ബെംഗളൂരു: യാത്രക്കാർ പാളത്തിലിറങ്ങുന്ന സംഭവം കൂടുന്നതിനാൽ കൂടുതൽ സുരക്ഷാജീവനക്കാരെ സ്റ്റേഷനുകളിൽ നിയോഗിക്കാൻ മെട്രോ റെയിൽ കോർപ്പറേഷന്റെ തീരുമാനം. ഇതിന്റെഭാഗമായി 326 സുരക്ഷാജീവനക്കാരെ പുതുതായി നിയമിക്കാനുള്ള നടപടികളാരംഭിച്ചു.യാത്രക്കാരുടെ വരി നിയന്ത്രിക്കൽ, സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമിനടുത്തായുള്ള മഞ്ഞലൈനുകൾ യാത്രക്കാർ മറിക്കടക്കുന്നില്ലെന്ന് ഉറപ്പാക്കൽ തുടങ്ങിയവയായിരിക്കും സുരക്ഷാജീവനക്കാരുടെ ചുമതലകൾ.നിലവിൽ തിരക്കേറിയ സമയങ്ങളിൽ സുരക്ഷാജീവനക്കാർക്ക് യാത്രക്കാരെ പൂർണമായി നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. കൂടുതൽ ജീവനക്കാരെ നിയോഗിക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.
സുരക്ഷയുറപ്പാക്കാൻ മുഴുവൻ സ്റ്റേഷനുകളിലും പ്ലാറ്റ്ഫോമിനും പാളങ്ങൾക്കും ഇടയിൽ സ്ക്രീനുകൾ സ്ഥാപിക്കാൻ നേരത്തേ അധികൃതർ തീരുമാനിച്ചിരുന്നു. ഇതിന്റെ പ്രാരംഭനടപടികൾ പുരോഗമിക്കുകയാണ്. സ്റ്റേഷനുകളിലെ സി.സി.ടി.വി. നിരീക്ഷണവും ശക്തമാക്കും.ജനുവരി ആദ്യ ആഴ്ചയിൽ രണ്ടു സ്റ്റേഷനുകളിലാണ് യാത്രക്കാർ പാളത്തിലിറങ്ങുന്ന സംഭവങ്ങളുണ്ടായത്.ഇന്ദിരാനഗറിൽ പാളത്തിലേക്ക് വീണ മൊബൈലെടുക്കാൻ യുവതി ട്രാക്കിലേക്കിറങ്ങിയും ജാലഹള്ളിയിൽ ട്രാക്കിലേക്ക് ചാടി മലയാളി യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചതും മെട്രോയുടെ സുരക്ഷ സംബന്ധിച്ച ആശങ്കയുയർത്തിയിരുന്നു.
വധുവിനെ കിട്ടാനില്ല; മൂന്നു വിവാഹാലോചനകള്‍ മുടങ്ങിയ യുവാവ് വിഷംകഴിച്ച് ജീവനൊടുക്കി
വധുവിനെ കിട്ടാത്തതിനെത്തുടര്‍ന്ന് യുവാവ് വിഷം കഴിച്ച് ജീവനൊടുക്കി നിലയില്‍ കണ്ടെത്തി. വിജയനഗര്‍ ജില്ലയിലെ കുഡ്ലിഗിയില്‍ ബി.മധുസൂദന്‍ (26) ആണ് മരിച്ചത്. മധുസൂദന്‍ കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നുതവണ പെണ്ണു കണ്ടെങ്കിലും മുടങ്ങിപോവുകയായിരുന്നു. പിതാവിന്റെ മോശം സ്വഭാവം കാരണമാണ് വിവാഹങ്ങള്‍ മുടങ്ങിയതെന്ന് ആരോപണമുണ്ട്.വിവാഹം നടക്കാത്തതിനാല്‍ മധുസൂദൻ ഏറെ നിരാശയിലായിരുന്നു. ഇതിനെ തുടര്‍ന്ന ഇയാള്‍ മദ്യപാനത്തിലേക്ക് നീങ്ങുകയായിരുന്നു.
പിന്നീട് ബന്ധുക്കള്‍ ഇടപെട്ട് യുവാവിനെ മദ്യപാനശീലത്തില്‍നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെയിലാണ് യുവാവ് വിഷംകഴിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇതിനെ തുടര്‍ന്ന് വിജയനഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു