്ടിയതായും പോലീസ് പറഞ്ഞു.
കർണാടക സർക്കാരിന്റെ റവന്യു വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നാണ് പ്രതികൾ ആധാർ, വിരലടയാള വിവരങ്ങൾ ശേഖരിച്ചത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി 120-ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.തട്ടിപ്പ് വിവരം പുറത്തുവന്നതിനെ തുടർന്ന് വിലപ്പെട്ട വിവരങ്ങൾ ആളുകൾ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള മുൻ കരുതലുകൾ സ്വീകരിക്കാൻ പോലീസ് റവന്യു വകുപ്പിനോട് ആവശ്യപ്പെട്ടു.ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡി.സി.പി. ലക്ഷ്മി പ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി.) കേസ് അന്വേഷിക്കുന്നത്
രജനികാന്തിന്റെ ആരാധകരെക്കൊണ്ട് പൊറുതിമുട്ടി’, പരാതിയുമായി യുവതി രംഗത്ത്; അച്ചടക്കം പാലിക്കണമെന്ന് തലൈവരുടെ നിര്‍ദേശം
ഇന്ത്യൻ സിനിമയുടെ സ്റ്റൈല്‍ മന്നൻ രജനികാന്തിന്റെ ആരാധകരെക്കൊണ്ട് താൻ പൊറുതിമുട്ടിയിരിക്കുകയാണ് എന്ന് അയല്‍വാസിയുടെ പരാതി.പോയസ് ഗാര്‍ഡനിലെ രജനികാന്തിന്റെ അയല്‍വാസിയായ സ്ത്രീയാണ് പരാതിയുമായി രംഗത്തെത്തിയത്. ആരാധകരുടെ നിരന്തരമായ ആര്‍പ്പുവിളികളും മറ്റും തങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്നാണ് യുവതി ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
രജനികാന്തിന്റെ പിറന്നാള്‍ ദിനത്തിലും മറ്റും പോയസ് ഗാര്‍ഡനിലെ വീടിന് മുന്നില്‍ ആരാധകര്‍ സംഘടിക്കാറുണ്ട്. താരത്തോടുള്ള അഭിനിവേശം മൂലം അദ്ദേഹം മുന്നില്‍ എത്തുമ്ബോള്‍ അനിയന്ത്രിതമായി ആളുകള്‍ ആര്‍പ്പുവിളികള്‍ നടത്താറുണ്ട്. ഇതാണ് യുവതിയുടെ ദൈനം ദിന ജീവിതത്തെ ബാധിച്ചിരിക്കുന്നത്.അതേസമയം, യുവതിയുടെ ഈ പരാതി കണക്കിലെടുത്ത് പൊങ്കല്‍ ആശംസകള്‍ നേരുന്ന സമയത്ത് അച്ചടക്കം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രജനികാന്ത് ആരാധകരോട് പറഞ്ഞിരുന്നു. സംയമനം പാലിക്കണമെന്നും നിയന്ത്രണം വേണമെന്നും താരം പറഞ്ഞിരുന്നു.