Home Featured ബെംഗളൂരു: റിപ്പബ്ലിക് ദിന പുഷ്പമേള നാളെ മുതൽ

ബെംഗളൂരു: റിപ്പബ്ലിക് ദിന പുഷ്പമേള നാളെ മുതൽ

ബെംഗളൂരു: റിപ്പബ്ലിക് ദിന പുഷ്പമേള ജനുവരി 18 മുതൽ ജനുവരി 28 വരെ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കുമെന്ന് ഹോർട്ടികൾച്ചർ വകുപ്പ് അധികൃതർ അറിയിച്ചു.’വിശ്വഗുരു ബസവണ്ണയും വചന സാഹിത്യവും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ളതാകും ഈ വർഷത്തെ പുഷ്പ മേള.ഈ വർഷത്തെ പുഷ്പ പ്രദർശനം കർണ്ണാടകയുടെ ഹോർട്ടികൾച്ചറൽ മികവിൻ്റെ ആത്മാവിനെ ഉൾക്കൊള്ളുന്ന, സാംസ്കാരിക-സാഹിത്യ പ്രൗഢിയുടെ സവിശേഷമായ ഒരു സമ്മിശ്രമായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ജനുവരി 18ന് വൈകീട്ട് ഹോർട്ടികൾച്ചർ മന്ത്രി എസ്.എസ്.മല്ലികാർജുനും ഷോ ഉദ്ഘാടനം ചെയ്യും.

പുഷ്പകാഴ്ചകൾക്ക് പുറമേ, പച്ചക്കറി കൊത്തുപണി, ഡച്ച് പുഷ്പ ക്രമീകരണം, ഇക്കബാന തുടങ്ങിയ മത്സരങ്ങളിലും പൊതുജനങ്ങൾക്ക് പങ്കെടുക്കാനും അവരുടെ കഴിവിനെ പ്രകടിപ്പിക്കാനും കഴിയും.ജനുവരി 20 ന് ലാൽബാഗിൽ നടക്കുന്ന ഈ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണം ജനുവരി 27 ന് നടക്കും.

അനുഭവ മണ്ഡപം, ഐക്യമണ്ഡപം, ഇഷ്ട ലിംഗ പ്രതിരൂപം എന്നിവയുടെ പുഷ്പ പകർപ്പും പൊതുജനങ്ങളുമായുള്ള ബസവണ്ണയുടെ ആശയവിനിമയവുമാണ് പുഷ്പമേളയിലെ പ്രധാന ആകർഷണം.അല്ലാമ പ്രഭു, അംബിഗാര ചൗഡയ്യ, അക്ക മഹാദേവി തുടങ്ങിയ വചന എഴുത്തുകാരുടെ പുഷ്പമാതൃകകളും പ്രതിമകളും പ്രദർശനത്തിൽ കാണാം. 10 ദിവസങ്ങളിലായി 10 ലക്ഷത്തോളം പേർ പുഷ്പമേള കാണാനെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വകുപ്പ് അധികൃതർ പറഞ്ഞു

കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഭരിക്കുന്നിടത്ത് അസഹിഷ്ണുത ഉച്ചസ്ഥായിയില്‍; ചിത്രക്ക് ഐക്യദാര്‍ഢ്യവുമായി ഖുഷ്ബു

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ ഗായിക കെ എസ് ചിത്രയ്‌ക്കെതിരെയുള്ള സൈബര്‍ ആക്രമണം ലജ്ജാവഹമെന്ന് നടിയും ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷന്‍ അംഗവുമായ ഖുഷ്ബു സുന്ദര്‍.കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഭരിക്കുന്നിടത്ത് കൊടിയ അസഹിഷ്ണുതയെന്നും കുശ്ബു ട്വിറ്ററില്‍ കുറിച്ചു.കമ്യൂണിസ്റ്റും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അസഹിഷ്ണുത അതിന്റെ ഉച്ചസ്ഥായിയിലാണ്. അവര്‍ക്ക് ഒരാളുടെ വിശ്വാസങ്ങളെ ബഹുമാനിക്കാന്‍ കഴിയില്ല.

അവരെയോര്‍ത്ത് ലജ്ജിക്കുന്നു. പൂര്‍ണമായും ചിത്ര ചേച്ചിഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും ചിത്ര കുറിച്ചു.ചിത്രയ്ക്ക് പിന്തുണ അറിയിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എക്‌സില്‍ കുറിച്ച പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് ഖുഷ്ബുവിന്റെ പ്രതികരണം. ചിത്രയുടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്.

You may also like

error: Content is protected !!
Join Our WhatsApp Group